Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ കനൽ, തീപ്പന്തമായി തിരിച്ചു വരുന്നു; നരേന്ദ്ര മോദിയെയും, രാഹുലിനെയും കടന്നാക്രമിച്ചും രാഷ്ട്രീയം പറഞ്ഞും തീപ്പൊരി പ്രസംഗവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായിരുന്ന ടി ശശിധരന്റെ മടങ്ങിവരവ്; പഴയ തീപ്പൊരിയുടെ വീര്യത്തിൽ ഒട്ടും ചോർച്ചയുണ്ടായിട്ടില്ലെന്ന് തെളിയിച്ച് ശശിധരൻ; ഒടുവിൽ പാർട്ടി ശശിധരനു മുന്നിൽ കീഴടങ്ങി

ആ കനൽ, തീപ്പന്തമായി തിരിച്ചു വരുന്നു; നരേന്ദ്ര മോദിയെയും, രാഹുലിനെയും കടന്നാക്രമിച്ചും രാഷ്ട്രീയം പറഞ്ഞും തീപ്പൊരി പ്രസംഗവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായിരുന്ന ടി ശശിധരന്റെ മടങ്ങിവരവ്; പഴയ തീപ്പൊരിയുടെ വീര്യത്തിൽ ഒട്ടും ചോർച്ചയുണ്ടായിട്ടില്ലെന്ന് തെളിയിച്ച് ശശിധരൻ; ഒടുവിൽ പാർട്ടി ശശിധരനു മുന്നിൽ കീഴടങ്ങി

കെ എം അക്‌ബർ

തൃശൂർ: ഒരു കാലത്തെ തീപ്പൊരി പ്രാസംഗികനിൽ നിന്നും പാർട്ടി അച്ചടക്ക നടപടിയെ തുടർന്ന് തളച്ചിടപ്പെട്ട സിപിഎം നേതാവ് ടി.ശശീധരൻ വീണ്ടും രാഷ്ട്രീയ പൊതുയോഗ വേദികളിൽ സജീവമായി. പൊതുവേദികളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്ന സിപിഎം തന്നെയാണ് പഴയ ആ തീപ്പൊരിക്കാരനെ വീണ്ടും സജീവമാക്കിയിരിക്കുന്നതും. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ ശശീധരൻ സജീവമാണ്. സംഘാടക മികവിലും പ്രാഭാഷണ മികവിലും തിളങ്ങി നിന്നിരുന്ന ശശീധരൻ അച്ചടക്കനടപടിയെ തുടർന്ന് പത്ത് വർഷത്തിലധികം രാഷ്ട്രീയ വേദികളിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടെങ്കിലും, ഉള്ളിലെ കനൽ അണഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ആ തിരി തീപ്പന്തമായി ജ്വലിക്കുന്നുവെന്നാണ് വർഷങ്ങൾക്കിപ്പുറമുള്ള രാഷ്ട്രീയ വേദികളിൽ അനുഭവപ്പെടുന്നത്.

ദിവസവും മൂന്നും നാലും പൊതുയോഗ വേദികളാണ് ശശിധരന് പാർട്ടി നിശ്ചയിച്ച് നൽകിയിരിക്കുന്നത്. അച്ചടക്കനടപടിയുടെ കാലത്ത് സാംസ്‌കാരിക വേദികളിൽ സംസ്ഥാനത്താകെ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ വേദികൾ പാർട്ടി പ്രാദേശിക ഘടകളിൽ മാത്രമായി ഒതുങ്ങിയിരുന്നു. സമൂഹമാധ്യമത്തിൽ ശശീധരൻ രാഷ്ട്രീയം നിരന്തരം പറഞ്ഞു കൊണ്ടിരുന്നിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ്കാലത്ത് പഴയ തീപ്പൊരിക്കാരനെ പാർട്ടി നേതൃത്വം തന്നെ ചുമതലയേൽപ്പിച്ച് വേദികൾ നൽകിയിരിക്കുകയാണ്. ആർ.എസ്.എസിനെയും, കോൺഗ്രസിനെയും നരേന്ദ്ര മോദിയെയും, രാഹുലിനെയും കടന്നാക്രമിച്ചും രാഷ്ട്രീയം പറഞ്ഞും ശശീധരൻ പഴയ തീപ്പൊരിയുടെ വീര്യത്തിൽ ഒട്ടും ചോർച്ചയുണ്ടായിട്ടില്ലെന്ന് അനുഭവപ്പെടുത്തുകയാണ്.

ഗൗരവമുള്ള രാഷ്ട്രീയത്തിലും മേമ്പൊടി ചേർത്തുള്ള ശശീധരന്റെ വേറിട്ട പ്രസംഗ ശൈലിക്ക് ആരാധാകരേറെയായിരുന്നു. ആൾക്കൂട്ടത്തെ ആകർഷിക്കാനും, ആവേശം കൊളിക്കാനും ശശീധരന്റേത് കഴിവ് ശ്രദ്ദേയമായിരുന്നു. ശശീധരന്റെ വരവ് സമൂഹമാധ്യമങ്ങളിലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരിലെ പൊതുയോഗത്തിലെ പ്രസംഗം ആയിരക്കണക്കിനാളുകളാണ് ഷെയർചെയ്തിരിക്കുന്നത്. ശശിധരനെതിരെ നടപടിയെടുത്തതിനെ തുടർന്ന് മാറി നിന്നിരുന്ന ഇടതുപക്ഷക്കാരും വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്. ശശീധരന്റെ തിരിച്ചുവരവിൽ സന്തോഷമുണ്ടെന്നും ഇടവേളക്ക് ശേഷം സന്തോഷം തോന്നുവെന്നതടക്കം സമൂഹമാധ്യമങ്ങൾ പങ്കുവെക്കുന്നു.

വി എസ്.അച്യുതാനന്ദന്റെ വലംകൈയായിരുന്ന ഡിവൈഎഫ്ഐ. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി കൂടിയായിരുന്ന ടി.ശശിധരനെ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിലാണ് 2006ൽ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്‌ത്തിയത്. 2013ലാണ് മാള ഏരിയാ കമ്മിറ്റി അംഗമായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. മലപ്പുറം സമ്മേളനത്തിൽ വി എസ് പക്ഷത്തിനുവേണ്ടി മത്സരിച്ചു പരാജയപ്പെട്ട 12 പേരിലൊരാളാണു ശശിധരൻ. ഔദ്യോഗിക നേതൃത്വത്തിനെതിരെ വിഎസിന്റെ ഒരു പടനായകനായും കരുതപ്പെട്ടിരുന്ന ടി. ശശിധരൻ ഇതിനിടെ പാർട്ടി വിടുന്നുവെന്ന് വാർത്തയും പ്രചരിച്ചിരുന്നു. ശശിധരന്റെ ഫേസ് ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രചാരണം. ''വർത്തമാന കാല സാമൂഹ്യ രാഷ്ട്രീയ സാഹചര്യം വലിയ വാചാലത്തയേക്കാൾ ചെറിയ മൗനം ആണു നല്ലത് എന്ന് എന്റെ മനസ്സ് പറയാൻ തുടങ്ങിയിരിക്കുന്നു.

12ാമത്തെ വയസ്സിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായി ആരംഭിച്ച് നാലു പതിറ്റാണ്ടുകൾക്കു ശേഷം തിരിഞ്ഞ് നോക്കുമ്പോൾ വിപൽവ രാഷ്ട്രീയം ഏറ്റവും ശരിയാണ് എന്ന് ഊന്നി ഊന്നി പറയാൻ എനിക്ക് മടിയില്ല. മാർകിസ്റ്റ ദാർശനികത ചൂഷണം ഉള്ള കാലത്തോളം നവോഢയായി തുടരുക തന്നെ ചെയ്യും.എന്നാൽ വ്യക്തിപരമായി ഞാൻ ഇത്രയും വലിയ മഹാപ്രസ്ഥാനത്തിനു പറ്റിയ ആൾ തന്നെയാണോ എന്ന് എനിക്ക് തന്നെ സംശയം തോന്നി തുടങ്ങിയിരിക്കുന്നു. കോളേജ് രാഷ്ട്രിയ കാലം മുതൽ പ്രസംഗം ആരംഭിച്ചതാണ് .ആയിരക്കണക്കിന് ചെറുതും, വലുതുമായ പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ എന്റെ പ്രസ്ഥാനം എന്നെ അനുവദിക്കുകയും ചെയ്തു.

അവിടെയും ,ഇവിടെയുമായി വിലക്ക്, തടസ്സം ,പ്രതിരോധം എന്നിവ ഉണ്ടായിരുന്നെങ്കിലും ഇപ്പോളും പ്രഭാഷണങ്ങൾ തുടർന്നേ കൊണ്ടേരിക്കുന്നു. പഴയ കാലത്തെ സഖാകളെയും, പുതിയ കാലത്തെ കുരുന്ന് കുട്ടികളെയും കാണുവാനും അവരുടെയല്ലാം സ്നേഹത്തിൽ പൊതിഞ്ഞ ഊഷ്മളത്ത തൊട്ടു അറിയുവാനും എനിക്ക് കഴിഞ്ഞു എന്നത് അഭിമാനകരമായി ഞാൻ കാണുന്നു. പക്ഷേ താൽകാലികമായിട്ട് എങ്കിലും വർത്തമാനകാല രാഷ്ട്രീയ പ്രസംഗത്തിൽ നിന്നും പിന്മാറേണ്ടതു അത്യാവശ്യാം ആണ് എന്ന് എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു.ഇത് പൂർണ്ണമായ പിൻവാങ്ങൽ അല്ല.മാർച്ച് 30 ത്തോടു കൂടി ഇപ്പോൾ ഉള്ള പരിമിതികൾ അവസാനിക്കുന്ന തോടു കൂടി വീണ്ടും സാമ്രാജ്യത വിരുദ്ധവും, ഫാസിസ്റ്റ വിരുദ്ധവുമായ ആശയങ്ങൾ എനിക്ക് കഴിയാവുന്നിടത്തോള്ളം പ്രചരിപ്പിക്കുവാൻ ഞാൻ പരിശ്രമിക്കുക തന്നെ ചെയ്യും''.

ഇതായിരുന്നു ശശിധരൻ പാർട്ടി വിടുന്നുവെന്ന് പ്രചരിച്ചതിനു കാരണമായ ഫേസ് ബുക്ക് പോസ്റ്റ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ ശശിധരനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. എന്നാൽ നേതൃത്വം അത് അംഗീകരിച്ചില്ല. പ്രൊഫ. കെ.യു അരുണനെയാണ് ഇവിടെ പാർട്ടി സ്ഥാനാർത്ഥിയാക്കിയത്. ഇക്കഴിഞ്ഞ സിപിഎം സമ്മേളന വേദികളിൽ പ്രസംഗിക്കുന്നതിനും ശശിധരന് പാർട്ടി വിലക്കേർപ്പെടുത്തിയിരുന്നു. തൃശൂരിനു പുറത്തുള്ള ജില്ലകളിലെ സമ്മേളനങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനങ്ങളിൽ ശശിധരനെ വിളിക്കേണ്ടതില്ലെന്നാണു ജില്ലാ നേതൃത്വം അറിയിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്തായിരുന്നു ഇത്. തിരുവനന്തപുരം കാട്ടാക്കട ലോക്കൽ സമ്മേളനത്തിന്റെ സമാപനയോഗത്തിൽ ശശിധരൻ എത്തുമെന്നു നോട്ടിസും ബോ!വരെ തയാറായെങ്കിലും ഒടുവിൽ വിലക്ക് വന്നു.

തിരുവനന്തപുരത്തു തന്നെ പാളയം, പേരൂർക്കട ഏരിയകൾക്കു കീഴിലുള്ള ലോക്കൽ സമ്മേളനങ്ങൾക്കായും ശശിധരനു ക്ഷണം പോയിരുന്നു. തിരുവനന്തപുരം ജില്ലാ നേതൃത്വം തന്നെ ശശിധരനു വേണ്ടി ഇടപെട്ടുവെങ്കിലും ഫലമുണ്ടായില്ല. തൃശൂരിനു പുറത്തു സമ്മേളന പ്രസംഗമൊന്നും തൽക്കാലം വേണ്ടെന്ന് അദ്ദേഹത്തോടു തൃശൂർ നേതൃത്വം നിർദ്ദേശിച്ചുവെന്നായിരുന്നു വിവരം. ഗോപി കോട്ടമുറിക്കലും പി ശശിക്കും മുന്നിൽ പാർട്ടി വാതിലുകൾ തുറന്നിട്ടപ്പോൾ ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഉജ്വല വാഗ്മിയുമായിരുന്ന ടി. ശശിധരനെ തിരിച്ചെത്തിക്കാൻ ആരും മുൻകയ്യെടുക്കാത്തത് എന്താണെന്ന ചോദ്യം പാർട്ടിക്കുള്ളിൽ തന്നെ ഈയിടേയായി ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP