Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടമേരി റഹ്മാനിയ്യ ബഹ്‌റൈൻ ചാപ്റ്റർ കൺവെൻഷൻ ഇന്ന് മനാമയിൽ

കടമേരി റഹ്മാനിയ്യ ബഹ്‌റൈൻ ചാപ്റ്റർ കൺവെൻഷൻ ഇന്ന് മനാമയിൽ

മനാമ: കേരളത്തിലെ പ്രഥമ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്റെബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്ഥാപനപ്രചരണ കൺവെൺഷൻ ഇന്ന് (ഏപ്രിൽ 12) വെള്ളിയാഴ്ച ഉച്ചക്ക് 1മണിക്ക് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സ്ഥാപനത്തിന്റെ ബഹ്‌റൈൻ തല പ്രചരണം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്കാണ് പ്രത്യേക കൺവെൻഷൻ വിളിച്ചു ചേർത്തിരിക്കുന്നത്.ആയതിനാൽ ബഹ്‌റൈനിലെ വടകര താലൂക്കിലുള്ള പ്രസ്ഥാന ബന്ധുക്കളും സ്ഥാപന സ്‌നേഹികളും കമ്മറ്റി ഭാരവാഹികളും റഹ് മാനിയ്യയുടെ വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തിയവരും നിർബന്ധമായും പ്രസ്തുത കൺവെൻഷനിൽ പങ്കെടുക്കണമെന്ന് കടമേരി റഹ്മാനിയ്യ ബഹ്‌റൈൻ ചാപ്റ്റർ കമ്മറ്റി ജന.സെക്രട്ടറി നിസാർ ഒതയോത്തും റഹ് മാനീസ് അസോസിയേഷൻ ജന.സെക്രട്ടറി ഖാസിം റഹ് മാനിയും അറിയിച്ചു. വിശദ വിവരങ്ങൾക്ക് 00973 3538 2886, +973 3400 7356 ൽ ബന്ധപ്പെടുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP