Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാക്കു കൊണ്ടും നോക്കു കൊണ്ടും എതിരാളിയെ നോവിക്കില്ല; വേനൽ ചൂടിലും തളരാതെ സൗമ്യഭാവവും പുഞ്ചിരിയും നിറച്ച് വോട്ട് അഭ്യർത്ഥന; പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്; വയോധികരെ നോക്കി നിങ്ങൾക്കെല്ലാം പെൻഷൻ കിട്ടിയില്ലേ മൈക്കിലൂടെ ചോദ്യവും; കോട്ട കാക്കാൻ ആത്മവിശ്വാസത്തോടെ സിപിഎം; കണ്ണൂരിൽ സ്‌നേഹം വിതറി പികെ ശ്രീമതി മുന്നോട്ട്

വാക്കു കൊണ്ടും നോക്കു കൊണ്ടും എതിരാളിയെ നോവിക്കില്ല; വേനൽ ചൂടിലും തളരാതെ സൗമ്യഭാവവും പുഞ്ചിരിയും നിറച്ച് വോട്ട് അഭ്യർത്ഥന; പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്; വയോധികരെ നോക്കി നിങ്ങൾക്കെല്ലാം പെൻഷൻ കിട്ടിയില്ലേ മൈക്കിലൂടെ ചോദ്യവും; കോട്ട കാക്കാൻ ആത്മവിശ്വാസത്തോടെ സിപിഎം; കണ്ണൂരിൽ സ്‌നേഹം വിതറി പികെ ശ്രീമതി മുന്നോട്ട്

രഞ്ജിത്ത് ബാബു

കണ്ണൂർ: വാക്കുകൊണ്ടും നോക്കുകൊണ്ടും എതിരാളിയെ നോവിക്കാതെയുള്ള പി.കെ. ശ്രീമതിയുടെ പ്രചാരണം തെരഞ്ഞെടുപ്പ് രംഗത്ത് പുതിയ രാഷ്ട്രീയ ശൈലി തീർത്തിരിക്കയാണ്. സൗമ്യഭാവവും പുഞ്ചിരിയും മാറാതെ എതിരാളികളോട് പോലും അനുനയത്തിൽ വോട്ട് നേടുകയാണ് ശ്രീമതി.

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പരിയാരത്തു നിന്നുമാണ് 'മറുനാടൻ മലയാളി ടീം ' ശ്രീമതിക്കൊപ്പം ചേർന്നത്. വെയിൽ കനത്തിരിക്കേ ഓരോ സ്വീകരണ കേന്ദ്രത്തിലും ശ്രീമതി പരിചയക്കാരോടും സുഹൃത്തുകളോടും സംവദിക്കുന്നതിൽ സമയ നിഷ്ഠ തടസ്സമാകുന്നില്ല. അവരുടെ ഇടയിൽ കയറി പരിചയം പുതുക്കുകയും പേര് വിളിക്കുകയും ചെയ്യുമ്പോൾ സ്വീകരണ കേന്ദ്രങ്ങലിലെ എൽ.ഡി.എഫ് പ്രവർത്തകർക്കു പോലും കൗതുകം. ശ്രീമതിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വഹിക്കുന്ന തൊപ്പിയും ബനിയനും ധരിച്ചവർ ഒപ്പം കൂടുന്നു. കുട്ടികൾ ചിഹ്നനം രേഖപ്പെടുത്തിയ ബലൂണുകൾ കൊണ്ട് തങ്ങളുടെ പിൻതുണ വ്യക്തമാക്കുന്നു.

കണ്ണൂർ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി പി.കെ. ശ്രീമതി ഏത് കേന്ദ്രത്തിലെത്തിയാലും ആദ്യം ജനക്കൂട്ടത്തോട് കുശലം പറഞ്ഞും സുഖവിവരങ്ങൾ ആരാഞ്ഞുമാണ് വേദിയിലേക്ക് പ്രവേശിക്കുന്നത്. എത്ര വൈകിയാലും അവർ ജനക്കൂട്ടത്തിൽ ഒരംഗമാകുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ താഴെ തലം മുതൽ പ്രവർത്തിച്ചു വന്ന ശ്രീമതി ഇന്ന് മഹിളാ അസോസിയേഷന്റെ ദേശീയ നേതാവുകൂടിയാണ്.

ആദ്യ കാലം മുതൽ പരിചയമുള്ളവരെ പേര് വിളിക്കാൻ മാത്രം ബന്ധം അവർ കാത്തു സൂക്ഷിച്ചിട്ടുമുണ്ട്. പാർട്ടിക്ക് അകത്തുള്ളവർ മാത്രമല്ല പാർട്ടിക്ക് പുറത്തുള്ളവർ പോലും ശ്രീമതിയെ കാണാനെത്തുന്നു. അവർ ആശംസകൾ നേരുകയും ചെയ്യുന്നു. അഞ്ച് വർഷം കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ താൻ ചെയ്ത വികസനത്തെക്കുറിച്ചാണ് ശ്രീമതി മുഖ്യമായും പറയുന്നത്. എതിരാളിയെക്കുറിച്ച് നേതാവെന്ന നിലയിലോ സ്ഥാനാർത്ഥിയെന്ന നിലയിലോ വ്യക്തിപരമായ യാതൊരു പരാമർശങ്ങളും അവർ പറയുന്നില്ല.

പ്രസംഗം ഇങ്ങിനെ തുടരുന്നു. നിങ്ങൾ നിർദ്ദേശിച്ച നിങ്ങൾ ആവശ്യപ്പെട്ട വികസനമാണ് ഞാൻ കൊണ്ടു വന്നത്. അതിനാൽ കണ്ണൂരിന്റെ വികസന കുതിപ്പിന് ഇനിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണം. അതിന് നിങ്ങളുടെ വിലയേറിയ വോട്ടുകൾ എനിക്ക് നൽകണം. സംസ്ഥാന സർക്കാറിനെക്കുറിച്ചുള്ള നേട്ടങ്ങളും സ്വീകരണ കേന്ദ്രങ്ങളിൽ ശ്രീമതി എണ്ണി പറയുന്നു. പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്. ക്ഷേമപെൻഷന്റെ കാര്യം തന്നെ എടുക്കുക. വയോധികരെ നോക്കി നിങ്ങൾക്കെല്ലാം പെൻഷൻ കിട്ടിയില്ലേ മൈക്കിലൂടെ ശ്രീമതിയുടെ ചോദ്യം. അവരുടെ മറുപടിക്കു വേണ്ടി ശ്രീമതി തന്നെ മൈക്ക് നീട്ടുന്നു. തികഞ്ഞ സൗഹൃദ അന്തരീക്ഷത്തിലാണ് ശ്രീമതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് നീങ്ങുന്നത്.

രാവിലെ 11.30 ന് അവസാനിക്കേണ്ട തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ച ഒന്നരയോടടുക്കുന്നു. ഉച്ചക്ക് പാർട്ടി പ്രവർത്തകരുടെ വീട്ടിൽ ഭക്ഷണവും അല്പസമയത്തെ വിശ്രമവും. 2.30 ഓടെ ശ്രീമതി തന്നെ വിശ്രമം മതിയാക്കി പ്രചാരണത്തിന് സജീവമാവാൻ കൂടെയുള്ളവരെ ഓർമ്മിപ്പിക്കുന്നു. തിളക്കുന്ന വെയിലിലാണ് പിന്നെുള്ള പ്രചാരണം. കുറ്റിക്കോലിലാണ് ഉച്ചകഴിഞ്ഞുള്ള ആദ്യ സ്വീകരണം. ശ്രീമതിയുടെ പഴയ പ്രവർത്തന തട്ടകം ഇതിൽ പെടുന്നു. കുട്ടികളും യുവതികളും സ്ഥാനാർത്ഥിക്കൊപ്പം സെൽഫിയെടുക്കുന്ന തിരക്കാണ്. പരിചയക്കാരായ സ്ത്രീകളെ ആലിംഗനം ചെയ്തും കൈകൊടുത്തും ശ്രീമതി വേദിയിലേക്ക്. ഇടതു സർക്കാറിന്റെ വികസനവും ക്ഷേമവും എത്താത്ത ഏതെങ്കിലും കുടുംബം ഇവിടെയുണ്ടോ? ശ്രീമതിയുടെ ചോദ്യം. പാവപ്പെട്ടവർക്കും കർഷകർക്കും തൊഴിലാളികൾക്കുമാണ് സർക്കാറിന്റെ ആദ്യ പരിഗണന.

സമ്പന്നർക്കുമുണ്ട് കാര്യങ്ങൾ. അവർക്ക് കാറിൽ സഞ്ചരിക്കാൻ മികച്ച പാതകളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഇനിയുമുണ്ട് 15 ഓളം കേന്ദ്രങ്ങൾ. സംഘാടകർ അതേക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ തിടുക്കത്തിൽ ഇറങ്ങുകയാണ് ശ്രീമതി. ഒരിക്കൽ കൂടി കൈവീശി യാത്ര ചോദിച്ചു കൊണ്ട്. പയലറ്റ് വാഹനത്തിൽനിന്ന് ശ്രീമതി നടപ്പാക്കിയ വികസന നേട്ടങ്ങളുടെ അനൗൺസ്മെന്റ്. തുറന്ന വാഹനത്തിൽ തൊട്ടു പിറകെ സ്ഥാനാർത്ഥിയും കൈവീശിക്കൊണ്ട് അടുത്ത കേന്ദ്രത്തിലേക്ക്. ആരോടും പരിഭവമില്ലാതെ കണ്ണൂരിന്റെ ടീച്ചർ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മാന്യത കാത്തു സൂക്ഷിക്കുന്നു. സ്ഥാനാർത്ഥികൾക്കെല്ലാം പാഠമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP