Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുരങ്ങിൽ നിന്ന് ഞങ്ങൾ ഹോമോസാപ്പിയൻസിലേക്ക് എത്തി; നിങ്ങൾ ഇപ്പോഴും അവിടെ തന്നെ നിൽക്കുകയല്ലേ? പ്രിമിറ്റീവ് സ്റ്റേജിൽ നിൽക്കുന്ന നിങ്ങളോട് പുച്ഛം മാത്രം; വംശീയമായി അധിക്ഷേപിച്ച സംഘപരിവാർ അനുകൂലിക്ക് കലക്കൻ മറുപടിയുമായി ശ്രീധന്യ ഐഎഎസ്

കുരങ്ങിൽ നിന്ന് ഞങ്ങൾ ഹോമോസാപ്പിയൻസിലേക്ക് എത്തി; നിങ്ങൾ ഇപ്പോഴും അവിടെ തന്നെ നിൽക്കുകയല്ലേ? പ്രിമിറ്റീവ് സ്റ്റേജിൽ നിൽക്കുന്ന നിങ്ങളോട് പുച്ഛം മാത്രം; വംശീയമായി അധിക്ഷേപിച്ച സംഘപരിവാർ അനുകൂലിക്ക് കലക്കൻ മറുപടിയുമായി ശ്രീധന്യ ഐഎഎസ്

മറുനാടൻ ഡെസ്‌ക്‌

വയനാട്: കേരളത്തിന്റെ അഭിമാനമായി ഐഎഎസ് പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ ശ്രീധന്യ സുരേഷിനെ മലയാളികൾ അഭിനന്ദിച്ച് തീർന്നിട്ടില്ല. ഇതിന് ഇടയിലാണ് ശ്രീധന്യയെ ആദിവാസിയെന്നും കുരങ്ങ് എന്നും വിളിച്ച് അപമാനിച്ച ഒരാളുടെ കമന്റെ ഫേസ്‌ബുക്കിൽ എത്തിയത്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. ഇതോടെ സംഘപരിവാർ അനുകൂലിയായ അജയ് കുമാർ എന്ന വ്യക്തി ഫെ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടി കണ്ടം വഴി ഓടുകയും ചെയ്തു. ഇപ്പോൾ അജയ്ക്ക് മറുപടിയുമായി ശ്രീധന്യ തന്നെ നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ്.തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ആയിരുന്നു ധന്യയുടെ ഈ പ്രതികരണം.

കുരങ്ങിൽ നിന്ന് പരിണാമം സംഭവിച്ചാണ് മനുഷ്യൻ ഉണ്ടായതെന്നാണല്ലോ ശാസ്ത്രം പറയുന്നത്. പക്ഷെ അവിടെ നിന്ന് ഞങ്ങൾ ഇപ്പൊ ഹോമോസാപ്പിയൻസ് ആയി കഴിഞ്ഞു. പക്ഷെ ദൗർഭാഗ്യകരമെന്ന് പറയട്ടെ താങ്കൾ ആ പ്രിമിറ്റിവ് സ്റ്റേജിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത് എന്നറിഞ്ഞതിൽ പുച്ഛം തോന്നുന്നു എന്ന് ശ്രീധന്യ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അതറിയിക്കാതെ പഠനത്തിൽ മാത്രം ശ്രദ്ധ പതിപ്പിക്കാൻ ആവശ്യപ്പെട്ട വീട്ടുകാർ, അമ്മ, അച്ഛൻ, ചേച്ചി, അനിയൻ, കൂടാതെ മറ്റു ബന്ധുക്കൾ നാട്ടുകാർ തുടങ്ങി എല്ലാവർക്കും സ്നേഹം നൽകുന്നുവെന്നും ആദിവാസികൾക്ക് എത്തിപ്പെടാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നുവെന്നും തന്റെ വിജയത്തെ കുറിച്ച് അഭിമാനത്തോടെ ധന്യ പോസ്റ്റിൽ പയുന്നു. നിങ്ങൾ സത്യമായ ലക്ഷ്യമാണ് മുന്നോട്ടു വെക്കുന്നതെങ്കിൽ നിങ്ങളെ തടയാൻ ആർക്കും ആവില്ല. സിവിൽ സർവീസ് എല്ലാവിധത്തിലും സുരക്ഷിതനായ ഒരു വ്യക്തിക്ക് മാത്രം പറ്റുന്നതല്ല എന്നും തനിക്ക് തെളിയിക്കണമായിരുന്നു. അതെല്ലാം താൻ തെളിയിച്ചിരിക്കുന്നു എന്നും ശ്രീധന്യ പറയുന്നു.

കൂടാതെ റാങ്ക് നേട്ടത്തെത്തുടർന്ന് അഭിനന്ദിച്ച ഗവർണർ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കമൽഹാസൻ, മുഖ്യമന്ത്രി, എ.കെ ബാലൻ, രമേശ് ചെന്നിത്തല, എം.വി ജയരാജൻ, പി.കെ ശ്രീമതി, കെ.കെ ഷൈലജ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ശ്രീധന്യ നന്ദി പറയുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP