Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവ ആർജെഡിയുടെ സ്റ്റേറ്റ് പ്രസിഡന്റായ എന്റെ വണ്ടി തടയാൻ മാത്രം തന്റേടമുള്ള ഏത് പൊലീസുകാരനാണുള്ളത്? ഡൽഹിയിൽ നിന്നും വിളിച്ചു പറയാൻ ആൾക്കാരുണ്ട്; ലാലു പ്രസാദിന്റെ സ്റ്റേറ്റ് പ്രസിഡന്റിനെ തൊട്ടിട്ട് ഒരു പൊലീസുകാരനും ഇവിടെ തൊപ്പിയിട്ടു കൊണ്ടു നടക്കില്ല; പൊലീസല്ല ഏതു മറ്റവൻ വന്നാലും പുല്ലാടാ എനിക്ക്; കെ എം മാണിയുടെ സംസ്‌ക്കാരത്തിന് എത്തിയപ്പോൾ വണ്ടി തടഞ്ഞതിൽ പ്രതിഷേധിച്ച് ലൈവ് നടത്തി യുവനേതാവ്; ലൈവ് തീരും മുമ്പ് കണ്ടം വഴി ഓടിച്ചു നാട്ടുകാരും: സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം ഇവനാണ്

യുവ ആർജെഡിയുടെ സ്റ്റേറ്റ് പ്രസിഡന്റായ എന്റെ വണ്ടി തടയാൻ മാത്രം തന്റേടമുള്ള ഏത് പൊലീസുകാരനാണുള്ളത്? ഡൽഹിയിൽ നിന്നും വിളിച്ചു പറയാൻ ആൾക്കാരുണ്ട്; ലാലു പ്രസാദിന്റെ സ്റ്റേറ്റ് പ്രസിഡന്റിനെ തൊട്ടിട്ട് ഒരു പൊലീസുകാരനും ഇവിടെ തൊപ്പിയിട്ടു കൊണ്ടു നടക്കില്ല; പൊലീസല്ല ഏതു മറ്റവൻ വന്നാലും പുല്ലാടാ എനിക്ക്; കെ എം മാണിയുടെ സംസ്‌ക്കാരത്തിന് എത്തിയപ്പോൾ വണ്ടി തടഞ്ഞതിൽ പ്രതിഷേധിച്ച് ലൈവ് നടത്തി യുവനേതാവ്; ലൈവ് തീരും മുമ്പ് കണ്ടം വഴി ഓടിച്ചു നാട്ടുകാരും: സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം ഇവനാണ്

മറുനാടൻ ഡെസ്‌ക്‌

പാല: യുവആർ ജെ ഡിയുടെ സംസ്ഥാന പ്രസിഡന്റൊയ എന്റെ വണ്ടിയുടെ തക്കോൽ ഊരാൻ ആർക്കാടാ ധൈര്യം..? ഞാൻ പിസി ജോർജ്ജിന്റെ ബന്ധുവാടാ.. അദ്ദേഹം പറയുന്നതുപോലെ പറയാൻ എനിക്കറിയാമെടാ.. രണ്ട് ദിവസമായി സൈബർ ലോകത്ത് തകർത്തോടുന്ന ഒരു വീഡിയോയിൽ ഒരു യുവാവ് പൊലീസിനെ വെല്ലുവിളിക്കുന്ന രംഗമാണ് ഇത്. ഫേസ്‌ബുക്ക് ലൈവിലെത്തി പൊലീസിനെ വെല്ലുവിളിക്കുന്നത് വ്യക്തി ചില്ലറക്കാരനല്ല, ലാലു പ്രസാദ് യാദവിന്റെ ആർജെഡി പാർട്ടിയിലെ കേരളത്തിലെ യുവജന സംഘടനയും സംസ്ഥാന അധ്യക്ഷനാണ്!

പാലയിൽ കെ എം മാണിയുടെ വിയോഗത്തിന് ആദരാജ്ഞലി അർപ്പിക്കാൻ പോകുന്ന വഴിയിൽ പൊലീസ് ഒരുക്കിയ ഗതാഗത ക്രമീകരണം മറികടക്കാൻ തുനിയവേ പൊലീസ് തടഞ്ഞതാണ് യുവാവിന്റെ രോഷത്തിന് കാരണം. ആൽവിൻ മാത്യു എന്നാണ് യുവാവാണ് ആത്മരോഷം പ്രകടിപ്പിക്കുന്നത്. ഈരാറ്റുപേട്ടക്കാരെ ഹെൽമറ്റ് വെക്കിപ്പിക്കാത്ത പൊലീസ് എന്നെ നിയമം പഠിപ്പിക്കാൻ വരുന്നു എന്നു പറഞ്ഞാണ് ആൽവിൻ രംഗത്തുള്ളത്. ഒരു നിയമം മതി ഇവിടെ. യുഡിഎഫിന്റെ ഘടകകക്ഷിയാണ് ആർജെഡി. എനിക്ക് വേണ്ടി ഡൽഹിയിൽ നിന്നും വിളിക്കാനും ആളുകളുണ്ടെന്ന് യുവാവ് പറയുന്നു. ലാലു പ്രസാദ് യാദവിന്റെ സ്റ്റേറ്റ് പ്രസിഡന്റിനെ തൊട്ടിട്ട് ഇവിടെ ഒരു പൊലീസും തൊപ്പിയിട്ട് നടക്കില്ല.

ഈ റോഡ് ഉണ്ടാക്കിവെച്ചിരിക്കുന്നത് വണ്ടി പോകാനാണ്. ആർജെഡിയുടെ സ്‌റ്റേറ്റ് പ്രസിഡന്റായ എന്നെ തടയാൻ ധൈര്യമുള്ളത് ഏത് പൊലീസുകാരനാണ് ഉള്ളതെന്ന് എനിക്കൊന്ന് അറിയണം... ഞാൻ പിസി ജോർജ്ജിന്റെ ബന്ധവാടാ.. ഞാൻ പൊലീസിന്റെ ഷൂസും യൂണിഫോമും കണ്ട് പേടിക്കുന്നതല്ല. പാലയിൽ ഒരു നിയമം, ഈരാറ്റുപേട്ടയിൽ മറ്റൊരു നിയമം. ഇവിടെ ഒരു നിയമം മതി. പറയേണ്ടത് പറയേണ്ടിടത്ത് പറയേണ്ട സമയത്ത് പറയും.

തന്റേടമുള്ളവർ വീട്ടിലേക്ക് വാടാ.. ഒറ്റ തന്തയ്ക്ക് പറഞ്ഞവർ ആണെങ്കിൽ വീട്ടിലേക്ക് വാടാ.. എന്നു പറഞ്ഞും തെറിവിളി തുടർന്നു യുവാവ്. ഇതോടെ ചുറ്റും നിന്ന നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. എന്തടിസ്ഥാനത്തിലാണ് താങ്കൾ തെറിവിളിക്കുന്നത് എന്ന ചോദ്യം ഉയർത്തി ചുറ്റും നിന്നവർ രംഗത്തെത്തി. അവർ അവരുടെ പണി ചെയ്യുകയാണെന്നും നാട്ടുകാർ പറഞ്ഞു. എന്നിട്ടും യുവാവ് തെറിവിളി തുടർന്നതോടെ നാട്ടുകാർ യുവാവിനെ കൈകാര്യം ചെയ്യാൻ തുനിഞ്ഞു. ഇതോടെ ഓടി രക്ഷപെടുകയായിരുന്നു യുവാവ്.

പി സി ജോർജ്ജിന്റെ ബന്ധു ചമഞ്ഞ് വീരസ്യം പറഞ്ഞ യുവാവ് ഓടിരക്ഷപെടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത് നാട്ടുകാർ തന്നെയാണ്. നീയാണോടെ പൊലീസിനെ പഠിപ്പിക്കാൻ വരുന്ന നേതാവ് എന്നു ചോദിച്ചായിരുന്നു നാട്ടുകാർ യുവാവിനെ ഓടിച്ചത്. എന്തായാലും യുവാവിന്റെ വീരസ്യം പറച്ചിലും ഓടി രക്ഷപെടലും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP