Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം; ഞാൻ ജീവിച്ചിരിക്കെ കാവ്യയെ രണ്ടാം ഭാര്യയാക്കാമെന്ന് മോഹിക്കേണ്ടെന്ന് മഞ്ജു; എനിക്കു കാവ്യയെ മറക്കാൻ കഴിയില്ല... നിനക്കും കാവ്യക്കും എന്നോടൊപ്പം ഒരുമിച്ചു ജീവിച്ചാലെന്താ എന്ന് ദിലീപ്: കാവ്യയുടേയും ദിലീപിന്റെയും ഒരു മുറിയിലെ സംഗമത്തിന്റെയും മഞ്ജു ചാക്കോച്ചന്റെ നായിക ആയി പകവീട്ടിയതിന്റെയും കഥപറഞ്ഞ് പല്ലിശ്ശേരി

ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം; ഞാൻ ജീവിച്ചിരിക്കെ കാവ്യയെ രണ്ടാം ഭാര്യയാക്കാമെന്ന് മോഹിക്കേണ്ടെന്ന് മഞ്ജു; എനിക്കു കാവ്യയെ മറക്കാൻ കഴിയില്ല... നിനക്കും കാവ്യക്കും എന്നോടൊപ്പം ഒരുമിച്ചു ജീവിച്ചാലെന്താ എന്ന് ദിലീപ്: കാവ്യയുടേയും ദിലീപിന്റെയും ഒരു മുറിയിലെ സംഗമത്തിന്റെയും മഞ്ജു ചാക്കോച്ചന്റെ നായിക ആയി പകവീട്ടിയതിന്റെയും കഥപറഞ്ഞ് പല്ലിശ്ശേരി

പല്ലിശ്ശേരി

ദിലീപിന്റെ ജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - 20

ദിലീപിന്റെ ഭീഷണിയും മഞ്ജുവിന്റെ സിനിമയും

മഞ്ജു വാര്യരെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്നും അവൾ സിനിമയിലേക്ക് തിരിച്ചു വരുന്നത് തനിക്കും കാവ്യക്കും പാരയായി മാറുമെന്നും ദിലീപ് വിശ്വസിച്ചു. അതുകൊണ്ടാണ് നേരിട്ടും അല്ലാതെയും മഞ്ജുവിനെ അഭിനയിപ്പിക്കാതിരിക്കാൻ ശ്രമിച്ചത്. ആദ്യം മഞ്ജു അഭിനയിക്കുന്ന സിനിമ രഞ്ജിത്ത്-മോഹൻലാൽ- മഞ്ജു- ആന്റണി പെരുവമ്പാവൂർ ടീമിന്റേതാണ്. രഞ്ജിത്തിന്റെ അടുത്ത് ദിലീപും വേണ്ടപ്പെട്ടവരും സങ്കട ഹർജിയും ദയാഹർജിയും മറ്റു പല പ്രലോഭനങ്ങളും നിരത്തി. ഒടുവിൽ രഞ്ജിത്ത് തന്റെ പ്രോജക്ടിൽ നിന്നും പിന്മാറി. അതിനു വേറെയും പല കാരണങ്ങളും പറഞ്ഞു കേൾക്കുകയുണ്ടായി.

മഞ്ജുവിന്റെ പുറകെ ദിലീപുണ്ടെന്നും തന്നെ തകർക്കാനാണ് അയാൾ ശ്രമിക്കുന്നതെന്നും അവർക്കും മനസ്സാലായി. എങ്കിൽ പിന്നെ അഭിനയിക്കാൻ തന്നെ മഞ്ജു തീരുമാനിച്ചു. യാതൊരു വിട്ടുവീഴ്ചയും അഭിനയത്തിന്റെ കാര്യത്തിൽ ഇല്ലെന്ന് ദിലീപ് മനസ്സിലാക്കി. മഞ്ജുവിന്റെ സിനിമകൾ നടക്കാതിരിക്കാൻ വലിയ വില ദിലീപിനു നൽകേണ്ടി വന്നു. എന്നാൽ റോഷൻ ആൻഡ്രൂസ് മഞ്ജിവിനെ നായികയാക്കി ഹൗ ഓൾഡ് ആർയു അനൗൺസ് ചെയ്തപ്പോൾ ഒരു രീതിയിലും ദിലീപിനു ക്ഷമിക്കാൻ കഴിഞ്ഞില്ല.

നേരിട്ടു കാര്യം അവതരിപ്പിക്കുന്നതിനു പകരം തനിക്കു പ്രിയപ്പെട്ട ദൂതന്മാരെ റോഷൻ ആൻഡ്രൂസിന്റെ അടുത്തേക്കയച്ചു. എന്നാൽ മഞ്ജു വാര്യർ അഭിനയിക്കാൻ സമ്മതിച്ചെന്നും അതുകൊണ്ട് പോജക്ടറ്റ് നടക്കുമെന്നും റോഷൻ വ്യക്തമാക്കി. ദിലീപ് റോഷനെ നേരിട്ടു വിളിച്ചു. മഞ്ജു അഭിനയിച്ചാൽ തനിക്കും കുടുംബത്തിനും ഉണ്ടാകാൻ ബുദ്ധിമുട്ടുകളെക്കുറിച്ച് ദിലീപ് തുറന്നു പറഞ്ഞു. ഞാനായിട്ട് ഒന്നിനും എതിരു നിൽക്കുന്നില്ല. മഞ്ജുവിന് അഭിനയിക്കാനാണ് താൽപ്പര്യം. നല്ലൊരു റോളാണ് ഈ ചിത്രത്തിൽ. മഞ്ജുവിന്റെ തിരിച്ചു വരവ് അതിലും ഗംഭീരമാകുന്ന കഥാപാത്രം.

ദിലീപിന് സഹിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ റോഷൻ ആൻഡ്രൂസും ദിലീപും വാക്കു തർക്കങ്ങളോടെ പിരിഞ്ഞു. അവൾ എന്റെ ഭാര്യയായി ജീവിക്കുന്ന കാലം വരെ അഭിനയിക്കില്ല. വെല്ലുവിളിയോടെ ദിലീപ് തന്റെ നിലപാടു വ്യക്തമാക്കി. എങ്കിൽ ഞാൻ അഭിനയിച്ചിരിക്കും. ദിലീപിന്റെ ഭീഷണി അറിഞ്ഞു മഞ്ജു വാര്യർ തന്റെ നിലപാട് വിളിച്ചറിയിച്ചു. മഞ്ജുവിന്റെ തീരുമാനം അറിഞ്ഞ ദിലീപ് അനുരഞ്ജനത്തിന്റെ ഭാഗമായി വേണ്ടപ്പെട്ട ദൂതന്മാരെ മഞ്ജുവിന്റെ അടുത്തേക്കു അയച്ചു ദിലീപിന്റെ ആഗ്രഹം അവർ തുറന്നു പറഞ്ഞു.

എനിക്ക് ആരോടും വാശിയോ വിദ്വേഷമോ ഇല്ല. പ്രത്യേകിച്ച് ദിലീപേട്ടനോട്. ഈ സിനിയിൽ മാത്രമല്ല ഒരു സിനിമയിലും അഭിനയിക്കാതരിക്കാം. പഴയതു പോലെ ദിലീപേട്ടന്റെ ഭാര്യയായി മീനുവിന്റെ അമ്മയായി വിട്ടിനുള്ളിൽ ഒതുങ്ങി കൂടാം. എന്റെ നിബന്ധന അനുസരിച്ചാൽ മാത്രം.

എന്ത് നിബന്ധന

കാവ്യയുമായ എല്ലാ ബന്ധവും അവസാനിപ്പിക്കണം. മറ്റൊന്നും ഞാൻ ആവശ്യപ്പെടുന്നില്ല.

എന്നാൽ കാവ്യയെ ഉപേക്ഷിച്ച് ഒരു കോംപ്രമൈസിനും ദിലീപ് ഒരുക്കമായിരുന്നില്ല.

ഹൗ ഓൾഡ് ആർയു പ്രോജക്റ്റ് നടക്കാതിരിക്കാൻ നല്ലൊരു ശ്രമം നടത്തി. അവിടെ ദിലീപിന്റെ കുതന്ത്രങ്ങൾ വിജയിച്ചില്ല.

ഇതിനിടയിലാണ് കാവ്യയും ദിലീപും ഒരുമിച്ച് ഒരു മുറിയിൽ സന്തോഷം പങ്കിട്ട കാര്യം മഞ്ജുവിന്റെ കൂട്ടുകാരികളിൽ ഒരാൾ വിളിച്ചു പറഞ്ഞത്.

താൻ പ്രതീക്ഷിച്ചത് സംഭവിച്ചിരിക്കുന്നു എന്ന് മഞ്ജുവിനു മനസ്സിലായി. അക്കാര്യം ദിലീപിനോട് നേരിട്ടു ചോദിച്ചു.

ദിലീപേട്ടാ, ഞാനൊരു വാർത്ത കേട്ടു. ഒരിക്കലും കേൾക്കാൻ പാടില്ലാത്ത വാർത്ത, അതു ശരിയാണോ?
ദിലീപ് ഉത്തരം പറയാതെ വഴുതി മാറി. കാവ്യക്ക് എതിരായി ഒരക്ഷരം സംസാരിച്ചില്ല. അത് മഞ്ജുവിനെ കൂടുതൽ വേദനിപ്പിച്ചു.

അവൾ എന്റെ നല്ല സുഹൃത്താണ്. തെറ്റിദ്ധാരണയുടെ പുറത്ത് ഞാനവളെ ഉപേക്ഷിക്കില്ല.

അതുനടക്കില്ല. ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം. ഞാൻ ജീവിച്ചിരിക്കെ കാവ്യയെ കൂടെ താമസിപ്പിക്കാമെന്നും രണ്ടാം ഭാര്യയാക്കാമെന്നും മോഹിക്കണ്ട.

എനിക്കു കാവ്യയെ മറക്കാൻ കഴിയില്ല... നിനക്കും കാവ്യക്കും എന്നോടൊപ്പം ഒരുമിച്ചു ജീവിച്ചാലെന്താ...

ഞാൻ ജീവിച്ചിരിക്കെ ഈ മോഹം നടക്കില്ല. അങ്ങനെ എന്തെങ്കിലും ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ മറന്നേക്ക്.

അന്ന് അവരുടെ പിണക്ക രാത്രികളിലേക്ക് ഒരു ദിവസം കൂടി വന്നു ചേർന്നു. ഭാര്യയും ഭർത്താവും എന്ന നിലയിൽ നിന്നും ഇരുവരും രണ്ടു ശക്തികളായി നിന്നു. അഭിമാനം പണയപ്പെടുത്തി ഈ ഒരു കുടുംബ ജീവിതം വേണ്ടെന്ന നിലപാടായിരുന്നു മഞ്ജുവിന്. മഞ്ജുവിന്റെ ധീരമായ നിലപാടുകൾക്ക് മുന്നിൽ ശ്രീകുമാർ മേനോൻ ഉണ്ടെന്ന് ദിലീപ് സംശയിച്ചു. ആ സംശയം വളരുകയും ചെയ്തു.

ഒരു ദിവസം ഉടുവസ്ത്രം മാത്രം സ്വന്തമാക്കി മഞ്ജു വാര്യർ സ്വന്തം വീട്ടിലേക്കു പോയി. തൃശ്ശൂരിൽ നിന്നും കാഞ്ഞാണി റൂട്ടിൽ ഏതാനും കിലോമീറ്റർ അകലെയാണ് മനോഹരമായ പുള്ള് എന്ന ഗ്രാമം. ദിലീപിനെയും മകളെയും ഉപേക്ഷിച്ചു മഞ്ജു വാര്യർ വീടുവിട്ടുറങ്ങി. അവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്നൊക്കെ ഇരുവരെയും സ്‌നേഹിക്കുന്നവർ പരസ്പരം ചോദിച്ചു.

മഞ്ജു വാര്യർക്ക് വേണ്ടി ഒരു വിഭാഗവും ദിലീപിനു വേണ്ടി മറ്റൊരു വിഭാഗവും വാദിച്ചു. പതിനാറു വർഷം ഭർത്താവിനും മകൾക്കും വേണ്ടി ജീവച്ചിരുന്ന മഞ്ജു വാര്യർ ഇപ്പോഴെന്തിനാണ് ഇരുവരെയും ഉപേക്ഷിച്ചു പോയത്. ദിലീപിനോട് എന്തെങ്കിലും രീതിയിൽ അമർഷമോ നീരസമോ സൗന്ദര്യപ്പിണക്കമോ ഉണ്ടായതിന് മകളെ ഉപേക്ഷിച്ചത് എന്തിനാണ്?

ഇരുവരെയും സ്‌നേഹിക്കുന്നവർ മൂന്നാമന്റെ റോൾ ഏറ്റെടുത്തു. എന്തു പ്രശ്‌നമായാലും പറഞ്ഞു തീർക്കാവുന്നതേയുള്ളൂ. രണ്ടു പേർക്കും പരസ്പരം കാര്യങ്ങൾ തുറന്നു പറഞ്ഞ് തീർക്കാവുന്ന പ്രശ്‌നം പൊതു സമൂഹത്തിലേക്കും പത്ര മാധ്യമങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പരസ്പരം പഴിപറഞ്ഞ് കുറ്റങ്ങളും കുറവുകളും നാട്ടുകാരെ അറിയിക്കരുതെന്ന അപേക്ഷയോടെ ചിലർ മഞ്ജുവിനെ വീട്ടിൽ ചെന്നു കണ്ടു.

എനിക്കു ഒരൊറ്റ ഡിമാന്റ് മാത്രമേ ഉള്ളൂ. ദിലീപേട്ടന്റെ ഭാര്യാ സ്ഥാനത്ത് ഞാനല്ലാതെ മറ്റൊരു സ്ത്രീ ഉണ്ടാകാൻ പാടില്ല. എന്നാൽ ദിലീപേട്ടൻ അക്കാര്യത്തിൽ മറുപടി പറഞ്ഞില്ല. ഞാൻ കേട്ടതെല്ലാം ശരിയാണെന്നു മനസ്സിലായി. ഭർത്താവിനെ പങ്കു വയ്ക്കാൻ എനിക്കു കഴിയില്ല. ഞാൻ ഒരു വിവാദത്തിനുമില്ല. പരസ്പരം ചെളിവാരി എറിയാനും ആഗ്രഹിക്കുന്നില്ല. ഒന്നിച്ചു ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ സന്തോഷത്തോടെ വേർ പിരിയുന്നതാണു നല്ലത്.

വേർ പിരിയൽ സന്തോഷമല്ലല്ലോ... വേദനയല്ലേ?

വേദനിച്ചിട്ടെന്തു കാര്യം? മറ്റുള്ളവർക്ക് സന്തോഷം കിട്ടാമല്ലോ.

മഞ്ജുവിന്റെ ഡിമാന്റ് ദിലീപിനെ അറിയിച്ചു. ഇക്കാര്യം തങ്ങൾ ചർച്ച ചെയ്തതാണെന്നും അതിനുള്ള മറുപടി നൽകിയതാണെന്നുമായി ദിലീപ്.

കാര്യങ്ങൾ ആർക്കും പരിഹരിക്കാൻ കഴിയാത്ത വണ്ണം ഗുരുതരമായി.

പത്ര മാധ്യമങ്ങൾ മഞ്ജുവിന്റെ സിനിമാ പ്രവേശം ആഘോഷിച്ചു. വിവാഹത്തിനും മുമ്പ് അഭിനയിച്ച സിനികളെകുറിച്ച് പുകഴ്‌ത്തി എഴുതി.

മലയാള സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ.

അതോടെ ദിലീപിനു ഭ്രാന്തു പിടിച്ച അവസ്ഥ. മഞ്ജു ഒരിക്കലും തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നു മനസ്സിലാക്കിയ ദിലീപ് വേർപിരിയാനുള്ള തക്കകാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ വേർപിരിയണമെന്ന ആഗ്രഹം മഞ്ജു വാര്യർക്കുണ്ടായിരുന്നില്ല എന്നാണ് അവരുമായി ബന്ധപ്പെട്ടവിരിൽ നിന്നും അറിഞ്ഞത്.

ഒരു ഭാഗത്ത് ഇരുവരുടെയും ഈഗോ. മറു ഭാഗത്ത് ദിലീപിന്റെ ഒതുക്കൽ നാടകം. ഒരാൾ കൊല്ലാൻ ശ്രമിക്കുമ്പോൾ മറ്റേയാൾ കൊല്ലപ്പെടാതിരിക്കാൻ ശ്രമിക്കുന്നത് പോലെയായിരുന്നു മഞ്ജുവിന്റെ പ്രതിരോധം.

അവസാന ഭീഷണി എന്ന നിലയ്ക്ക് ഒരു പ്രാവശ്യം കൂടി സംവിധായകൻ റോഷൻ ആൻഡ്രൂസിനെ വിളിച്ചു ദിലീപും സംസാരിച്ചു. എത്രയോ നായികമാരെ റോഷനു കിട്ടും. മഞ്ജുവിനെ അഭിനയിപ്പിച്ച് ഞങ്ങളുടെ കുടുംബം തകർക്കാൻ ശ്രമിക്കരുത്. ന്റെ വാക്കുകൾ അനുസരിച്ചില്ലെങ്കിൽ അനുഭവിക്കേണ്ടിവരും. റോഷൻ ആൻഡ്രൂസ് ഒന്നിനും വഴങ്ങിയില്ല. സിനിയുടെ ഷൂട്ടിങ് തുടങ്ങുന്നതിനു തീയതിയും നിശ്ചയിച്ചു. ദിലീപിനെ വെല്ലവിളിച്ചു കൊണ്ടുതന്നെ.

ഒരിക്കൽ താൻ സിനിമയിൽ ഇല്ലാതാക്കാൻ ശ്രമിച്ച കുഞ്ചാക്കോ ബോബനാണ് മഞ്ജുവിന്റെ ഭർത്താവായി അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ കഥ എന്താണെന്നറിയാനുള്ള ആകാംക്ഷയുണ്ടായി. ദിലീപിനെ ചിലർ തെറ്റിദ്ധരിപ്പിച്ചത് ദീലിപിന്റെ കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ ചെയ്യുന്നതെന്നാണ്. മഞ്ജു വാര്യർ ഭാര്യയാകുന്നു. പതിനഞ്ച് വയസ്സായ മകളുമുണ്ട്. കഥയെക്കുറിച്ചു മുഴുവൻ കാര്യങ്ങളും അറിഞ്ഞില്ലെങ്കിൽ പോലും ദിലീപ് മഞ്ജു വാര്യർ, മീനാക്ഷി ഈ മൂന്നു പേരെയാണ് ഹൗ ഓൾഡ് ആർഡയുവിൽ അവതരിപ്പിക്കുന്നതെന്നു ദിലീപിനോട് വ്യക്തമാക്കി.

അങ്ങിനെയാണ് ഭൂരിഭാഗം പത്ര മാധ്യമങ്ങളും സോഷ്യൽ മീഡിയായും പ്രചരിപ്പിച്ചത്. ഒരു തരം ഭീഷണിയോടെ കുഞ്ചാക്കോ ബോബനെ മഞ്ജുവിനടൊപ്പം അഭിനയിക്കാതിരിക്കാനും ദിലീപ് ശ്രമം നടത്തി. ഞാൻ ഒരു നടനാണ് എന്റെ ജോലി അഭിനയമാണ്. സംവിധായകൻ പറയുന്ന കാലം വരെ അഭിനയിക്കും. ഭീഷണി കൊണ്ട് ഇനി എന്നെ തോൽപ്പിക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ല. അവിടെയും ദിലീപിനു പരാജമായിരുന്നു.

ഷൂട്ടിങ് തുടങ്ങി അണിയറ പ്രവർത്തകരിൽ ഒരാളെ കയ്യിലെടുത്ത് ദിലീപ് ഹൗ ഓൾഡ് ആർ യു സിനിമയെ കുറിച്ച് കൂടതൽ അറിയാൻ ശ്രമിച്ചു. എന്നാൽ മുഴുവൻ കാര്യങ്ങളും സംവിധായകൻ ആരോടും പറഞ്ഞിരുന്നില്ല. അതേ സമയം മഞ്ജു വാര്യരുടെ ആഗ്രഹം കാരണമാണ് തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തിയത്.

നിരുപമയാണ് ഹൗ ഓൾഡ് ആർ യു കേന്ദ്ര കഥാപാത്രം. നായികയും നായകനും ഒരാൾ തന്നെ എന്നു പറയുന്നതാണ് ശരി. അത്രക്കും ശക്തമായിരുന്നു മഞ്ജു വാര്യരുടെ നിരുപമ. 35 വയസ്സു വരെ മാത്രം അപേക്ഷിക്കാവുന്ന ഒരു ജോലിയിൽ 36 വയസ്സു തികഞ്ഞതിന്റെ പേരിൽ അവസരം നഷ്ടപ്പെട്ട നിരുപമയിൽ നിന്നാണ് സിനിമ തുടങ്ങിയത്. ഭർത്താവും മകളുമായും ജീവിതം കൊണ്ടു പോയിരുന്ന, അവർ രണ്ടു പേരുമാണ് തന്റെ സ്വപ്നങ്ങളെന്നു വിശ്വസിച്ചിരുന്ന നിരുപമയുടെ വിജയഗാഥ. മറ്റുള്ള സ്ത്രീകൾക്കു പ്രചോദനവുമാണ് നിരുപമ.

ആരാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് കാലപരിധി നിശ്ചയിക്കുന്നതെന്ന ചോദ്യമാണ് ഈ സിനിമയുടെ ആകർഷണങ്ങളിൽ ഒന്ന്. സ്ത്രീയുടെ സ്വപ്നങ്ങൾക്ക് കാലപരിധി നിശ്ചയിക്കാൻ ആർക്കും കഴിയില്ലെന്ന് പറയുക മാത്രമല്ല അതു തെളിയിച്ചു കൊടുത്ത് നിരുപമ സ്ത്രീകളുടെ ആരാധനാ വിഗ്രഹമായി മാറി. മഞ്ജു വാര്യർ ഈ ഒരൊറ്റ കഥാപാത്രം കൊണ്ടു കുടുംബ പ്രേക്ഷകരുട കണ്ണിലുണ്ണിയായി മാറി. സിനിമയിലേക്കുള്ള തന്റെ രണ്ടാംവരവ് നിരുപമയിലൂടെ അതി ഗംഭീരമാക്കാൻ കഴിഞ്ഞതിൽ മഞ്ജു വാര്യർ അഭിമാനിച്ചു.

ഹൗഓൾഡ് ആർയു സിനിമയെ പല രീതിയിലും തകർക്കാൻ ദിലീപും ഫാൻസുകാരും ശ്രമം നടത്തി. സ്ത്രീകൾ കുടുംബസമേതം പല പ്രവശ്യം ഹൗ ഓൾഡ് ആർയു കാണാനെത്തിയപ്പോൾ ദിലീപിന്റെ തന്ത്രം പാളി.

സിനിമാ വിജയത്തിൽ നിന്നും വിജയത്തിലേക്കു കുതിച്ചു. പത്ര മാസികകൾ മഞ്ജു വാര്യരുടെ തിരിച്ചു വരവ് ആഘോഷമാക്കി. സ്‌പെഷ്യൽ ലേഖനങ്ങൾ പോലും പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഒരൊറ്റ സിനിമ കൊണ്ട് മഞ്ജു വാര്യർ കാണികളുടെ ഹൃദയം കീഴടക്കി. സിനിമയിലെ നിരുപമയുടേത് പോലൊരു തിരിച്ചുവരവ് സ്വപ്ന സമാനമായ രീതിയിൽ മഞ്ജുവിന്റെ ജീവിതത്തിലും സംഭവിച്ചു.

ദിലീപ് വെറുതെ ഇരുന്നില്ല. രണ്ടാമതൊരു സിനിമയിൽ മഞ്ജു അഭിനയിക്കാതിരിക്കാൻ കരുക്കൾ നീക്കി. പലരും ചോദിച്ചതാണ് മഞ്ജു വാര്യരുടെ ഡേറ്റ്. എന്നാൽ ദിലീപിന്റെ ഭീഷണിക്കു മുന്നിൽ എതിർത്തു നിൽക്കാനുള്ള ശക്തി അവർക്കുണ്ടായില്ല.

മഞ്ജു വാര്യർ രണ്ടാമത്തെ സിനിമയിൽ അഭിനയിക്കില്ല എന്ന് വിചാരിച്ച് ദിലീപ് സന്തോഷിച്ചിരുന്ന അവസരത്തിലാണ് മഞ്ജു അഭിനയിക്കുന്ന വാർത്ത പുറത്തു വന്നത്. താൻ പറഞ്ഞാൽ മോഹൻലാൽ അനുസരിക്കും എന്നു വിശ്വസിച്ച ദിലീപ് ആ രീതിയിൽ ഒരു ശ്രമം നടത്തി. ഓർക്കാപ്പുറത്ത് മോഹൻലാലിൽ നിന്നും ലഭിച്ച ചുട്ട മറുപിട ദിലീപിനെ എതിർ ക്യാമ്പിൽ എത്തിച്ചു. പണി കൊടുക്കേണ്ടവരുടെ പേരിന്റെ കൂടെ ദിലീപ് മോഹൻലാൽ എന്ന് എഴുതിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP