Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നിലാവ് 2019'ഐ.സി.എഫ് മദ്രസ്സ ഫെസ്റ്റ്: ഷംസ് ഗ്രൂപ്പ് ജേതാക്കൾ

'നിലാവ് 2019'ഐ.സി.എഫ് മദ്രസ്സ ഫെസ്റ്റ്: ഷംസ് ഗ്രൂപ്പ് ജേതാക്കൾ

ദമാം : ഐ.സി.എഫ്.ദമാം സെൻട്രൽ കമ്മിറ്റിക്ക് കിഴിൽ പ്രവർത്തിച്ചുവരുന്ന അൽഹിദായ മദ്രസ ഫെസ്റ്റ് 'നിലാവ് 2019 സർഗ്ഗമേള' വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു,

കിഡ്സ് , സബ്ജൂനിയർ , ജൂനിയർ സീനിയർ എന്നീ വിഭാഗങ്ങളിൽ പെൻസിൽ ഡ്രോയിങ് , ചിത്ര രചന , മദ്ഹ് ഗാനം , പ്രസംഗം, സംഘ ഗാനം,കഥപറയൽ,തുടങ്ങിയ മത്സരങ്ങളിൽ നടന്ന പരിപാടിയിൽ ഇരുനൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു ,മത്സരത്തിൽ ഷംസ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും ,നജൂം ഗ്രൂപ്പ് രണ്ടാം സ്ഥാനവും,ഖമർ ഗ്രൂപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി, മത്സരത്തോടനുബന്ധിച്ച് കുട്ടികളുടെ മാർച്ച് പാസ്റ്റും സംഘടിപ്പിച്ചിരുന്നു

മത്സരാർത്ഥികൾകുള്ള സമ്മാന വിതരണം ശരീഫ് സഖാഫി കീച്ചേരി, അബ്ദുല്ല വിളയിൽ , അബ്ബാസ് തെന്നല, അബ്ദുല്ബാരി നദ്വി,അഷ്റഫ് പട്ടുവം , മജീദ് ചങ്ങനാശേരി, ഹംസ ഏലാട്, അർഷാദ് കണ്ണൂർ ,ശംസുദ്ധീൻ സഅദി, സലിം സഅദി,ശിഹാബുദ്ധീൻ ഹിമമി, അബ്ദുൽ കരീം സഖാഫി എന്നിവരും സമസ്ത പൊതുപരീക്ഷയിൽ വിജയിച്ചവർക്കുള്ള മൊമെന്റോ വിതരണം സയ്യിദ് സഫ്വാൻ തങ്ങളും,ഹാദിയരണ്ടാം ഘട്ട പരീക്ഷയിൽ വിജയിച്ചവർക്കുള്ള അവാർഡ് ദാനം ശരീഫ് സഖാഫി , സൈദ് സഖാഫി എന്നിവർ നിർവഹിച്ചു

പ്രോഗ്രാം കൺവീനർ ഹസൻ ഹാജിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷണൽ സെക്രട്ടറി സലിം പാലച്ചിറ ഉത്ഘാടനം ചെയ്തു ,സൈദ് സഖാഫി പ്രാർത്ഥന നടത്തി,റഷീദ് ഹാജി , അബ്ദുൽ റസാഖ് ഹാജി എന്നിവർ പങ്കെടുത്തു , ശംസുദ്ധീൻ സഅദി ,മുനീർ തോട്ടട, അഹമ്മദ് തോട്ടട,അൻവർ തഴവ , സക്കീർ മാന്നാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി , റഷീദ് കോഴിക്കോട് സ്വാഗതവും ശംസുദ്ധീൻ ഹാജി നന്ദിയും പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP