Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിൽ നടപ്പിലാക്കാൻ പോകുന്ന നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഗാർഹിക ജോലിക്കാരും; വീട്ടുജോലിക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കുക'ധമാനി'ക്ക് ഒപ്പം

ഒമാനിൽ നടപ്പിലാക്കാൻ പോകുന്ന നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഗാർഹിക ജോലിക്കാരും; വീട്ടുജോലിക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കുക'ധമാനി'ക്ക് ഒപ്പം

മസ്‌കത്ത്: രാജ്യത്ത് നടപ്പിലാക്കാൻ പോകുന്ന നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഗാർഹിക ജോലിക്കാരും ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ നടപ്പാക്കാൻ പോകുന്ന നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വീട്ടുജോലിക്കാർക്കും പ്രത്യേക പോളിസി ആവിഷ്‌കരിക്കുന്ന കാര്യം കാപിറ്റൽ മാർക്കറ്റ് അഥോറിറ്റി ഇൻഷുറൻസ് (സി.എം.എ) വിഭാഗം വൈസ് പ്രസിഡന്റ് അഹമ്മദ് അലി അൽ മഅ്മരിയാണ് അറിയിച്ചത്.

വേണ്ടസമയത്ത് താങ്ങാൻ കഴിയുന്ന നിരക്കിലുള്ള ചികിത്സ ലഭ്യമാക്കുമെന്ന് ഉറപ്പാക്കുന്നതാകും ഈ ഇൻഷുറൻസ് പരിരക്ഷ. നിലവാരവും അനുയോജ്യമായ ചെലവും ഉറപ്പാക്കുന്ന വീട്ടുജോലിക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ 'ധമാനി'ക്ക് ഒപ്പമാകും നടപ്പാക്കുക.

സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് പുറമെ അവരുടെ പങ്കാളിയെയും 21 വയസ്സിൽ താഴെയുള്ള കുട്ടികളെയും ഉൾപ്പെടുത്തിയുള്ളതാണ് ഇൻഷുറൻസ് പദ്ധതി. ഇതോടൊപ്പം ഒമാനിൽ എത്തുന്ന സന്ദർശകർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.ഔട്ട്‌പേഷ്യന്റ്, ഇൻപേഷ്യന്റ് രോഗികൾക്ക് അടിസ്ഥാന ആരോഗ്യപരിചരണം ഉറപ്പുനൽകുന്നതാണ് പദ്ധതി. അടിയന്തര സാഹചര്യങ്ങൾ, ചികിത്സ, മരുന്നുകളുടെ ചെലവ് എന്നിവയും ഇതിൽ ഉൾപ്പെടുമെന്ന് അടുത്തിടെ പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP