Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തനിക്ക് ആവോളം നന്മ ചെയ്യാൻ സാധിച്ചിട്ടുണ്ട്; ഇനിയും അത് തുടരണമെന്നാണ് ആഗ്രഹം; അഞ്ച് വർഷം കൊണ്ട് കണ്ണൂർ കണ്ടറിഞ്ഞത് 2103 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ; ഏൽപ്പിച്ച വികസന ഉത്തരവാദിത്തം നിറവോറ്റാൻ തനിക്കു കഴിഞ്ഞെന്ന ആത്മവിശ്വാസത്തിൽ കണ്ണൂരിലെ ഇടത് സ്ഥാനാർത്ഥി; കാറ്റ് അനുകൂലമെന്ന് മറുനാടനോട് വിശദീകരിച്ച് പികെ ശ്രീമതി

തനിക്ക് ആവോളം നന്മ ചെയ്യാൻ സാധിച്ചിട്ടുണ്ട്; ഇനിയും അത് തുടരണമെന്നാണ് ആഗ്രഹം; അഞ്ച് വർഷം കൊണ്ട് കണ്ണൂർ കണ്ടറിഞ്ഞത് 2103 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ; ഏൽപ്പിച്ച വികസന ഉത്തരവാദിത്തം നിറവോറ്റാൻ തനിക്കു കഴിഞ്ഞെന്ന ആത്മവിശ്വാസത്തിൽ കണ്ണൂരിലെ ഇടത് സ്ഥാനാർത്ഥി; കാറ്റ് അനുകൂലമെന്ന് മറുനാടനോട് വിശദീകരിച്ച് പികെ ശ്രീമതി

രഞ്ജിത്ത് ബാബു

കണ്ണൂർ: ചരിത്രത്തിൽ ഒരിക്കലും കണ്ണൂർ നേടിയിട്ടില്ലാത്ത വികസനം എടുത്തു പറഞ്ഞാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ശ്രീമതിയുടെ വോട്ട് തേടൽ. ജനങ്ങൾ എന്നെ ഏൽപ്പിച്ച വികസന ഉത്തരവാദിത്തം നിറവോറ്റാൻ തനിക്കു കഴിഞ്ഞതായി മഹിളാ അസോസിയേഷൻ ദേശീയ നേതാവു കൂടിയായ പി.കെ. ശ്രീമതി പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ' മറുനാടൻ മലയാളിക്ക് ' അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ ഏറ്റവും സമഗ്രമായ വികസനത്തിനാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം സാക്ഷ്യം വഹിച്ചത്. ജനപക്ഷ വികസനത്തിനാണ് താൻ കൂടുതൽ ഊന്നൽ നൽകിയത്. മൂന്നാംഘട്ട തെരഞ്ഞെടുപ്പ പ്രചാരണം പൂർത്തിയാക്കാനിരിക്കേ കണ്ണൂർ മണ്ഡലത്തിലെ ജനങ്ങൾ തന്നെ നെഞ്ചോട് ചേർത്തിരിക്കയാണെന്ന് ശ്രീമതി പറയുന്നു. എൽ.ഡി.എഫ് ജയിക്കണമെന്ന ചിന്ത മണ്ഡലത്തിലെ ജനങ്ങളിൽ വർദ്ധിച്ചിരിക്കയാണ്. ജാതി-മത-രാഷ്ട്രീയ പരിഗണനകളില്ലാതെ സ്വീകരണ കേന്ദ്രങ്ങളിൽ ജനങ്ങൾ ഈ വികാരം തുറന്ന് കാട്ടുന്നു. എൽ.ഡി.എഫ് മുന്നണിയുമായി ജനങ്ങൾ അനുദിനം അടുക്കുകയാണ്. യു.ഡി.എഫ് സ്വാധീന മേഖലകളിൽ പോലും എംപി. എന്ന നിലയിലും സ്ഥാനാർത്ഥി എന്ന നിലയിലും ഊഷ്മളമായ സ്വീകരണമാണ് ലഭിക്കുന്നത്. തനിക്ക് അനുകൂലമായ കാറ്റ് മണ്ഡലത്തിൽ തുടരുകയാണെന്ന് ശ്രീമതി പ്രത്യാശിക്കുന്നു.

എണ്ണിപ്പറയാൻ പി.കെ. ശ്രീമതിക്ക് ഒട്ടേറെ വികസന കാര്യങ്ങളുണ്ട്. എല്ലാറ്റിനും കണ്ണൂർ മണ്ഡലത്തിൽ തെളിവുമുണ്ട്. കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ട് കണ്ണൂർ കണ്ടറിഞ്ഞത് 2103 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്. തനിക്ക് മുമ്പുള്ളവർ എന്ത് ചെയ്തെന്ന് നോക്കിയല്ല ശ്രീമതി വോട്ട് തേടുന്നത്. നിങ്ങളുടെ നിർദ്ദേശത്തോടെ നടപ്പാക്കിയ പദ്ധതികൾ കാണുക. കണ്ണൂരിലേയും സമീപ പ്രദേശങ്ങളിലേയും റെയിൽവേ സ്റ്റേഷനുകളുടെ അവസ്ഥ കഴിഞ്ഞ അഞ്ച് വർഷം മുമ്പ് എന്തായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പു മുട്ടുകയായിരുന്നില്ലേ കണ്ണൂർ സ്റ്റേഷൻ. ദിവസം ഇരുപതിനായിരത്തിലേറെ യാത്രക്കാർ.

രണ്ടര കോടി വരുമാനവും. എ. ക്ലാസ് പട്ടികയിലായിട്ടും വികസന മുരടിപ്പായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷന് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ സ്റ്റേഷന്റെ മുഖഛായ തന്നെ മാറ്റി കഴിഞ്ഞു. ജലക്ഷാമം രൂക്ഷമായ റെയിൽവേ സ്റ്റേഷന് പത്ത് കിണറുണ്ടായിരുന്നു. ഇതെല്ലാം ഉപയോഗ യോഗ്യമാക്കിയത് എം. പി. ഫണ്ടിൽ നിന്നും 5.78 ലക്ഷം രൂപ നൽകിയാണ്. ഇന്ന് ജലക്ഷാമം ഒരു പഴങ്കഥയായി മാറി. ഫ്ളാറ്റ്ഫോമിലേക്ക് സബ് വേ പണിതു. കുരുക്കില്ലാതെ അകത്തേക്കും പുറത്തേക്കും യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള കവാടങ്ങളും വന്നു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്.

ലോകടൂറിസം ഭൂപടത്തിൽ കണ്ണൂരിനെ സാക്ഷ്യപ്പെടുത്താൻ തന്റെ ഇടപെടലുകൾ വോട്ടർമാർ തിരിച്ചറിയുന്നു. 88.76 കോടിയുടെ വികസനമാണ് വിനോദ സഞ്ചാര മേഖലയിൽ നടപ്പാക്കിയിട്ടുള്ളത്. വടക്കേ മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായ പയ്യാമ്പലം ബീച്ച് മോദി കൂട്ടിയതും സാഹസിക വിനോദസഞ്ചാര മേഖലയായ പൈതൽ മലയിൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ സുരക്ഷാ വേലികളും അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിയതും താൻ മുന്നിട്ടിറങ്ങിയാണെന്ന് ശ്രീമതി പറയുന്നു. ഉത്തര കേരളത്തിലെ വിനോദ സഞ്ചാര വികസനത്തിന് കുതിപ്പ് പകരാൻ മലനാട് മലബാർ ക്രൂയിസ് ടൂറിസം പദ്ധതിക്ക് 84 കോടി രൂപയുടെ കേന്ദ്ര സഹായം നേടിയെടുക്കാൻ കഴിഞ്ഞു.

തറികളുടെ നാടായ കണ്ണൂരിൽ വിവേഴ്സ് സർവ്വീസ് സെന്റിന് വേണ്ടി 19.219 കോടി രൂപ കേന്ദ്ര സഹായം അനുവദിക്കപ്പെട്ടതും കെട്ടിടം പണി പൂർത്തിയാക്കിയതായും ശ്രീമതിയുടെ നേട്ടങ്ങൾക്ക് ഉദാഹരണമാണ്. വികസനം എണ്ണിയെണ്ണി പറയാൻ ഇനിയുമുണ്ട് ശ്രീമതിക്ക്. തനിക്ക് ആവോളം നന്മ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇനിയും അത് തുടരണമെന്നാണ് ശ്രീമതിയുടെ ആഗ്രഹം. അവർ പറഞ്ഞു നിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP