Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എടാ തന്തയില്ലാത്തവനെ...നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ? അച്ഛനോട് പ്രതിശ്രുത വരന്റെ മാതാവ് പറഞ്ഞ ഈ വാക്കുകൾ ഏറെ തളർത്തി; വിവാഹ തീയതി നീട്ടി അപമാനിച്ചയച്ചതും ആഘാതമുണ്ടാക്കി; കാമുകന്റെ പരസ്ത്രീ ബന്ധങ്ങൾ അറിഞ്ഞതോടെ 'നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ട്' എന്ന സന്ദേശം അയച്ച് മരണത്തെ വരിച്ചു; ആർദ്രയെ കൊലയ്ക്ക് കൊടുത്തതിൽ മിശ്രവിവാഹത്തിലൂടെ വിപ്ലവം രചിച്ച ഉമ്മ സമീറയും സംശയ നിഴലിൽ; സൈനികന്റെ ആത്മഹത്യ തുറന്നുകാട്ടിയത് അമിതാബിന്റെ തനിനിറം

എടാ തന്തയില്ലാത്തവനെ...നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ? അച്ഛനോട് പ്രതിശ്രുത വരന്റെ മാതാവ് പറഞ്ഞ ഈ വാക്കുകൾ ഏറെ തളർത്തി; വിവാഹ തീയതി നീട്ടി അപമാനിച്ചയച്ചതും ആഘാതമുണ്ടാക്കി; കാമുകന്റെ പരസ്ത്രീ ബന്ധങ്ങൾ അറിഞ്ഞതോടെ 'നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ട്' എന്ന സന്ദേശം അയച്ച് മരണത്തെ വരിച്ചു; ആർദ്രയെ കൊലയ്ക്ക് കൊടുത്തതിൽ മിശ്രവിവാഹത്തിലൂടെ വിപ്ലവം രചിച്ച ഉമ്മ സമീറയും സംശയ നിഴലിൽ; സൈനികന്റെ ആത്മഹത്യ തുറന്നുകാട്ടിയത് അമിതാബിന്റെ തനിനിറം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാഹം ഉറപ്പിച്ച യുവാവുമായി കല്യാണച്ചടങ്ങുകളെ ചൊല്ലിയുണ്ടായ തർക്കം ആർദ്രയുടെ ജീവനെടുത്തതെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ അമിതാഭ് ആർദ്രയെ തന്ത്രപരമായി ഒഴിവാക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ തെളിയുന്നത്. സൈനികനായ വിശാഖിന്റെ ആത്മഹത്യയിലെ അന്വേഷണമാണ് അമിതാഭിലെ കള്ളനെ പുറത്തു കൊണ്ടു വന്നത്. വെള്ളനാട് പുനലാൽ തൃക്കണ്ണാപുരം സുരഭി സുമത്തിൽ രാജഗോപാലൻ നായരുടേയും ചന്ദ്രജയയുടേയും മകൾ ആർദ്ര (22) ആണ് കാമുകനുമായുള്ള തർക്കത്തെ 2018 ജൂലൈയിൽ ആത്മഹത്യ ചെയ്തത്.

'നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ട്' - ആർദ്ര ആത്മഹത്യ ചെയ്യുന്നതിനു മുൻപ് അമിതാബിന് അയച്ച സന്ദേശം ഇങ്ങനെയായിരുന്നു. അമിതാബ് പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന കാമുകിയെ. വിവാഹ നിശ്ചയത്തിനുശേഷം അമിതാബ് മാനസികമായി പീഡിപ്പിച്ചതിനെത്തുടർന്നാണ് കല്യാണത്തിന്റെ ഒരു ദിവസം മുൻപ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നു നാട്ടുകാർ പറയുന്നു. ഭരതന്നൂർ സ്വദേശിയായ സൈനികൻ വിശാഖ് ജോലിസ്ഥലത്ത് സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അമിതാബ്് നിരവധി പെൺകുട്ടികളുമായി സൗഹൃദമുള്ളയാളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്പോൾ ഭീഷണിപ്പെടുത്തലും പണംതട്ടലും പതിവായിരുന്നു. അമിതാബും തന്റെ ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുിച്ച് അറിഞ്ഞതിന്റെ മനോവിഷമത്തിലാണ് വൈശാഖ് ആത്മഹത്യ ചെയ്തതെന്നാണു കരുതുന്നത്. അമിതാബിന്റെ ഫോൺ കോൾ വന്നതിനു ശേഷമാണ് ആത്മഹത്യയെന്നും റിപ്പോർട്ടുണ്ട്. ഇതേ രീതിയിലാണ് ആർദ്രയും ആത്മഹത്യ ചെയ്യുന്നത്.

അമിതാബുമായി ആർദ്രയുമായി ആറ് വർഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതിനിടെ പെൺകുട്ടിയും യുവാവുമായി വിവാഹ ചടങ്ങുകളപ്പറ്റി തർക്കമുണ്ടായി. താൻ വിശ്വാസിയല്ലെന്നും വിവാഹ മണ്ഡപത്തിൽ ആചാരങ്ങൾ നടത്തില്ലെന്നും യുവാവ് നിർബന്ധം പിടിച്ചു. ഇതിനിടെ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യാനും തീരുമാനിച്ചു. പിന്നീട് പെൺകുട്ടി യുവാവിനെ ഫോൺ ചെയ്ത് താൻ ആത്മഹത്യ ചെയ്യുകയാണന്നും ഉടൻ തന്റെ വീട്ടിലെത്താനും ആവശ്യപ്പെട്ടു. യുവാവ് ആറ് കിലോമീറ്ററോളം അകലെയുള്ള തന്റെ വീട്ടിൽ നിന്ന് ബൈക്കിൽ യുവതിയുടെ വീട്ടിലെത്തിയപ്പോൾ കഴുത്തിൽ കുരുക്കിട്ട് തൂങ്ങി പിടയ്ക്കുന്ന യുവതിയെയാണ് കണ്ടതെന്നായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. യുവതിയെ ഇയാൾ പൊക്കി നിർത്തിയ ശേഷം ബഹളം വച്ച് ആൾക്കാരെ കൂട്ടി കുരുക്കഴിച്ച് താഴെയിറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വെള്ളനാട് സ്വദേശിയായ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെൻഷനിൽ കഴിയുമ്പോഴാണ് റൂറൽ എസ്‌പി ഓഫിസിലെ ജീവനക്കാരനായ ആര്യനാട് സ്വദേശി അമിതാബ് സൈനികന്റെ മരണത്തിൽ അറസ്റ്റിലാകുന്നത്. വെള്ളനാടുള്ള പെൺകുട്ടിയെ അമിതാബ് പരിചയപ്പെടുന്നത് പഠനകാലത്താണ്. പഠനത്തിൽ മിടുക്കിയായിരുന്നു പെൺകുട്ടി. സ്‌കൂളിൽ ഒന്നാം സ്ഥാനം. പെൺകുട്ടി ബെംഗളൂരുവിൽ പഠിക്കുന്ന സമയത്താണ് വിവാഹ നിശ്ചയം നടത്തുന്നത്. വിവാഹത്തിനായി അമിതാബ് നിരവധി ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കമായിരുന്ന പെൺകുട്ടിയുടെ കുടുംബം ചെയ്യാവുന്നതെല്ലാം ചെയ്തു. എല്ലാം കൈക്കലാക്കിയ ശേഷമാണ് ആർദ്രയെ ആത്മഹത്യയ്ക്ക് തള്ളി വിട്ട് അമിതാബ് തലയൂരിയത്. ഇതിന് അമിതാബിന്റെ അമ്മ സമീറയുടെ സഹായവും കിട്ടി. എന്നാൽ വൈശാഖിന്റെ ആത്മഹത്യയോടെ എല്ലാം മറനീക്കി പുറത്തുവരികയാണ്. മറ്റു പെൺകുട്ടികളുമായുള്ള അമിതാബിന്റെ അടുപ്പമാണ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. ഇതു ചോദ്യം ചെയ്ത പെൺകുട്ടിയെ അമിതാബ് ഭീഷണിപ്പെടുത്തി. മറ്റു ബന്ധങ്ങളിൽനിന്ന് പിന്മാറണമെന്ന് പെൺകുട്ടി നിരന്തരം ആവശ്യപ്പെട്ടിട്ടും അമിതാബ് അതിനു തയാറായില്ല. ഇതേത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും സൂചനയുണ്ട്.

പ്രണയത്തിലായിരുന്ന ആർദ്രയും ആര്യനാടുകാരനായ അമിതാബും തമ്മിലുള്ള വിവാഹം ബന്ധുക്കൾ നിശ്ചയിച്ചിരുന്നു. വിവാഹമണ്ഡപവും ബുക്ക് ചെയ്തു. എന്നാൽ കതിർമണ്ഡപത്തിലെ വിവാഹച്ചടങ്ങുകൾ ചെയ്യാൻ വരന്റെ കുടുംബം വിസമ്മതം അറിയിച്ചു. ഇതിനെ തുടർന്നു വിവാഹ മണ്ഡപത്തിന്റെ ബുക്കിങ് റദ്ദാക്കി. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇരുകൂട്ടരും തീരുമാനിച്ചിരുന്നു. ആർദ്രയുടെ മരണത്തിന് പിന്നിൽ വീട്ടുകാരെ അപമാനിച്ചതിലുള്ള മനോ വിഷമവും വരന്റെ മാതാവിന്റെ മാനസിക പീഡനവുമെന്നും പിതാവ് രാജഗോപാലൻ നായർ ആരോപിച്ചിരുന്നു. വിവാഹകാര്യത്തിനായി അമിതാബിന്റെ വീട്ടിൽ പലവട്ടം എത്തിയപ്പോഴും മാതാവ് സദീറാ ഉദയകുമാർ അപമാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ മകളെയും ഏറെ മാനസികമായി ആക്ഷേപിച്ചിട്ടുണ്ട്. കൂടാതെ മകൾ ആത്മഹത്യക്ക് ശ്രമിച്ചതിന് തൊട്ടുമുൻപ് സദീറാ ഉദയകുമാറുമായി മൊബൈലിൽ രണ്ട് മിനിട്ടോളം ദൈർഘ്യമുള്ള ഫോൺ സംഭാഷണം നടത്തിയതായുള്ള രേഖയും കണ്ടെത്തിയിരുന്നു. ഇതൊക്കെ വിരൽ ചൂണ്ടുന്നത് ആർദ്രയെ കടുത്ത മാനസിക സംഘർഷത്തിലാക്കുന്ന കാര്യങ്ങൾ നടന്നിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണെന്നും അച്ഛൻ ആരോപിച്ചിരുന്നു.

അന്ന് സദീറാ ഉദയകുമാറിന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിലായിരുന്നു ജോലി. മുസ്ലിം സമുദായത്തിൽപെട്ട സദീറ ഹിന്ദുവായ ഉദയകുമാറുമായി സ്‌നേഹിച്ച് വിവാഹം കഴിച്ചതായിരുന്നു. ഉദയകുമാറിന് പൊലീസിലായിരുന്നു ജോലി. സർവ്വീസിലിരിക്കെ മരണപ്പെടട്‌തോടെ ജോലി മകന് ലഭിക്കുകയായിരുന്നു. ആർദ്രയുമായുള്ള വിവാഹബന്ധത്തിന് സദീറയ്ക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. പക്ഷേ ഒരു നിബന്ധന വച്ചു. ഹൈന്ദവ മതാചാരപ്രകാരമുള്ള ചടങ്ങുകൾ പാടില്ല. ഈ നിബന്ധനയും അംഗീകരിച്ച് ആർദ്രയുടെ മാതാപിതാക്കൾ വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ വരുന്ന ആർദ്രയുടെ ജന്മദിനത്തിന് രജിസ്റ്റർ ചെയ്യാൻ ധാരണയായി. എന്നാൽ അതിനിടയിൽ വീണ്ടും ഭിന്നതകൾ ഉണ്ടായി. വിവാഹം സംബന്ധിച്ച കാര്യം സംസാരിക്കാൻ അമിതാഭിന്റെ വീട്ടിലെത്തിയെങ്കിലും അപമാനിച്ചയക്കുകയായിരുന്നു.

പിന്നീട് വീട്ടിലെത്തി ശേഷം പിതാവ് അമിതാഭിന്റെ അമ്മയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ എടാ തന്തയില്ലാത്തവനെ...നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ..? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നത് എന്ന ചോദിച്ച് ക്ഷോഭിക്കുകയായിരുന്നു. ഇതെല്ലാം ആർദ്രയുടെ മനസ്സിൽ വിങ്ങലായി കിടന്നിരുന്നു. കൂടാതെ ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം വരികയും അക്രമാസക്തനാവുകയും ചെയ്യുന്ന അമിതാഭിന്റെ സ്വഭാവത്തിലും പേടിയുണ്ടായിരുന്നു. വിവാഹക്കാര്യം സംസാരിക്കുന്നതിനിടെ അമിതാഭ് ക്ഷുഭിതനായി വീട്ടിലെ ഉപകരണങ്ങളൊക്കെ തല്ലിതകർക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് അച്ഛൻ പറഞ്ഞതിനൊന്നും ആവിധത്തിൽ പരിഗണന കിട്ടിയിരുന്നില്ല. എന്നാൽ വൈശാഖന്റെ ആത്മഹത്യയിലെ പരാതി പൊലീസിന് കിട്ടിയപ്പോൾ ആർദ്രയുടെ മരണവും ചർച്ചയായി. തുടർന്നണ് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തിയത്.

സൈനികൻ വിശാഖ് അഹമ്മാദാബാദിലെ ജാംനഗറിൽ ജോലിസ്ഥലത്തു സ്വയം വെടിവച്ചുമരിക്കുകയായിരുന്നു. അമിതാബും, തന്റെ ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. ജനുവരിയിലായിരുന്നു വിശാഖും അഞ്ജനയും തമ്മിലുള്ള വിവാഹം. വിവാഹശേഷം വിശാഖ് ജോലി സ്ഥലത്തേക്ക് പോയപ്പോൾ ഭാര്യ അജ്ഞന സ്വന്തം വീട്ടിലേക്ക് വന്നു. ഭർത്തൃവീട്ടിൽനിന്നുകൊണ്ടുവന്ന 17പവൻ സ്വർണം അമിതാബിനു നൽകി. വീട്ടുകാർ ചോദിച്ചപ്പോൾ അമിതാബിനു നൽകിയെന്നാണ് അഞ്ജന പറഞ്ഞത്. അഞ്ജന ഗർഭിണിയാണെന്നും സംരക്ഷിക്കണമെന്നും അമിതാബ് വിശാഖിനെ വിളിച്ചു പറഞ്ഞതായി വിശാഖിന്റെ സഹോദരൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. അമിതാബ് ഫോൺ വിളിച്ചശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. വിശാഖ് മരിക്കുന്നതിനു മുൻപ് സഹോദരന് അയച്ച സന്ദേശങ്ങളാണ് കേസിൽ അമിതാബിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP