Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൃഹാതുര സ്മരണകളോടെ പാടൂർ സ്‌കൂൾ സഹപാഠി സംഗമം ദുബൈയിൽ അരങ്ങേറി

ഗൃഹാതുര സ്മരണകളോടെ പാടൂർ സ്‌കൂൾ സഹപാഠി സംഗമം ദുബൈയിൽ അരങ്ങേറി

ദുബായ് : പാടൂർ എ. ഐ. എച്ച്. എസ്. എസ്. 1986 ബാച്ച് സഹപാഠി സംഗമം ദുബായ് ഗിസൈസ് പോണ്ട് പാർക്കിൽ സംഘടിപ്പിച്ചു. സ്‌കൂൾ അസംബ്ലിയെ ഓർമ്മിപ്പിക്കും വിധം അംഗങ്ങൾ എല്ലാവരും ചേർന്ന് ആലപിച്ച പ്രാർത്ഥനാ ഗാന ത്തോടെ തുടക്കം കുറിച്ച സഹപാഠി സംഗമത്തിൽ അംഗങ്ങളു ടെയും കുട്ടികളുടെയും ഗാനാലാപനം, സംഘഗാനം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.

അംഗങ്ങളും കുടുംബാംഗങ്ങളു മായി അറുപതോളം പേർ പങ്കെടുത്ത പരിപാടി യിൽ യു. എ. ഇ. യിലെ ശ്രദ്ധേയരായ യുവ ഗായകർ ഹിഷാന അബു, മുഹമ്മദ് ആദിൽ എന്നിവർ പങ്കാളികളായി. സാമൂഹ്യ പ്രവർത്തകനായ അബ്ദുൽ മജീദ് പാടൂർ മുഖ്യാതിഥി ആയിരുന്നു. ഡോക്ടർ സുബൈർ സ്വാഗതം ആശംസിച്ചു. നൗഷാദ് അബ്ദുല്ല (നൗഷു പാടൂർ) നന്ദി പ്രകാശിപ്പിച്ചു.

ഷാജിത അബുബക്കർ, ആർ. എം. നഫീസ, രാജേഷ് പാടൂർ, നജീബ് പാടൂർ, മുജീബ് മുല്ലശ്ശേരി, നൗഷാദ് മൂസ, മുജീബ് റഹ്മാൻ തുടങ്ങിയവർ പരിപാടി കൾക്കു നേതൃത്വം നൽകി. മുപ്പത്തി രണ്ട് വർഷത്തിനു ശേഷം കണ്ടു മുട്ടുന്ന പഴയ കൂട്ടു കാരുടെ സംഗമ വേദി യായി മാറി ഈ സഹപാഠി സംഗമം.

പത്താം ക്ലാസ്സിനു ശേഷം തുടർ വിദ്യാഭ്യാസ ത്തിനും ജോലി സംബന്ധ മായും പല സ്ഥല ങ്ങളി ലേക്കും ചേക്കേ റിയ വരിൽ ചിലർ ദുബാ യിൽ കണ്ടു മുട്ടുകയും തുടർന്നു രൂപ വൽക്കരിച്ച വാട്‌സാപ്പ് കൂട്ടായ്മ യിലൂടെ മറ്റു ദേശ ങ്ങളിലും കഴിയുന്ന 1986 ബാച്ച് നാലു ഡിവിഷനുകളിലും ഉണ്ടായിരുന്ന സഹ പാഠി കളെ കണ്ടെത്തുകയും ചെയ്തു.

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ജീവിക്കുന്ന, പാടൂർ അലീമുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി സ്‌കൂൾ 1986 ബാച്ച് വിദ്യാർത്ഥികളെ ഏകോപിപ്പിച്ച് ഈ വർഷം തന്നെ സ്‌കൂളിൽ എല്ലാവരും കൂടെ ഒത്തു ചേരുവാനും തീരുമാനിച്ചു കൊണ്ട് ദേശീയ ഗാനാലാപന ത്തോടെ സഹ പാഠി കൾ താൽക്കാലികമായി പിരിഞ്ഞു.

ഗൃഹാതുര സ്മരണ കളോടെ ഒത്തു ചേർന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ കൂടി ച്ചേരൽ പഴയ സ്‌കൂൾ കാലത്തി ലേക്കുള്ള ഒരു തിരിച്ചു പോക്കായിരുന്നു എന്ന് അംഗങ്ങൾ പറഞ്ഞു.

വിവരങ്ങൾക്ക് : +971 50 572 0976, +971 50 612 5769.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP