Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ

സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: 61കാരിയായ പ്രശസ്ത സീരിയലിലെ അമ്മ നടിയെ പീഡിപ്പിച്ച 37 കാരനെതിരെ പരാതി എത്തിയപ്പോൾ ശരിക്കും ഞെട്ടിപ്പോയത് പൊലീസാണ്. സ്മാർട്ട് ഫോൺ സമ്മാനിച്ച് വശീകരിച്ച യുവാവ് പല സ്ഥലത്തുവച്ചും പലതവണ പീഡിപ്പിച്ചുവെന്നാണ് നടി പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഏതു നാട്ടുകാരനാണെന്നുപോലും അേറിയാതെയാണ് യുവാവുമായി സൗഹൃദം പുലർത്തിയതെന്നാണ് നടി വ്യക്തമാക്കിയിട്ടുള്ളത്. യുവാവുമായി ഏറെ അടുത്തെങ്കിലും ഊരും പേരും തിരക്കാതെയാണ് ഇയാളുമായി ഇടപെട്ടതെന്നത് പൊലീസിനെപോലും അമ്പരപ്പിച്ചിരിക്കുകയാണ്.

കായംകുളം പൊലീസിലാണ് പരാതി എത്തിയത്. തന്റെ അശ്ലീല ദൃശ്യങ്ങൾ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് കണ്ടാണ് ജനപ്രിയ സീരിയലിലെ 'അമ്മ നടി' പരാതിയുമായി കായംകുളം പൊലീസിനെ കണ്ടത്. അതേസമയം, പരാതിയിൽ യുവാവിന്റെ പേരും വിലാസവും ഉൾപ്പെടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്താൻ നടിക്ക് കഴിഞ്ഞതുമില്ല.

യുവാവിന്റെ ചതി അമ്മ നടിയെ സംബന്ധിച്ച് തീർത്തും അപ്രതീക്ഷിതവുമായിരുന്നു. സീരിയൽ നടിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെയാണ് പ്രതി ദൃശ്യങ്ങൾ അയച്ചു നൽകിയത്. കുടുംബ സുഹൃത്ത് എന്ന നിലയിലാണ് യുവാവ് നടിയുമായി ബന്ധം സ്ഥാപിച്ചതും പിന്നെ അത് പീഡനത്തിലേക്ക് വളർന്നതുമെന്നാണ് നടി വെളിപ്പെടുത്തിയിട്ടുള്ളത്.

പുതിയ സ്മാർട്ട് ഫോൺ വാങ്ങി നൽകി അടുപ്പം സ്ഥാപിച്ചുവെന്നും പലവട്ടം പീഡിപ്പിച്ചുവെന്നും പറയുമ്പോഴും യുവാവിന്റെ പൂർണ വിവരങ്ങൾ അമ്മ നടിയുടെ പക്കലില്ല. അതുകൊണ്ട് തന്നെ ശരിയായ വിവരങ്ങൾ യുവാവിനെക്കുറിച്ച് ഇവർക്ക് നൽകാനായില്ല. ഡിസംബർ മുതൽ പീഡനം നേരിട്ടതായാണ് ഇവർ നൽകിയ പരാതിയിൽ ഉള്ളത്. ഹോട്ടൽ മുറിയിലും വീട്ടിലും അതിക്രമിച്ച് നൽകി തന്നെ പീഡിപ്പിച്ചു വെന്നാണ് നടി നൽകിയ പരാതിയിൽ ഉള്ളത്. തന്റെ അനുവാദം കൂടാതെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത് എന്നും നടിയുടെ പരാതിയിലുണ്ട്. വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന തന്റെ അശ്ളീല ദൃശ്യങ്ങളാണ് നടിയെ ഞെട്ടിച്ചത്.

ദൃശ്യങ്ങൾ തന്റേത് തന്നെയെന്നും അതിന്റെ പിന്നിലാരെന്ന് മനസിലാക്കിയുമാണ് അമ്മ നടി പരാതിയുമായി കായംകുളം പൊലീസിനെ സമീപിച്ചത്. യുവാവുമായി അടുക്കുമ്പോൾ യുവാവിന്റെ ഊരും പേരും ശരിയായി മനസിലാക്കുന്നതിലും സീരിയൽ നടിക്ക് തെറ്റുപറ്റി. നടിയുടെ പരാതിയിൽ നിന്ന് യുവാവിനെക്കുറിച്ച് പലതും ഗണിച്ചെടുക്കേണ്ട അവസ്ഥയിലാണ് പൊലീസ്. യുവാവ് ഗൾഫിലാണ് എന്ന് മാത്രമാണ് പൊലീസിന് അറിയാവുന്നത്. അതുകൊണ്ട് തന്നെ ഗൾഫിലുള്ള യുവാവിനെ അവിടെ നിന്ന് പൊക്കുന്നതിനുള്ള ശ്രമത്തിലാണ് കായംകുളം പൊലീസ്. അതിനായി ഉടൻ തന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇവർ പുറപ്പെടുവിക്കും.

ഗൾഫിൽ നിന്നാണ് സീരിയൽ നടിയുടെ അശ്ലീല ദൃശ്യങ്ങൾ പ്രതിയായ എറണാകുളം സ്വദേശി സിയ പ്രചരിപ്പിച്ചത്. നടി ആദ്യം പറഞ്ഞത് പ്രതി സിയ മലപ്പുറത്ത് ആണെന്നാണ്. പിന്നെ പറഞ്ഞത് എറണാകുളത്ത് ആണെന്നാണ്. പക്ഷെ മലപ്പുറത്ത് എവിടെ, എറണാകുളത്ത് എവിടെ എന്നൊന്നും അമ്മ നടിക്ക് അറിയില്ല. ഈ അന്വേഷണമാണ് പ്രതി ഇപ്പോൾ ഗൾഫിലാണ് എന്ന രീതിയിലേക്ക് എത്തിയത്. പ്രതി ബലാത്സംഗം ചെയ്തു എന്ന് പരാതിയിൽ പറയുന്നതിനാൽ ബലാത്സംഗത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും.

മലയാളത്തിലെ പ്രമുഖ ചാനലിൽ അമ്മ വേഷം ചെയ്യുന്ന സ്ത്രീയുടെ ചിത്രങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചത് വലിയ ചർച്ചയായിരുന്നു. ഇതോടെയാണ് പരാതിയുമായി നടി രംഗത്ത് വന്നത്. തന്നെ ചതിച്ചുവെന്നാണ് ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് അറുപത്തിയൊന്നുകാരിയായ തന്നെ ഫോൺ മുഖേന പരിചയപ്പെട്ടെന്നും സ്മാർട് ഫോൺ വാങ്ങി നൽകി, ഫോൺ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങൾ ഭർത്താവിനും അയൽവാസികൾക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP