Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനഡക്കാരിയായ ഭാര്യയുമായി പിണങ്ങിക്കഴിയവേ ഫേസ്‌ബുക്കിലൂടെ യുവതിയെ വളച്ചെടുത്തു; സിനിമാ നിർമ്മാതാവെന്ന് അവകാശപ്പെട്ട് അടുത്തുകൂടി തിരുവല്ല സ്വദേശിനിയെ ലൈംഗികമായി ഉപയോഗിച്ചു; ബിസിനസ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് പോക്കറ്റിലാക്കിയത് 35 ലക്ഷം രൂപ; കാനഡയിലേയ്ക്കു മടങ്ങിപ്പോയ യുവാവ് നാട്ടിൽ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചതോടെ വഞ്ചന തിരിച്ചറിഞ്ഞു പരാതി നൽകി കാമുകി; പത്തനംതിട്ടയിലെ ജെയിംസ് തോമസ് എന്ന വ്യാജസിനിമാക്കാരൻ ഒടുവിൽ വലയിലായത് ഇങ്ങനെ

കാനഡക്കാരിയായ ഭാര്യയുമായി പിണങ്ങിക്കഴിയവേ ഫേസ്‌ബുക്കിലൂടെ യുവതിയെ വളച്ചെടുത്തു; സിനിമാ നിർമ്മാതാവെന്ന് അവകാശപ്പെട്ട് അടുത്തുകൂടി തിരുവല്ല സ്വദേശിനിയെ ലൈംഗികമായി ഉപയോഗിച്ചു; ബിസിനസ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് പോക്കറ്റിലാക്കിയത് 35 ലക്ഷം രൂപ; കാനഡയിലേയ്ക്കു മടങ്ങിപ്പോയ യുവാവ് നാട്ടിൽ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചതോടെ വഞ്ചന തിരിച്ചറിഞ്ഞു പരാതി നൽകി കാമുകി; പത്തനംതിട്ടയിലെ ജെയിംസ് തോമസ് എന്ന വ്യാജസിനിമാക്കാരൻ ഒടുവിൽ വലയിലായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാക്കാരനെന്ന് കേട്ടാൽ കമിഴ്ന്നടിച്ചു വീഴുന്ന പ്രകൃതം മലയാളികൾക്കുണ്ട്. പലപ്പോഴും സിനിമയിൽ അവസരങ്ങൾ വാഗ്ദാനം നൽകിയും മറ്റും പണം പറ്റിക്കുന്ന സംഭവങ്ങൾ നിരവധിയുണ്ട്. ഇത്തരം സംഭവങ്ങളിൽ ഒടുവിലത്തേതാണ് ഇപ്പോൾ പുറത്തുവന്നത്. സിനിമാ നിരർമാതാവാണെന്ന് പറഞ്ഞ് യുവതിയുമയി അടുത്തുകൂടി ലൈംഗകമായി ഉപയോഗിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രവാസിയായ യുവാവ് അറസ്റ്റിലായി. പത്തനംതിട്ട വൈക്കത്തു വീട്ടിൽ പോപ്സി എന്ന ജെയിംസ് തോമസാണ് നോർത്ത് പൊലീസിന്റെ പിടിയിലായത്.

വിവാഹ വാഗ്ദാനം നൽകി തിരുവല്ല സ്വദേശിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയെ തുടർന്നാണ് ഒളിവിലായിരുന്ന ഇയാൾ അറസ്റ്റിലായത്. ജെയിംസിനെ ചോദ്യം ചെയ്ത പൊലീസ് ഇയാൾ സമാനമായ വിധത്തിൽ നിരവധി പെൺകുട്ടികളെ കബളിപ്പിച്ചിരുന്നു എന്ന സൂചന ലഭിച്ചിട്ടുണ്ട്. നിരവധി യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ഇയാൾ മറയാക്കിയത് വ്യാജ സിനിമ നിർമ്മാതാവ് ചമയുകായിരുന്നു.

കുടുംബസമേതം കാനഡയിൽ താമസിച്ചിരുന്ന ഇദ്ദേഹം അടുത്തിടെ ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇതോടെയാണ് ഇയാൾ മറ്റു യുവതികളെ കെണിയിലാക്കിയത്. ഇതിനായി ഫേസ്‌ബുക്കിൽ വല വിരിക്കുകയായിരുന്നു ജെയിംസ് ചെയ്തത്. ഫേസ്‌ബുക്കിൽ നിർമ്മാതാവെന്ന് രേഖപ്പെടുത്തിയ ശേഷമായിരുന്നു യുവതികളെ കബളിപ്പിക്കുന്നത് തുടങ്ങിയത്. തിരുവല്ല സ്വദേശിനിയായ യുവതിയുമായി ഇയാൾ അടുപ്പത്തിലാകുന്നതും വളരെ സമർത്ഥമായാണ്.

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാകുകയും യുവതി ചികിത്സയ്ക്കായി രണ്ടു മാസം ആശുപത്രിയിൽ കഴിഞ്ഞപ്പോൾ പരിചരിക്കാൻ ഒപ്പം നിൽക്കുകയും ചെയ്തു. അങ്ങനെ സാന്ത്വനം പകർന്ന് ഒപ്പം കൂടിയ ഇയാൾ യുവതിയെ സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു. യുവതിക്കൊപ്പം താമസിക്കുന്നതിനിടെ ബിസിനസ് ആവശ്യങ്ങൾ പറഞ്ഞ് 35 ലക്ഷം തട്ടിയെടുത്തതായി പൊലീസ് പറയുന്നു. പിന്നീട് കാനഡയിലേയ്ക്കു മടങ്ങിപ്പോയ യുവാവ് നാട്ടിൽ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. താൻ കബളിപ്പിക്കപ്പെട്ടു എന്ന തോന്നലോടെയാണ് യുവതി പരാതി നല്കിയത്.

എറണാകുളം അസിസ്റ്റന്റ് കമ്മിഷണർക്കു നൽകിയ പരാതിയിൽ നോർത്ത് പൊലീസ് കേസെടുക്കുകയും പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തിരുവനന്തപുരത്തെ വിവിധ ഹോട്ടലുകളിലാണ് ഇയാൾ ഒളിവിൽ താമസിച്ചിരുന്നത്. സിനിമാ നിർമ്മാതാവെന്നാണ് ജെയിംസ് ഫേസ്‌ബുക്കിൽ അവകാശപ്പെട്ടിരുന്നത്. ഇത്തരത്തിൽ നിരവധി യുവതികളെ ഇയാൾ വലയിലാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ സുരേഷിന്റെ നിർദേശ പ്രകാരം നോർത്ത് എസ്എച്ച്ഒ റോജ്, എസ്‌ഐ രാജൻ ബാബു, എസ്‌സിപിഒ വിനോദ് കൃഷ്ണ, സിപിഒമാരായ രാജേഷ്, അജിലേഷ്, ഡ്രൈവർ ജോമോൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP