Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഡിഎഫ് ഉറപ്പായും ലഭിക്കുക ഒമ്പത് സീറ്റുകൾ; രാഹുൽ ഗാന്ധിയുടെ സാന്നിധ്യം തരംഗമായി ആഞ്ഞു വീശിയാൽ പരമാവധി 17 സീറ്റുകളിലേക്ക് എത്താം; ഒരു ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിൽക്കുന്ന വടകര, ആലത്തൂർ, തൃശൂർ, തിരുവനന്തപുരം സീറ്റുകളിൽ എന്തും സംഭവിക്കാം; രണ്ടു ശതമാനം വോട്ടിന്റെ ലീഡുള്ള ചാലക്കുടിയും സംശയത്തിൽ; മറുനാടൻ മലയാളി സർവേയിൽ യുഡിഎഫിന്റെ സാധ്യത 9 മുതൽ 17വരെ സീറ്റുകളിൽ

യുഡിഎഫ് ഉറപ്പായും ലഭിക്കുക ഒമ്പത് സീറ്റുകൾ; രാഹുൽ ഗാന്ധിയുടെ സാന്നിധ്യം തരംഗമായി ആഞ്ഞു വീശിയാൽ പരമാവധി 17 സീറ്റുകളിലേക്ക് എത്താം; ഒരു ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിൽക്കുന്ന വടകര, ആലത്തൂർ, തൃശൂർ, തിരുവനന്തപുരം സീറ്റുകളിൽ എന്തും സംഭവിക്കാം; രണ്ടു ശതമാനം വോട്ടിന്റെ ലീഡുള്ള ചാലക്കുടിയും സംശയത്തിൽ; മറുനാടൻ മലയാളി സർവേയിൽ യുഡിഎഫിന്റെ സാധ്യത 9 മുതൽ 17വരെ സീറ്റുകളിൽ

ടീ മറുനാടൻ

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാല സെന്റർഫോർ കൺസ്യൂമർ എജ്യുക്കേഷനും സംയുക്തമായി നടത്തിയ സർവേയിൽ യുഡിഎഫിന് 14 എണ്ണത്തിൽ വിജയസാധ്യത പ്രവചിക്കുമ്പോഴും ഉറച്ച സീറ്റ് എന്നു പറയാൻ സാധിക്കുന്നത് ഒമ്പതെണ്ണം മാത്രമാണ്. കണ്ണൂർ, വയനാട്, പൊന്നാനി, മലപ്പുറം, കോട്ടയം, ഇടുക്കി, എറണാകുളം,പത്തനംതിട്ട, കൊല്ലം എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് ഉറപ്പായും വിജയിക്കുമെന്ന് പറയാവുന്ന മണ്ഡലങ്ങൾ. ഇതിൽ ഏഴു സീറ്റുകൾ നിലവിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. പക്ഷേ ഇടുക്കിയും, കണ്ണൂരും, എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അതേസമയം സർവേയിൽ 14 സീറ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത് നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസിനൊപ്പം നിന്ന മണ്ഡലങ്ങളാണ്. വടകര, ആലത്തൂർ, തൃശൂർ, തിരുവനന്തപുരം എന്നീ നാലുസീറ്റുകളിൽ ശരിക്കും ഫോട്ടോ ഫിനീഷാണ് വന്നിരിക്കുന്നത്. ഇവിടെ കേവലം ഒരു ശതമാനം വോട്ടാണ് മുന്നണികൾ തമ്മിലുള്ള വ്യത്യാസം. അതുകൊണ്ടുതന്നെ ഇവിടെ ജയം ഉറപ്പിക്കാൻ കഴിയില്ല. ഈ നാലുസീറ്റുകളിലും സർവേ പ്രകാരം മുന്നിട്ടുനിൽക്കുന്നത് യുഡിഎഫ് ആണ്. തിരുവനന്തപുരത്ത് ഒഴികെ മറ്റെല്ലായിടത്തും ഇടതുമുന്നണിയാണ് രണ്ടാം സ്ഥാനത്തും. ചാലക്കുടിയിൽ വെറും രണ്ട് ശതമാനം വോട്ടിനാണ് യുഡിഎഫ്് സർവേ പ്രകാരം മുന്നിട്ട് നിൽക്കുന്നത്. ഇതും ഉറപ്പിക്കാൻ കഴിയില്ല.

അതുപോലെ തന്നെ ഇടതുമുന്നണിക്ക് ജയസാധ്യത കൽപ്പിക്കുന്ന കാസർകോട്ടും, കോഴിക്കോട്ടും, മാവേലിക്കരയിലും അവരുടെ മാർജിന് വെറും രണ്ടു ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ ഫലത്തിൽ ഈ മണ്ഡലങ്ങളും കൈയാലപ്പുറത്താണെന്ന് പറയേണ്ടി വരും. എൽഡിഎഫിന് വെറും 3 സീറ്റുകൾ മാത്രമാണ് ഉറപ്പിച്ച് പറയാന കഴിയുന്നത്. അതു്െകാണ്ടുതന്നെ 17 സീറ്റുകൾവരെ യുഡിഎഫിന്റെ വിജയം എത്താം. 9 മുതൽ 17വരെ സീറ്റുകൾ എന്നതാണ് മറുനാടൻ സർവേയിലെ യുഡിഎഫിന്റെ സാധ്യതകൾ.

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് നടന്ന മറുനാടൻ മലയാളിയുടെ ഒന്നാംഘട്ട സർവേയിൽ യുഡിഎഫിന് 11 സീറ്റുകളും എൽഡിഎഫിന് 9 സീറ്റുകളുമാണ് കണ്ടിരുന്നത്. ഇപ്പോൾ കണ്ണൂർ, വയനാട്, തൃശൂർ, ആലത്തുർ, കൊല്ലം സീറ്റുകൾ എൽഡിഎഫിന് നഷ്ടമാവുമ്പോൾ, ആലപ്പുഴ, മാവേലിക്കര എന്നീ രണ്ട് സീറ്റുകൾ പുതുതായി ലഭിക്കയാണ്.അതിശക്തായ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങൾ ഒന്നിലേറെയുണ്ട്. അവസാന നിമിഷം ചിത്രങ്ങൾ മാറി മറിഞ്ഞേക്കാം. ശബരിമല എന്ന ഫാക്ടർ ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾക്ക് ഗുണകരമായി മാറുമെന്ന ചിത്രം ഇപ്പോഴും വ്യക്തമല്ല. തെരുവിൽ ഇറങ്ങിയ ആൾക്കൂട്ടം ആർക്ക് അനുകൂലമായി ചിന്തിക്കും എന്നത് അടക്കമുള്ള കാര്യങ്ങളിൽ സർവേയിലും അന്തിമ ചിത്രം ആയിട്ടില്ല.

ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ യുഡിഎഫ് വിജയിച്ചു കയറും എന്നതാണ് മുൻകാലങ്ങളിലെ ചരിത്രം. ഈ ചരിത്രം ഇത്തവണയും ആവർത്തിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. മറുനാടൻ മലയാളി അടക്കമുള്ള ഭൂരിപക്ഷം സർവേകളും പ്രവചിക്കുന്നത് യുഡിഎഫിന് വലിയ വിജയസാധ്യതയുണ്ട് എന്നു തന്നയാണ്. മറുനാടൻ മലയാളി സർവേയിൽ യുഡിഎഫ് 14 സീറ്റുകളിൽ വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. 14 എണ്ണം പറയുമ്പോഴും ഒരു ശതമാനത്തിന്റെ മാത്രം ഭൂരിപക്ഷത്തിൽ മാറിമറിഞ്ഞേക്കാവുന്ന മണ്ഡലങ്ങളുണ്ട്. ഇവിടെ കാര്യങ്ങൾ യുഡിഎഫിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറിച്ചായാൽ പോലും ഒമ്പതു സീറ്റുകൾ ഉറപ്പിക്കാൻ യുഡിഎഫിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഈ മാറ്റത്തിന് കാരണം രാഹുൽ ഇഫക്ട് തന്നെയാന്നെന്ന് സർവേ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമൊയെന്ന ചോദ്യത്തിന് 55 ശതമാനം വോട്ടർമാരും അതേ എന്നാണ് പ്രതികരിച്ചിരിക്കുന്നത്. മോദിയെ എതിരിടാനുള്ള ശക്തമായ എതിരാളി രാഹുൽ ഗാന്ധിയാണെന്ന് വ്യക്തമായതോടെ മുസ്ലിം ന്യൂനപക്ഷക്രേന്ദങ്ങളിൽ നിന്ന് വോട്ടുകൾ കൂട്ടമായി യുഡിഎഫിലേക്ക് ഒഴുകുകയാണ്. മറുനാടൻ ഫീൽഡ് സർവേയിൽ ഈ ഘടകം വ്യക്തമായിട്ടുണ്ട്. ശരിക്കും ഒരു രാഹുൽ ഗാന്ധി തരംഗം തന്നെ പലയിടത്തും പ്രകടമാണ്. അതുപോലെതന്നെ കോൺഗ്രസിനകത്തെയും മുന്നണിയിലെയും പ്രശ്‌നങ്ങളും രാഹുലിന്റെ വരവോടെ ഇല്ലാതായിട്ടുണ്ട്.

ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടമായി ദേശീയതലത്തിൽ ഒറ്റപ്പെട്ടുപോയതും സിപിഎമ്മിന് തിരിച്ചടിയാവുന്നുണ്ട്. മുമ്പൊക്കെ മോദിപ്പേടിയിൽ ന്യുനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കാണ് ഒഴുകിയിരുന്നത്. ഇത്തവണയും ഇടതുമുന്നണിയുടെ തന്ത്രം അതുതന്നെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയതോടെ, മോദി വിരുദ്ധ വികാരത്തിന്റെ ഗുണം യുഡിഎഫിനാണ് പോവുന്നത്. ഇതോടെ ഇടതുപക്ഷം തങ്ങളുടെ രാഷ്ട്രീയ കുന്തുമുന പെട്ടെന്ന് രാഹുൽ ഗാന്ധിക്കെതിരെ തിരിക്കേണ്ടി വന്നു.

ഈ രാഷ്ട്രീയ പ്രതിരോധം എത്രകണ്ട് ഗുണം ചെയ്യും എന്നതിനനെ ആശ്രയിച്ചിരിക്കും ഇടതുമുന്നണിയുടെ അതി ജീവന സാധ്യതകൾ. . ഉത്തരേന്ത്യയിലെ ഗോഹത്യാ-ആൾക്കൂട്ട കൊലപാതകങ്ങൾ മുസ്ലീ ന്യൂനപക്ഷങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയത്. മുമ്പൊക്കെ ഇതിന്റെ ഗുണഫലം സിപിഎമ്മിനായിരുന്നു. എന്നാൽ മോദിയെ നേരിട്ട് എതിർക്കുന്ന രാഹുൽ ഗാന്ധിയെത്തിയതോടെ, ഈ ഫാക്ടറും യുഡിഎഫിലേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുകയാണ്. അതുപോലെ ശബരിമലയും ഒരു പരിധിവരെ എൽഡിഎഫിനെ ബാധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP