Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉടമയുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം കണക്കുകളിലെല്ലാം നിമ്മിയും ഭർത്താവും ചേർന്ന് നടത്തിയത് അടിമുടി തിരിമറി; ക്യാഷ് ബുക്കിലും ഫീസ് ബുക്കിലും രസീത് ബുക്കിലും കൃത്രിമം കാണിച്ച് അടിച്ചുമാറ്റിയത് 52 ലക്ഷം രൂപ; വിശ്വാസ വഞ്ചന ബോധ്യമായതോടെ പൊലീസിൽ പരാതി നൽകി ആലപ്പുഴയിലെ കവിത ഐ.ടി.സി ഉടമ; മുൻകൂർ ജാമ്യം തള്ളിയതോടെ അക്കൗണ്ടന്റായ ഭാര്യ കീഴടങ്ങിയപ്പോൾ ഭർത്താവ് വിദേശത്തേയ്ക്ക് മുങ്ങി

ഉടമയുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം കണക്കുകളിലെല്ലാം നിമ്മിയും ഭർത്താവും ചേർന്ന് നടത്തിയത് അടിമുടി തിരിമറി; ക്യാഷ് ബുക്കിലും ഫീസ് ബുക്കിലും രസീത് ബുക്കിലും കൃത്രിമം കാണിച്ച് അടിച്ചുമാറ്റിയത് 52 ലക്ഷം രൂപ; വിശ്വാസ വഞ്ചന ബോധ്യമായതോടെ പൊലീസിൽ പരാതി നൽകി ആലപ്പുഴയിലെ കവിത ഐ.ടി.സി ഉടമ; മുൻകൂർ ജാമ്യം തള്ളിയതോടെ അക്കൗണ്ടന്റായ ഭാര്യ കീഴടങ്ങിയപ്പോൾ ഭർത്താവ് വിദേശത്തേയ്ക്ക് മുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഭാര്യയും ഭർത്താവും ചേർന്ന് സ്വകാര്യസ്ഥാപന ഉടമയുടെ വിശ്വാസ്യത പിടിച്ചുപറ്റി അടിച്ചുമാറ്റിയത് 52 ലക്ഷം രൂപ. ആലപ്പുഴ നഗരത്തിലെ കവിത ഐ.ടി.സി.യിൽനിന്നാണ് അക്കൗണ്ടന്റും ഭർത്താവും ചേർന്ന് അരക്കോടിരൂപയുടെ തട്ടിപ്പു നടത്തിയത്. സംഭവത്തിൽ പ്രതിയായ യുവിത പൊലീസിൽ കീഴടങ്ങിയപ്പോൾ ഭർത്താവ് വിദേശത്തേക്ക് മുങ്ങി രക്ഷപെട്ടു.

സ്ഥാപനത്തിലെ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന, ആശ്രമം വാർഡിൽ വാടകയ്ക്കു താമസിക്കുന്ന നിമ്മി ആന്റണിയെയാണ് (32) നോർത്ത് പൊലീസ് പിടികൂടിയത്. ഭർത്താവും രണ്ടാം പ്രതിയുമായ ആന്റണി റെനോൾഡ് ഒളിവിലാണ്. 2017 മേയിലാണ് ആലപ്പുഴ കവിത ഐ.ടി.സി. ഉടമ സംഗീത് ചക്രപാണി ലോക്കൽ പൊലീസിനും തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജിക്കും പരാതി നൽകിയത്.

സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്ന നിമ്മി ഫീസിന്റെ കണക്കിൽ തിരിമറി കാണിച്ചു പണം തട്ടിയിരുന്നു. സ്ഥാപനം ഉടമയുടെ വിശ്വസ്തനായി നിന്ന് ആന്റണി നടത്തിപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തു. തട്ടിപ്പു പിടിക്കപ്പെട്ടതോടെ രണ്ടു പേരും ഒളിവിൽ പോയി. ഒളിവിലിരുന്നുകൊണ്ട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കോടതി തള്ളി.

ഹൈക്കോടതിയെ സമീപിച്ചതോടെ ജാമ്യം വീണ്ടും തള്ളുകയും ഉടൻ കീഴടങ്ങണമെന്നു കോടതി ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് നിമ്മി പിടിലായത്. ആന്റണി വിദേശത്തേക്കു കടന്നെന്നു നോർത്ത് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ശേഷം ഉപാധികളോടെ നിമ്മിക്കു ജാമ്യം അനുവദിച്ചു.

2014-മുതൽ 2016-വരെയുള്ള കാലയളവിൽ 52 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. തുടർന്നാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കവിതാ ഐ.ടി.സിലെ കാഷ്യർ ആയിരുന്നു നിമ്മി. അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ആന്റണി റൈനോൾഡ്. 2014 ഏപ്രിൽ 21മുതൽ 2016 ജൂൺ മൂന്ന് വരെയുള്ള കാലയളവിൽ ഇരുവരും ചേർന്ന് 52ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്.

കാലയളവിൽ ക്യാഷ് ബുക്ക്, രജിസ്റ്റർ, ഫീസ് ബുക്ക്, രസീത് ബുക്ക് എന്നിവയിലാണ് കൃത്രിമം കാണിച്ച് വിശ്വാസവഞ്ചന നടത്തിയതായി അന്വേഷണ റിപ്പോർട്ട്. ക്രൈംബ്രാഞ്ചിന് നൽകിയ പരാതി നോർത്ത് പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയത് കണ്ടെത്തിയത്. പ്രതികൾ ആദ്യം ആലപ്പുഴ സെക്ഷൻസ്, ജില്ലാ കോടതികളിൽ മുൻകൂർ ജാമ്യാ അപേക്ഷേ തള്ളി. പിന്നീട് ഹൈക്കോടതിയെ സമീപിച്ച പ്രതികളുടെ ജാമ്യാ അപേക്ഷ നിരസിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ 10 ദിവസത്തിനനുള്ളിൽ ഹാജരാകൻ ഏപ്രിൽ അഞ്ചിന് ഉത്തരവിട്ടു.

ഇന്നലെ നിമ്മി ആന്റണി നോർത്ത് പൊലീസിൽ കീഴടങ്ങുകയായിരുന്നു. രണ്ടാം പ്രതി ആന്റണി റൈനോൾഡ് വിദേശത്താണെന്ന് നോർത്ത് സിഐ പറഞ്ഞു. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP