Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മിന്നലാക്രമണം മിഥ്യയല്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ വ്യോമസേന; ഏറ്റുമുട്ടലിൽ തകർന്ന പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങളുടെ റഡാർ ചിത്രങ്ങളും സേന പുറത്തുവിട്ടു; അഭിനന്ദൻ വർധമാൻ എഫ് 16 വെടിവച്ച് വീഴ്‌ത്തിയിട്ടില്ലെന്ന അമേരിക്കൻ പ്രസിദ്ധീകരണത്തിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ; രഹസ്യ സ്വഭാവം കണക്കിലെടുത്ത് കൂടുതൽ തെളിവുകൾ പുറത്തുവിടുന്നില്ലെന്ന് വ്യോമസേന

മിന്നലാക്രമണം മിഥ്യയല്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ വ്യോമസേന; ഏറ്റുമുട്ടലിൽ തകർന്ന പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങളുടെ റഡാർ ചിത്രങ്ങളും സേന പുറത്തുവിട്ടു; അഭിനന്ദൻ വർധമാൻ എഫ് 16 വെടിവച്ച് വീഴ്‌ത്തിയിട്ടില്ലെന്ന അമേരിക്കൻ പ്രസിദ്ധീകരണത്തിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ; രഹസ്യ സ്വഭാവം കണക്കിലെടുത്ത് കൂടുതൽ തെളിവുകൾ പുറത്തുവിടുന്നില്ലെന്ന് വ്യോമസേന

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഫെബ്രുവരിയിലെ ഏറ്റുമുട്ടലിൽ തകർന്ന പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങളുടെ റഡാർ ചിത്രങ്ങൾ വ്യോമസേന പുറത്തുവിട്ടു. മിന്നലാക്രമണത്തെ കുറിച്ച് വിശദീകരിച്ച് വ്യോമസേനയുടെ വാർത്ത സമ്മേളനത്തിലാണ് സേനയുടെ വിശദീകരണം.  പാക്കിസ്ഥാൻ എ16 വിമാനം ഉപയോഗിച്ചു എന്നതിന് തെളിവുണ്ട്. രഹസ്യ സ്വഭാവം കണക്കിലെടുത്ത് കൂടുതൽ തെളിവുകൾ പുറത്തുവിടുന്നില്ലെന്ന് വ്യോമസേന വക്താക്കൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്റെ എഫ് 16 പോർവിമാനം വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർധമാൻ വെടിവെച്ച് വീഴ്‌ത്തിയിട്ടില്ലെന്ന് അമേരിക്കൻ പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ പ്രസിദ്ധീകരണമായ ഫോറിൻ പോളിസിയാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന് റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാൻ വാങ്ങിയ എല്ലാ എഫ് 16 വിമാനങ്ങളും സുരക്ഷിതമാണെന്നും ഒന്നു പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി എന്നുമായിരുന്നു ഫോറിൻ പോളിസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

എന്നാൽ പാക് വിമാനം തകർന്നതിന് വ്യക്തവും വിശ്വസനീയവുമായ തെളിവാണ് ഇന്ത്യയുടെ പക്കലുള്ളതെന്ന് വ്യോമസേന വ്യക്തമാക്കി. പാക് വിമാനം ആക്രമണത്തിൽ തകർന്നതിന്റെ ഇലക്ട്രോണിക്, റഡാർ തെളിവുകൾ കൈവശമുണ്ടെന്നും സേന വ്യക്തമാക്കിയിരുന്നു. ആക്രമണം നടന്ന സമയം രണ്ട് പൈലറ്റുമാർ വിമാനത്തിൽ നിന്ന് പാരഷ്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ ഒന്ന് മിഗ് വിമാനം പറത്തിയ അഭിനന്ദൻ വർധമാനും മറ്റൊന്ന് പാക് വിമാനത്തിലെ പൈലറ്റുമാണെന്നുമായിരുന്നെന്ന് വ്യോമസേന നേരത്തെ വിശദമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP