Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രക്തസാക്ഷി പരിവേഷം നൽകാൻ യുഡിഎഫ് അനുകൂല അഭിഭാഷകർ രംഗത്ത്; കെ.കെ രമയെയും ശുക്കൂറിന്റെ സഹോദരനെയും ശുഹൈബിന്റെ പിതാവിനെയും ഒരേ വേദിയിൽ അണിനിരത്തും; രാഷട്രീയ നിരീക്ഷകനും കവിയുമായ കെ.സി ഉമേഷ് ബാബുവിനെയും ഇതേ വേദിയിൽ എത്തിക്കും; പി.ജയരാജൻ അക്രമ രാഷട്രീയത്തിന്റെ അപ്പോസ്തലനെന്ന ആരോപണത്തിന് കനം കൂട്ടാനും നീക്കം

കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രക്തസാക്ഷി പരിവേഷം നൽകാൻ യുഡിഎഫ് അനുകൂല അഭിഭാഷകർ രംഗത്ത്;  കെ.കെ രമയെയും ശുക്കൂറിന്റെ സഹോദരനെയും ശുഹൈബിന്റെ പിതാവിനെയും ഒരേ വേദിയിൽ അണിനിരത്തും; രാഷട്രീയ നിരീക്ഷകനും കവിയുമായ കെ.സി ഉമേഷ് ബാബുവിനെയും ഇതേ വേദിയിൽ എത്തിക്കും; പി.ജയരാജൻ അക്രമ രാഷട്രീയത്തിന്റെ അപ്പോസ്തലനെന്ന ആരോപണത്തിന് കനം കൂട്ടാനും നീക്കം

സജീവൻ വടക്കുമ്പാട്

വടകര : കെ.കെ രമയെയും ഷുഹൈബിന്റെ പിതാവിനെയും ശുക്കൂറിന്റെ സഹോദരനെയും രംഗത്തിറക്കി യു.ഡി.എഫ് അനുകൂല അഭിഭാഷകർ കെ.മുരളീധരന്റെ പ്രചരണത്തിന് രക്തസാക്ഷി പരിവേഷം നൽകുന്നു. രാഷട്രീയ നിരീക്ഷകനും കവിയുമായ കെ.സി ഉമേഷ് ബാബുവിനെയും ഇതേ വേദിയിൽ എത്തിച്ച് ഇടതുപക്ഷ അക്രമം കൊഴുപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. നിയമരംഗത്തെ പ്രമുഖരെയും ഈ പരിപാടിയിൽ എത്തിച്ച് അക്രമ രാഷട്രീയത്തിന്റെ കാണാപ്പുറങ്ങളെക്കുറിച്ച് വോട്ടർമാരുടെ ചിന്തകളെ കൊണ്ടു പോകാനാണ് യു.ഡി.എഫ്. നീക്കം. ഏപ്രിൽ 16ന് വൈകിട്ട് നാല് മണിക്ക് തലശ്ശേരി പഴയ ബസ്റ്റാന്റിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിന് ശേഷം വിവിധ പരിപാടികൾ സംഘടിപ്പിച്ച് അഭിഭാഷക സംഘം മുരളീധരന്റെ വിജയമുറപ്പിക്കാൻ വടകരയുടെ അങ്കത്തട്ടിലിറങ്ങും. ഇടതുപക്ഷ സ്ഥാനാർത്ഥി പി.ജയരാജന് നേരെ അക്രമ രാഷട്രീയത്തിന്റെ അപ്പോസ്തലനെന്ന രാഷട്രീയ എതിരാളികളുടെ വാക്കുകൾക്ക് കനംകൂട്ടാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് അഭിഭാഷക കൂട്ടായ്മ തന്നെ നേതൃത്വം കൊടുക്കുമ്പോൾ അതിന്റെ തലം ആഴത്തിൽ വേരോടുമെന്ന തിരിച്ചറിവാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ യു.ഡി.എഫിനെ പ്രേരിപ്പിക്കുന്നതും.

വടകര ലോകസഭാ മണ്ഡലത്തിലെ രക്തസാക്ഷി കുടുംബങ്ങളിലെ കണ്ണീർ വറ്റാത്ത കെ.കെ രമയെയും കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂരിലെ ശുബൈഹിന്റെ രക്ഷിതാക്കളെയും പരിപാടിക്കെത്തിക്കുന്നതിന്റെ കൂടെ പി.ജയരാജൻ പ്രതിസ്ഥാനത്ത് നിൽക്കുന്ന തളിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ശുക്കൂറിന്റെ സഹോദരൻ ദാവൂദിനെയും പരിപാടിക്ക് ക്ഷണിച്ച് ജയരാജൻ എന്ന സ്ഥാനാർ്ത്ഥിയുടെ മൈലേജ് ഇടിക്കുകയെന്ന ലക്ഷ്യം തന്നെയാണ് യു.ഡി.എഫ് നടത്തുന്നത്.

ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ. മുരളീധരന്റെ വിജയത്തിനുവേണ്ടി പരിപാടികൾ ആവിഷ്‌കരിക്കുവാൻ ഐക്യമുന്നണി അനുകൂല അഭിഭാഷകരുടെ സംഗമം തലശ്ശേരിയിൽ നടന്നു. ഈ യോഗത്തിൽ വച്ചാണ് വിവിധ തലങ്ങളിലുള്ളവരെ അണിനിരത്തി ജനമനസാക്ഷിയെ ചിന്തിപ്പിക്കാനുതകുന്ന വിവിധ സംഗമങ്ങൾക്കും പരിപാടികൾക്കും രൂപരേഖ നൽകാൻ തീരുമാനിച്ചത്. യോഗത്തിൽ അഡ്വ. ടി. ജഗദീഷ് അധ്യക്ഷത വഹിച്ചു.

അഡ്വ. പി. വി സൈനുദ്ദീൻ, അഡ്വ. സി. ടി അരുൺ, കെ. സി രഘുനാഥ്, അഡ്വ. കെ. എ ലത്തീഫ്, അഡ്വ. സുരേഷ് കുമാർ വി. എം, അഡ്വ. പി. ജെ ആന്റണി, അഡ്വ. എം. പി വിനയരാജ്, അഡ്വ. കെ. സി രാമകൃഷ്ണൻ, അഡ്വ. മുനാഫ്, അഡ്വ. സനൽകുമാർ പി. വി, അഡ്വ. എൻ പ്രകാശൻ, അഡ്വ. ജ്യോതി ജഗദീഷ്, അഡ്വ. സൂസി, അഡ്. റീന, അഡ്വ. അമൃത, അഡ്വ. ലിസ്മരിയ, അഡ്വ. ശ്രീജ, അഡ്വ. സലിന, അഡ്വ. യു ഗീത, എന്നിവർ സംസാരിച്ചു.അഡ്വ. കെ. സുഹൈബ് സ്വാഗതവും അഡ്വ. മുഹമ്മദ് ജുനൈസ് നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP