Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോ. ഷീല ഫിലിപ്പോസിനും പി.എം. അബ്ദുൽ സലാമിനും ഗ്രാന്റ് അച്ചീവേഴ്സ് പുരസ്‌കാരം

ഡോ. ഷീല ഫിലിപ്പോസിനും പി.എം. അബ്ദുൽ സലാമിനും ഗ്രാന്റ് അച്ചീവേഴ്സ് പുരസ്‌കാരം

ദോഹ : വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, വ്യാവസായിക മേഖലകളിൽ വേറിട്ട പ്രവർത്തനം കാഴ്‌ച്ച വെക്കുന്നവർക്കായി അമേരിക്കയിലെ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്സ് പുരസ്‌കാരത്തിന് ഖത്തറിലെ പ്രമുഖ സംരംഭകരായ ഡോ. ഷീല ഫിലിപ്പോസും പി.എം. അബ്ദുൽ സലാമും അർഹരായി.

സംരംഭകത്വ മേഖലയിലും ജീവകാരുണ്യ മേഖലയിലുമുള്ള ഇരുവരുടെയും പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തതെന്ന് പീസ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. എസ്. ശൈൽവിൻകുമാർ പറഞ്ഞു.സൗന്ദര്യ സംരക്ഷണ രംഗത്തും വനിതാ സംരംഭകത്വ മേഖലയിലും ശ്രദ്ധേയയായ ഡോ. ഷീല ഫിലിപ്പോസിന്റ മുന്നേറ്റം മാതൃകപരവും പുതിയ തലമുറക്ക് പ്രചോദനം നൽകുന്നതുമാണ്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച അവർ നല്ല കുടുംബിനിയായിക്കൊണ്ട് തന്നെ സംരംഭകയായും വിജയിക്കാമെന്നാണ് തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്. ഖത്തറിലെ മലയാളി സംരംഭകരുടെ വിജയഗാഥ സമാഹരിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച വിജയമുദ്രയിലെ ഏക വനിതാ സാന്നിധ്യമായിരുന്നു ഷീല ഫിലി്പ്പോസ്.

കിച്ചൺ എക്യൂപ്മെന്റ്സ്, ഫിറ്റ്നെസ് തുടങ്ങിയ ബഹുമുഖ സംരംഭക മേഖലയിൽ ശ്രദ്ധേയനാണ് പി.എസ് അബ്ദുൽ സലാം. ഖത്തറിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കിച്ചണുമായി ബന്ധപ്പെട്ട അത്യാധുനിക സൗകര്യങ്ങളൊരുക്കുന്ന സ്റ്റാർ കിച്ചൺ എക്യുപ്മെന്റ്സ്, ക്ലാരിറ്റി ട്രേഡിങ്, അത്യാധുനിക ഫിറ്റ്നെസ് ഉപകരണങ്ങൾ സജ്ജമാക്കിയ സ്റ്റാർ എൻ സ്‌റ്റൈൽ ഫിറ്റ്നെസ് എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായ പി.എസ് അബ്ദുൽ സലാം സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിലും സജീവമാണ്. ഖത്തറിന് പുറമേ ഇന്ത്യയിലും നിരവധി സംരംങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഏപ്രിൽ 13ന് അമേരിക്കയിലെ വാഷിംങ്ങ്ടൺ മാരിയറ്റ് മാർക്യൂസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP