Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ ബിജെപി അനുവദിക്കില്ല; സുപ്രീം കോടതി വിധിയുടെ പേരിൽ വിശ്വാസം തകർക്കാൻ ശ്രമിക്കുന്നു; ശബരിമല വിഷയം പറയാതെ പറഞ്ഞ് പ്രധാനമന്ത്രി; കമ്യൂണിസ്റ്റുകളും കോൺഗ്രസുകാരും കേരളത്തിൽ നടപ്പാക്കുന്നതുകൊലപാതക രാഷ്ട്രീയവും അഴിമതിയും; തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടമുണ്ടാകുന്നതോടെ ത്രിപുര ആവർത്തിക്കും; ആരൊക്കെ തടഞ്ഞാലും ശബരിമല തിരഞ്ഞെടുപ്പ് വിഷയം തന്നെയെന്ന് ആവർത്തിച്ച് ശ്രീധരൻ പിള്ള; കോഴിക്കോടിനെ ആവേശക്കടലാക്കി എൻഡിഎ റാലി

ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ ബിജെപി അനുവദിക്കില്ല; സുപ്രീം കോടതി വിധിയുടെ പേരിൽ വിശ്വാസം തകർക്കാൻ ശ്രമിക്കുന്നു; ശബരിമല വിഷയം പറയാതെ പറഞ്ഞ് പ്രധാനമന്ത്രി; കമ്യൂണിസ്റ്റുകളും കോൺഗ്രസുകാരും കേരളത്തിൽ നടപ്പാക്കുന്നതുകൊലപാതക രാഷ്ട്രീയവും അഴിമതിയും; തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടമുണ്ടാകുന്നതോടെ ത്രിപുര ആവർത്തിക്കും; ആരൊക്കെ തടഞ്ഞാലും ശബരിമല തിരഞ്ഞെടുപ്പ് വിഷയം തന്നെയെന്ന് ആവർത്തിച്ച് ശ്രീധരൻ പിള്ള; കോഴിക്കോടിനെ ആവേശക്കടലാക്കി എൻഡിഎ റാലി

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: കേരളത്തിൽ ഇടതു വലതു മുന്നണികളുടെ ഭരണത്തിന് അവസാനം കുറിക്കുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി. ആയിരക്കണക്കിന് വരുന്ന പ്രവർത്തകരെ സാക്ഷി നിർത്തിയാണ് മോദി യുടെ പ്രഖ്യാപനം. ശബരിമല വിഷയവും മോദി പരോക്ഷമായി പരമാർശിച്ചു. കേരളത്തിലെ വിശ്വാസത്തെയും ആചാരനുഷ്ഠാനത്തെയും തകർക്കാൻ സമ്മതിക്കില്ല. ചില ആളുകൾ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ചിലർ വിശ്വാസപ്രമാണങ്ങൾ തകർക്കാൻ ശ്രമിക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിശ്വാസങ്ങൾ തകർക്കാൻ ശ്രമിച്ചവരെ ചെറുത്തവരെ ലാത്തിചാർജ്ജ് ചെയ്തത് തെറ്റെന്നും അദ്ദേഹം പറഞ്ഞു. ആചാര സംരക്ഷണത്തിന് വേണ്ടി കേന്ദ്ര സർക്കാർ നിലകൊള്ളും.

ഐസ്‌ക്രീം കേസിലും സോളാർ കേസുകളും മോദി പ്രസംഗത്തിൽ പരാമർശിച്ചു. ഐസ്‌ക്രീം, സോളാർ കേസുകളിൽ ഉൾപ്പെട്ടവരാണ് സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറയുന്നത്. കേരളത്തിലെ ജനങ്ങളുടെ നന്മയെ കോൺഗ്രസും ഇടതുപക്ഷവും ദുരുപയോഗം ചെയ്യുകയാണ്. എൻഡിഎ സർക്കാർ ജാതിമത വ്യത്യാസമില്ലാത്ത നയങ്ങളാണ് നടപ്പാക്കുന്നത്.

ഇന്ത്യൻ സേന ഭീകരവാദികളെ വീട്ടിനകത്ത് കയറി ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസും ഇടതുപക്ഷവും അവരെ ചോദ്യം ചെയ്യുകയാണ്. പ്രവർത്തിക്കേണ്ട സമയത്ത് നിശബ്ദരായി ഇരുന്നവർ ഇന്ന് സേനയെ അപമാനിക്കുകയാണ്. ഇന്ന് പ്രതിപക്ഷ നേതാക്കൾ പാക്കിസ്ഥാനിലെ വീരനായകന്മാരാണ്. അവരുടെ പ്രസംഗങ്ങളാണ് ഇന്ത്യയെ അപമാനിക്കാൻ പാക്കിസ്ഥാൻ നേതാക്കൾ ഉപയോഗിക്കുന്നത്.

കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും തീവ്രവാദ ശക്തികൾക്ക് സഹായം നൽകുകയാണ്. ബാലറ്റിലൂടെ ഇവർക്ക് മറുപടി നൽകണം. നിങ്ങളുടെ സന്തോഷമാണ് എന്റെ സന്തോഷം. നിങ്ങൾക്ക് എപ്പോഴൊക്കെ വിഷമം ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം അത് പരിഹരിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. തീവ്രവാദികളിൽ നിന്നും ഫാദർ ടോം വടക്കൻ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ ഈ സർക്കാർ രക്ഷപെടുത്തിക്കൊണ്ടു വന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

മലയാളികൾക്കും മലയാളത്തിൽ വിഷു ആശംസകൾ നേർന്നുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയെ പിന്തുണക്കണം എന്നഭ്യർത്ഥിക്കാനാണ് എത്തിയത്. കമ്മ്യൂണിസ്റ്റ് ഇടതുപക്ഷവും കമ്മ്യൂണൽ യുഡിഎഫും കേരള രാഷ്ട്രീയത്തിൽ ദശാബ്ദങ്ങളായി കേരലത്തിൽ നിറഞ്ഞു നിന്ന് ജനങ്ങളെ നിരാശരാക്കുകയാണ്. ജനാധിപത്യത്തിന്റെയും കാരുണ്യത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന ബദൽ രാഷ്ട്രീയമാണ് ബിജെപി ഉയർത്തുന്നത്. പേരിൽ മാത്രമാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ വ്യത്യാസമുള്ളു. രണ്ട് മുന്നണികളും മാറിമാറി കേരളത്തെ കൊള്ളയടിക്കുകയാണ്. അഴിമതിയുടെ കഥകളാണ് ഇവരുട നിഘണ്ടുവിൽ. മെയ് 2016 മുതൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം പിൻവാതിൽ നിയമനം നടക്കുകയാണ്. വ്യാവസായിക വികസനം കേരളത്തിൽ മുരടിച്ചിരിക്കുകയാണ്.

രണ്ട് മുന്നണിയിലെയും പാർട്ടികൾ ഭൂമി കയ്യേറ്റത്തിന് നേതൃത്വം നൽകുകയാണ്. തൊഴിലാളികളുടെ വേദന കാണാൻ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാർട്ടികൾക്കില്ല. കോൺഗ്രസിനെയും ബിജെപിയെയും തെരഞ്ഞെടുക്കുന്നത് നേതാക്കന്മാർക്ക് അഴിമതി നടത്താൻ ലൈസൻസ് നൽകുന്നതിന് തുല്യമാണ്. ദേശീയ തലത്തിലുള്ള കുംഭകോണത്തെ കുറിച്ചാണ് രാജ്യം ഇന്ന് ചർച്ച ചെയ്യുന്നത്. മധ്യപ്രദേശിൽ നിന്നും പിടിച്ചെടുത്ത കോടിക്കണക്കിന് പണത്തെ കുറിച്ച് അന്വേഷിക്കുമ്പോൾ പുറത്തുവരുന്നത് കോൺഗ്രസിന്റെ നേതാക്കളുടെ വലിയ കൊള്ളയെക്കുറിച്ചാണ്.

കേരളം സമാധാനത്തിന്റെയും ശാന്തിയുടെയും മണ്ണാണ്. എന്നാൽ കേരളത്തിൽ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസും രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പര സൃഷ്ടിക്കുകയാണ്. ദേശാഭിമാനികളായ ബിജെി-ആർഎസ്എസ് പ്രവർത്തകരെ ജനങ്ങൾക്കു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ കൊലപ്പെടുത്തുകയാണ്. കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റുകളും കപട ലിബറലിസ്റ്റുകളും എന്തുകൊണ്ടാണ് ഇതിനെതിരെ പ്രതികരിക്കാത്തത്.

കേരളത്തിലെ ബിജെപി പ്രവർത്തകരുടെ പരിശ്രമങ്ങൾ വെറുതെയാവില്ല എന്ന് ഞാൻ ഉറപ്പു നൽകുന്നു. കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്നും മോദി പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്നും സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും റാലിയിൽ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP