Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻകാസ് ഖത്തർ പേരാബ്ര നിയോജകമണ്ഡലം കമ്മിറ്റി ആരവം 2019 എന്ന പേരിൽ തെരഞ്ഞെടുപ്പ് കൺ വെൻഷൻ സംഘടിപ്പിച്ചു

ഇൻകാസ് ഖത്തർ പേരാബ്ര നിയോജകമണ്ഡലം കമ്മിറ്റി ആരവം 2019 എന്ന പേരിൽ തെരഞ്ഞെടുപ്പ് കൺ വെൻഷൻ സംഘടിപ്പിച്ചു

ൻകാസ് ഖത്തർ പേരാബ്ര നിയോജകമണ്ഡലം കമ്മിറ്റി ആരവം 2019 എന്ന ശീർഷകത്തിൽ നടത്തിയ പാർലമെന്റ് തെരഞ്ഞെടുപ്പ് കൺ വെൻഷൻ പ്രമേയം കൊണ്ടും അവതരണം കൊണ്ടും മികവുറ്റതായിരുന്നു.കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ഇൻകാസ് ഖത്തർസെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല, വോട്ട് ചേർക്കുന്നതിൽ തുടങ്ങി വോട്ട് ചെയ്യാനായ് കുറഞ്ഞ നിരക്കിൽ വിമാന സർവീസിന്റെ സഹകരണം ഉറപ്പ് വരുത്തുന്നത് വരെയുള്ള നടപടിയെ പറ്റി വിശദീകരിച്ചു.

ഇൻകാസ് ഒ.ഐ.സി.സി ഗ്‌ളോബൽ കമ്മറ്റി വൈസ് പ്രസിഡന്റ് കെ.കെ ഉസ്മാൻ കേന്ദ്രത്തിൽ കോൺഗ്രസ്സ് അധികാരത്തിൽ വരേണ്ട ആവശ്യകതയും കേരളത്തിൽ UDFന്റെ വിജയവും എന്ന വിഷയത്തിൽ ഊന്നൽ നൽകി മുഖ്യപ്രഭാക്ഷണം നടത്തി.യു.ഡി.എഫ് സ്ഥാനാർത്ഥിക്കളുടെ വിജയത്തിനായ് ക്രിയാത്മകമായ് പ്രവർത്തിക്കാൻ പ്രചോദനമാണ് പ്രവാസലോകത്തിരുന്ന് കൊണ്ടുള്ള പ്രവർത്തനമെന്ന് ചടങ്ങിന്റെ മുഖ്യാഥിതി യൂത്ത് കോൺഗ്രസ്സ് ചെറുവണ്ണൂർ മണ്ടലം കമ്മിറ്റി വൈസ് പ്രസിഡന്റ് ഫൈസൽ പാലിശ്ശേരി അഭിപ്രായപ്പെട്ടു.

മുഖ്യാതിഥി ഫാസിലിന് ഇൻകാസ് ഖത്തർ പേരാബ്ര നിയോജകമണ്ഡലം കമ്മറ്റിയുടെ ഉപഹാരം കെ.കെ ഉസ്മാൻ സമ്മാനിച്ചു, അൻവർ സാദത്ത്, അഷ്‌റഫ് വടകര, അഷ്‌റഫ് ചെരണ്ടത്തൂർ ,സജീവൻ തുറയ്യൂർ,നൗഷാദ് പയ്യോളി ,സിദ്ദീഖ് സി.ടി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഇൻകാസ് പേരാബ്ര നിയോജകമണ്ഡലം കമ്മിറ്റി ജനറൽ സിക്രറ്ററി ജിതേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽഇൻകാസ് പേരാബ്ര നിയോജകമണ്ഡലം പ്രസിഡന്റ് അമീർ അധ്യക്ഷം വഹിച്ചു. ട്രഷറർ സി .എച്ച് സജിത്ത് നന്ദി പ്രകാശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP