Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഫേൽ ഇടപാടിൽ അഴിമതി നടന്നതിന കൂടുതൽ തെളിവുകൾ; അംബാനിക്ക് ഫ്രാൻസ് നൽകിയത് കോടികളുടെ നികുതി ഇളവുകൾ; 'റിലയൻസ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാൻസ്' കമ്പനിക്ക് നൽകിയത് 143 മില്യൺ യൂറോയുടെ ഇളവ്; നടപടി ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദുമായി ചർച്ച നടത്തി 36 പോർ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം മോദി പ്രഖ്യാപിച്ചതിന് പിന്നാലെ; ഫ്രഞ്ച് പത്രം പുറത്തുവിട്ട റിപ്പോർട്ടോടെ ഫ്രാൻസിലും വിവാദമായി റഫേൽ ഇടപാട്; തെരഞ്ഞെടുപ്പു വേളയിലെ വെളിപ്പെടുത്തിൽ മോദിക്കും തിരിച്ചടിയാകും

റഫേൽ ഇടപാടിൽ അഴിമതി നടന്നതിന കൂടുതൽ തെളിവുകൾ; അംബാനിക്ക് ഫ്രാൻസ് നൽകിയത് കോടികളുടെ നികുതി ഇളവുകൾ; 'റിലയൻസ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാൻസ്' കമ്പനിക്ക് നൽകിയത് 143 മില്യൺ യൂറോയുടെ ഇളവ്; നടപടി ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദുമായി ചർച്ച നടത്തി 36 പോർ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം മോദി പ്രഖ്യാപിച്ചതിന് പിന്നാലെ; ഫ്രഞ്ച് പത്രം പുറത്തുവിട്ട റിപ്പോർട്ടോടെ ഫ്രാൻസിലും വിവാദമായി റഫേൽ ഇടപാട്; തെരഞ്ഞെടുപ്പു വേളയിലെ വെളിപ്പെടുത്തിൽ മോദിക്കും തിരിച്ചടിയാകും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോരു മുറുകവേ റഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഫ്രാൻസിൽ അനിൽ അംബാനിയുടെ കമ്പനിക്ക് വലിയ നികുതി ഇളവ് ലഭിച്ചെന്ന ആക്ഷേപവുമായി രംഗത്തുവന്നത് ഫ്രഞ്ച് ദിനപത്രം ലി മോണ്ട് ആണ്. ഇതോടെ ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ അഴിമതി ഫ്രാൻസിലും വലിയ വിവാദമായി മാറുകയാണ്. അനിൽ അമ്പാനിക്ക് ഫ്രഞ്ച് സർക്കാർ 143 മില്യൺ യൂറോ (11,19,51,02,358 രൂപ) നികുതി ഇളവ് നൽകിയെന്നാണ് ഫ്രഞ്ച് പത്രം വെളിപ്പെടുത്തിയത്.

അനിൽ അംബാനിയുടെ ഫ്രാൻസ് അധിഷ്ഠിതമായ റിലയൻസ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാൻസ്' എന്ന കമ്പനിക്ക് നികുതി ഇളവ് നൽകിയെന്നാണ് ലെ മോണ്ടെ റിപ്പോർട്ട് ചെയ്യുന്നത്. 2007 മുതൽ 2012 വരെയുള്ള കാലയളവിൽ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 151 മില്യൺ ഡോളറാണ് നികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത്. എന്നാൽ 7 മില്യൺ യൂറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു.

ഈ കേസിൽ അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദുമായി ചർച്ച നടത്തി 36 പോർ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫ്രാൻസ് റിലയൻസിന് 143.7 മില്യൺ യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്.

റഫേൽ വിവാദത്തിലെ പുതിയ വെളിപ്പെടുത്തൽ ബിജെപിക്ക് വലിയ തിരിച്ചടിയാകും. റഫേൽ വിഷയത്തിൽ മാധ്യമങ്ങൾ പുറത്തുവിട്ട തെളിവുകൾ സ്വീകരിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത് മോദിക്കും ബിജെപി സർക്കാറിനും കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ഒലന്ദുമായി ബന്ധപ്പെട്ട് ഈ വിവാദം നേരത്തെയും പുറത്തുവരികയുണ്ടായി. റഫേൽ യുദ്ധവിമാന കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയ്‌ന്മെന്റ് ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വാ ഓലന്ദിന്റെ ജീവിതപങ്കാളി ജൂലി ഗെയതിനെ ചലച്ചിത്രനിർമ്മാണത്തിന് സാമ്പത്തികമായി സഹായിച്ചെന്ന വാർത്തയും പുറത്തുവന്നിരുന്നു. 2016 റിപ്പബ്ലിക് ദിനത്തിൽ ഓളന്ദായിരുന്നു മുഖ്യാതിഥി. അതിന് രണ്ടുദിവസംമുമ്പാണ് റിലയൻസ് എന്റർടെയ്‌ന്മെന്റ് സിനിമയെടുക്കാൻ ഗെയതുമായി ധാരണയിലെത്തിയത്.

അന്നത്തെ ഇന്ത്യാ സന്ദർശനത്തിന്റെ മറവിൽ കൂടിയാണ് റിലയൻസ് നിർമ്മാണ കരാറിൽ കടന്നു കൂടിയതെന്നാണ് വ്യക്തമാകുന്നത്. അതേ വർഷം അവസാനത്തോടെ റിലയൻസ് ഡിഫൻസിന് 51 ശതമാനം ഓഹരിപങ്കാളിത്തമുള്ള ദാസ്സൂദ് റിലയൻസ് എയ്റോസ്പെയ്സ് ലിമിറ്റഡിന് 59,000 കോടി രൂപയുടെ റാഫേൽ കരാർ ലഭിക്കുകയും ചെയ്തു. റാഫേൽ ഇടപാടിൽ കോടികണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണത്തിനിടെയാണ് ഈ വെളിപ്പെടുത്തൽ പുറത്തുവന്നത്.

മന്മോഹൻ സിങ് കരാറിൽ ഒപ്പിട്ടത് 526 കോടി എന്ന നിലയിൽ, മോദി നൽകുന്നത് 1570 കോടി രൂപ!

ഫ്രാൻസിൽനിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ 2016 സെപ്റ്റംബറിലാണ് കരാർ ഒപ്പിട്ടത്. പ്രാഥമികധാരണയിൽനിന്ന് അന്തിമകരാറായപ്പോൾ വിമാനവില മൂന്നിരട്ടിയായി. മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അനുമതി നൽകുന്നതിനുമുമ്പ് കരാറിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ പ്രഖ്യാപനവും നടത്തി.

126 റാഫേൽ ജെറ്റ് വിമാനങ്ങൾക്കായിരുന്നു യു.പി.എ സർക്കാറിന്റെ കാലത്തെ ഉടമ്പടി. ഇതിൽ, സാങ്കേതിക വിദ്യ കൈമാറി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽനിന്ന് 108 വിമാനങ്ങൾ നിർമ്മിക്കാനായിരുന്നു ധാരണ. ശേഷിക്കുന്നതിൽ ഒരു വിമാനത്തിന് 526 കോടി രൂപ വീതം നൽകി റാഫേൽ കമ്പനിയിൽനിന്ന് വാങ്ങും. എന്നാൽ, മോദിസർക്കാർ കരാറിന്റെ അലകും പിടിയും മാറ്റി. ഫ്രാൻസിൽനിന്ന് 36 വിമാനങ്ങൾ ശരാശരി 710 കോടി രൂപ വീതം മുടക്കി വാങ്ങുമെന്ന് ധാരണയുണ്ടാക്കി. അനുബന്ധ സാമഗ്രികൾകൂടി ചേർക്കുമ്പോൾ വില 1570 കോടിയായി ഉയരും.

126 വിമാനം 54,000 കോടി രൂപയ്ക്ക് ലഭ്യമാക്കാൻ ഫ്രഞ്ച് കമ്പനി ദാസ്സൂദ് അന്ന് തയ്യാറായിരുന്നു. മോദി സർക്കാർ എത്തിച്ചേർന്ന കരാർപ്രകാരം 59,000 കോടി രൂപയ്ക്ക് 36 വിമാനം മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തിലെ സർക്കാർ നിലപാടാണ് ദുരൂഹമായത്. 126 വിമാനം വാങ്ങുന്നതിന്റെ സാമ്പത്തികഭാരം കണക്കിലെടുത്താണ് കരാർ 36 വിമാനത്തിന്റേതായി വെട്ടിക്കുറച്ചതെന്ന് സർക്കാർ നേരത്തെ വിശദീകരിച്ചിരുന്നു. 126 വിമാനത്തിന്റെ വിലയേക്കാൾ കൂടുതലാണ് 36 എണ്ണത്തിന് നൽകുന്നത് എന്നതാണ് വിചിത്രം.

18 വിമാനങ്ങൾ ഫ്രാൻസിൽ നിർമ്മിച്ചുനൽകാനും ശേഷിക്കുന്ന 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഇന്ത്യയിൽ നിർമ്മിക്കാനുമായിരുന്നു പ്രാഥമിക ധാരണ. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾക്കായി റാഫേൽ വിമാനങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാടാണ് വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്. 36 വിമാനം മാത്രം വാങ്ങുന്നതിനാൽ സാങ്കേതികവിദ്യാ കൈമാറ്റം എന്നതിന് വാണിജ്യപരമായ സാധുതയില്ലെന്നാണ് പ്രതിരോധമന്ത്രിയുടെ നിലപാട്.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഒഴിവാക്കി, നേട്ടമുണ്ടാക്കിയത് അനിൽ അംബാനിയുടെ റിലയൻസ്

നിലവിലെ കരാറിൽ രാജ്യത്തെ പൊതുമേഖല, സ്വകാര്യകമ്പനികൾക്ക് പങ്കാളിത്തമില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ, അനിൽ അംബിക്ക് വേണ്ടി നടത്തിയ ഇടപെടലാണ് സർക്കാർ ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയതെന്നാണഅ ആരോപണം. അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്ക് റാഫേൽ ഇടപാടിൽ പങ്കാളിത്തം നൽകിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സ്വകാര്യകമ്പനികളെ കരാറിന്റെ ഭാഗമാക്കിയിട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും വിശദാംശങ്ങൾ മറച്ചുവയ്ക്കുന്നത് സംശയകരമാണ്.

കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും വെളിപ്പെടുത്തുന്നതിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറില്ലെന്ന് 2017 നവംബറിൽ പ്രതിരോധമന്ത്രി തന്നെ പറഞ്ഞതാണ്. അതിനുശേഷമുള്ള നിലപാടുമാറ്റം കരാറിലെ അഴിമതി വ്യക്തമാക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരാതിപ്പെടുന്നു. യു.പി.എ സർക്കാർ തയാറാക്കിയ ഉടമ്പടി ഭേദഗതി ചെയ്ത് റാഫേൽ പോർവിമാന കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിട്ടത് പാരിസ് സന്ദർശനത്തിനൊപ്പമാണ്. 2015 മാർച്ച് 28ന് അനിൽ അംബാനി 'റിലയൻസ് ഡിഫൻസ്' എന്ന പേരിൽ പടക്കോപ്പ് നിർമ്മാണ കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് മോദി റാഫേൽ കരാർ ഒപ്പുവെച്ചതെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.

അംബാനിയുടെ കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കുന്നതാണ് റാഫേൽ കരാർ. 126 റാഫേൽ ജെറ്റ് വിമാനങ്ങൾക്കായിരുന്നു യു.പി.എ സർക്കാറിന്റെ കാലത്തെ ഉടമ്പടി. ഇതിൽ, സാങ്കേതിക വിദ്യ കൈമാറി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽനിന്ന് 108 വിമാനങ്ങൾ നിർമ്മിക്കാനായിരുന്നു ധാരണ. പൊതുമേഖലെ തഴഞ്ഞാണ് ഇപ്പോൾ റിലയൻസ് ഡിഫൻ്സ പദ്ധതിയിൽ ഇടം പിടിച്ചിരിക്കുന്നതെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP