Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോണറ്റിൽ തൂങ്ങിക്കിടന്ന യുവാവുമായി കാറു പാഞ്ഞത് നൂറു കിലോ മീറ്റർ; കാർ ഡ്രൈവറുടെ ക്രൂരതയ്ക്കിരയായത് ഗുരുഗ്രാമിലെ ടോൾപ്ലാസ ജീവനക്കാരൻ; ആറു കിലോമീറ്ററോളം ദൂരം തൂങ്ങിക്കിടന്ന ജീവനക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി; നടുക്കുന്ന വീഡിയോ കാണാം

ബോണറ്റിൽ തൂങ്ങിക്കിടന്ന യുവാവുമായി കാറു പാഞ്ഞത് നൂറു കിലോ മീറ്റർ; കാർ ഡ്രൈവറുടെ ക്രൂരതയ്ക്കിരയായത് ഗുരുഗ്രാമിലെ ടോൾപ്ലാസ ജീവനക്കാരൻ; ആറു കിലോമീറ്ററോളം ദൂരം തൂങ്ങിക്കിടന്ന ജീവനക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി; നടുക്കുന്ന വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബോണറ്റിൽ തൂങ്ങിക്കിടന്ന യുവാവുമായി കാർ സഞ്ചരിച്ചത് ആറു കിലോമീറ്ററോളം ദൂരം. നടക്കുന്ന സംഭവം ഗുരുഗ്രാമിൽ. ടോൾപ്ലാസ ജീവനക്കാരനാണ് കാർ ഡ്രൈവറുടെ ക്രൂരതയ്ക്കിരയായത്. ടോൾ പ്ലാസയിൽ നിർത്താതിരുന്ന കാർ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരനെ ഇടിച്ചശേഷം ഇയാളുമായി കാർ പാഞ്ഞത്. അതിവേഗതയിൽ പാഞ്ഞ കാറിൽ കഷ്ടപ്പെട്ടാണ് ജീവനക്കാരൻ തൂങ്ങിക്കിടന്നത്.

ആറു കിലോമീറ്ററോളം ദൂരം താൻ ബോണറ്റിൽ തൂങ്ങിക്കിടന്നെന്ന് പിന്നീട് രക്ഷപ്പെട്ട ടോൾപ്ലാസ ജീവനക്കാരൻ പറഞ്ഞു. നൂറു കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചതെന്നും ഇതിനിടെ ഡ്രൈവർ തന്നോട് പലതവണ കയർത്തെന്നും ജീവനക്കാരൻ പറഞ്ഞു. പൊലീസുകാർപോലും തന്റെ കാർ തടയില്ലെന്നായിരുന്നു ഡ്രൈവറുടെ ആക്രോശം. കാർ ടോൾപ്ലാസ ജീവനക്കാരനെ ഇടിക്കുന്നതിന്റെയും ഇയാൾ ബോണറ്റിൽ തൂങ്ങിക്കിടക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP