Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെടിക്കെട്ടും പൂരവും കണ്ട് കഴിഞ്ഞ് പൂരപറമ്പിൽ ആൾ ഒഴിഞ്ഞപ്പോൾ ആണോ നെറ്റിപ്പട്ടം കൊണ്ട് വരുന്നത്! ജനപ്രിയ സീരിയലിനെ വെട്ടിലാക്കിയ വാട്‌സാപ്പ് വീഡിയോയിൽ നടിക്കെതിരെ നടപടിക്കൊരുങ്ങിയ ചാനലും പരാതി പൊലീസിലെത്തിയതോടെ തീരുമാനം പിൻവലിച്ചു; 61കാരിയായ സീരിയൽ നടിയെ ഹോട്ടലിലും വീട്ടിലുമെത്തി പീഡിപ്പിച്ച 37കാരനെ കസ്റ്റഡിയിൽ എടുക്കാൻ ഉറച്ച് അന്വേഷണ സംഘം; ബലാത്സംഗം ഉറപ്പിക്കാൻ വിഡിയോ പരിശോധനയും; എല്ലാവർക്കും ഇതൊക്കെ പാഠമാവട്ടേയെന്ന് സോഷ്യൽ മീഡിയ

വെടിക്കെട്ടും പൂരവും കണ്ട് കഴിഞ്ഞ് പൂരപറമ്പിൽ ആൾ ഒഴിഞ്ഞപ്പോൾ ആണോ നെറ്റിപ്പട്ടം കൊണ്ട് വരുന്നത്! ജനപ്രിയ സീരിയലിനെ വെട്ടിലാക്കിയ വാട്‌സാപ്പ് വീഡിയോയിൽ നടിക്കെതിരെ നടപടിക്കൊരുങ്ങിയ ചാനലും പരാതി പൊലീസിലെത്തിയതോടെ തീരുമാനം പിൻവലിച്ചു; 61കാരിയായ സീരിയൽ നടിയെ ഹോട്ടലിലും വീട്ടിലുമെത്തി പീഡിപ്പിച്ച 37കാരനെ കസ്റ്റഡിയിൽ എടുക്കാൻ ഉറച്ച് അന്വേഷണ സംഘം; ബലാത്സംഗം ഉറപ്പിക്കാൻ വിഡിയോ പരിശോധനയും; എല്ലാവർക്കും ഇതൊക്കെ പാഠമാവട്ടേയെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: ലൈംഗികമായി പീഡിപ്പിച്ചെന്നും മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും സീരിയൽ നടിയുടെ പരാതി പൊലീസിൽ കിട്ടയതോടെ വീണ്ടും വെള്ളിത്തിരയെ ഞെട്ടിച്ച് പീഡനം. നടിയെ ആക്രമിച്ചതുൾപ്പെടെ പലതും ചർച്ചയായ സീരിയൽ സിനിമാ ലോകത്തെ പീഡനം സോഷ്യൽ മീഡിയയിലും കായംകുളം പൊലീസിലാണ് പരാതി നൽകിയത്.

ഫോൺ മുഖേന പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവ് ഹോട്ടൽ മുറിയിലും വീട്ടിലും വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തതായാണ് പരാതിയിൽ പറയുന്നത്. മലയാളത്തിലെ പ്രമുഖ ചാനലിലെ പ്രധാന സീരിയിലിലെ നടിയാണ് പരാതിയുമായി എത്തിയത്. രണ്ട് ദിവസം കൊണ്ട് തന്നെ മലയാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഈ വീഡിയോ പലരും പ്രചരിപ്പിച്ചിരുന്നു. ഇതിനിടെയാണ് നിർണ്ണായക വഴിത്തിരിവുമായി പരാതി പൊലീസിലും എത്തിയത്. യുവാവ് ഗൾഫിലാണുള്ളത്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. കുടുംബവുമായി ബന്ധപ്പെട്ട് 37കാരനെ നാട്ടിലെത്തിക്കാനാണ് പൊലീസ് നീക്കം.

അതിനിടെ ഈ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. ആ 61 വയസ്സിന്റെ മര്യാദയും മാന്യതയും കാണിക്കാമായിരുന്നു. എല്ലാവർക്കും ഇതൊരു പാഠമാവട്ടേ എന്നാണ് പ്രധാന വികാരം. ഭീഷണിപ്പെടുത്തി പീഡിപ്പിച്ചാലും ഉള്ളിന്റെ ഉള്ളിൽ അന്തർധാര സജീവമാണെന്നു അമ്മച്ചി കാച്ചലിലൂടെ തെളിയിച്ചു. എല്ലാത്തിനും അവനെ പറഞ്ഞാൽ മതി ലൈറ്റ് ലൈസൻസ് വെച്ചു ബാക്കി ഞാൻ പറയുന്നില്ല 3വീഡിയോ ഉണ്ട് അഭിനയിക്കുക അല്ല ജീവിക്കുകയാണ് സൂർത്തുക്കളെ.. പാവം... നിർബന്ധിച്ചു, ഭീഷണിപ്പെടുത്തി, അതിക്രമിച്ചു കയറി പീഡിപ്പിച്ചത് ആണ് എന് എന്ന് വീഡിയോ കണ്ടാൽ ആരും പറയും...പാവം കരഞ്ഞു കൊണ്ടല്ലേ പീഡനം ഏറ്റു വാങ്ങുന്നത്. വെടിക്കെട്ടും പൂരവും കണ്ട് കഴിഞ്ഞ് പൂരപറമ്പിൽ ആൾ ഒഴിഞ്ഞപ്പോൾ ആണോ നെറ്റിപ്പട്ടം കൊണ്ട് വരുന്നത്.... ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയുടെ വികാരം.

വാട്‌സാപ്പ് ഗ്രൂപ്പിൽ വീഡിയോ എത്തിയപ്പോഴാണ് സംഭവം നടിയുടെ വീട്ടിൽ അറിഞ്ഞത്. ഇതോടെയാണ് പരാതി നൽകിയതും. ചാനലിനേയും ഈ വീഡിയോ ഞെട്ടിച്ചിരുന്നു. ചാനലിന്റെ യശസ്സിനെ ബാധിക്കുന്ന സംഭവമായതു കൊണ്ട് തന്നെ നടിയെ സീരിയലിൽ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. എന്നാൽ പീഡന പരാതി നൽകിയ സ്ത്രീയെ മാറ്റുന്നത് പുതിയ വിവാദങ്ങൾക്ക് ഇട നൽകും. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ഈ ചാനൽ പ്രശ്‌നത്തിൽ ഇടപെടാറുള്ളൂ. മുമ്പും പല സീരിയൽ നടികളേയും അപമാനിക്കുന്ന തരത്തിൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എത്തിയരുന്നു. അത് മിക്കതും വ്യാജവുമായിരുന്നു. ഇത്തരം പരാതികൾ പൊലീസിനും ലഭിച്ചിട്ടുണ്ട്.

എന്നാൽ വീഡിയോയുടെ ആധികാരികത ശരിവയ്ക്കും വിധം പീഡന പരാതി ലഭിച്ചത് പൊലീസിനേയും കുടുക്കുന്നുണ്ട്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചും യുവാവിന്റെ മൊഴി രേഖപ്പെടുത്തിയും മാത്രമേ ഇക്കാര്യത്തിൽ പൊലീസ് നിലപാട് എടുക്കൂ. എങ്കിലും പീഡന പരാതി കിട്ടിയ സ്ഥിതിക്ക് യുവാവിനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് നിർബന്ധിതരാണ്. ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള യുവാവിനെ എത്തിക്കാൻ നീക്കം. നടിയുമായി യുവാവ് പരിചയപ്പെട്ടത് എങ്ങനെ എന്നതുൾപ്പെടെ പരിശോധിക്കും.

ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് സീരിയൽ നടി കായംകുളം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. വിഡിയോ വാട്സാപ്പിലൂടെ പ്രചരിച്ചത് ഏറെ ചർച്ചയായിരുന്നു. ജനപ്രിയ സീരിയലിലെ നടിക്കെതിരെ പ്രചരണങ്ങളും എത്തി. ഇതിനിടെയാണ് പരാതിയുമായി നടി രംഗത്ത് വന്നത്. തന്നെ ചതിച്ചുവെന്നാണ് ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് അറുപത്തിയൊന്നുകാരിയായ തന്നെ ഫോൺ മുഖേന പരിചയപ്പെട്ടെന്നും സ്മാർട് ഫോൺ വാങ്ങി നൽകി, ഫോൺ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങൾ ഭർത്താവിനും അയൽവാസികൾക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP