Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ രണ്ട് പേർ ശ്വാസതടസത്തേത്തുടർന്ന് മരിച്ചു; ഒരാളുടെ നില ഗുരുതരം  

അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ രണ്ട് പേർ ശ്വാസതടസത്തേത്തുടർന്ന് മരിച്ചു; ഒരാളുടെ നില ഗുരുതരം   

മറുനാടൻ ഡെസ്‌ക്‌

പട്ടാമ്പി: കിണറ്റിൽ വീണ അണ്ണാൻകുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു. പാലക്കാട് പട്ടാമ്പിക്കടുത്തുകൊപ്പത്ത് ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.. ഞായറാഴ്ച രാവിലെ 9.30 ഓടെ അപകടം. കരിമ്പനക്കൽ രാമകൃഷ്ണന്റെ മകൻ സുരേഷ് (42), മയിലാട്ട്കുന്ന് കുഞ്ഞി കുട്ടന്റെ മകൻ സുരേന്ദ്രൻ (36) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരൻ കൃഷ്ണൻകുട്ടിയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്.

വീട്ടുവളപ്പിലെ കിണറ്റിൽ വീണ അണ്ണാൻകുഞ്ഞിനെ രക്ഷിക്കാൻ ആദ്യം കിണറ്റിലിറങ്ങിയ സുരേഷ് ശ്വാസം മുട്ടിയതിനെ തുടർന്ന് ബോധരഹിതനായി വീണു. സുരേഷിനെ രക്ഷിക്കാനാണ് കൃഷ്ണൻകുട്ടിയും അയൽവാസിയായ സുരേന്ദ്രനും കിണറ്റിലിറങ്ങിയത്. ഇവരും ബോധരഹിതരായി വീണു. മൂവരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷും സുരേന്ദ്രനും മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP