Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രിയങ്ക വന്നാൽ വരാണാസിയിൽ മോദി ഭയക്കണോ? എസ്‌പിയും ബിഎസ്‌പിയും ഭരണവിരുദ്ധ വികാരവും ചേർന്നാൽ മോദി വിയർക്കുമെന്ന് കണക്കുകൾ; ബിജെപിയുടെ സ്റ്റാർ കാമ്പയിനറെ വരാണസി മണ്ഡലത്തിൽ തളച്ചിടാൻ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നും വിലയിരുത്തൽ; വാർത്തകൾ പ്രചരിക്കുമ്പോഴും സസ്‌പെൻസ് നിലനിർത്തി കോൺഗ്രസ്; ലക്ഷ്യമിടുന്നത് രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായതു പോലൊരു അപ്രതീക്ഷിത ലോഞ്ചിന്

പ്രിയങ്ക വന്നാൽ വരാണാസിയിൽ മോദി ഭയക്കണോ? എസ്‌പിയും ബിഎസ്‌പിയും ഭരണവിരുദ്ധ വികാരവും ചേർന്നാൽ മോദി വിയർക്കുമെന്ന് കണക്കുകൾ; ബിജെപിയുടെ സ്റ്റാർ കാമ്പയിനറെ വരാണസി മണ്ഡലത്തിൽ തളച്ചിടാൻ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നും വിലയിരുത്തൽ; വാർത്തകൾ പ്രചരിക്കുമ്പോഴും സസ്‌പെൻസ് നിലനിർത്തി കോൺഗ്രസ്; ലക്ഷ്യമിടുന്നത് രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായതു പോലൊരു അപ്രതീക്ഷിത ലോഞ്ചിന്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയെ വരാണസിയിൽ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ സസ്‌പെൻസ് നിലനിർത്തുകയാണ് കോൺഗ്രസ്. മാധ്യമങ്ങളിൽ പ്രിയങ്ക മോദിക്കെതിരെ മത്സരിച്ചാൽ വിജയിക്കുമോ എന്ന ആശങ്കയുണ്ടെങ്കിലും പ്രിയങ്ക സ്ഥാനാർർത്ഥിയായാൽ കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഇക്കാര്യത്തിൽ വൈകാതെ തന്നെ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് പാർട്ടിയുടെ യുപി ഘടകം നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു. കോൺഗ്രസു ബിഎസ്‌പി-സഖ്യവും വാരണാസിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക സ്ഥാനാർത്ഥിയായി എത്തുകയാമണെങ്കിൽ എസ്‌പി-ബിഎസ്‌പി സഖ്യം സ്ഥാനാർത്ഥികളെ നിർത്താതെ പ്രിയങ്കയെ പിന്തുണച്ചേക്കും. കണക്കുകൾ പ്രകാരം മോദിക്ക് പ്രിയങ്ക എത്തിയാൽ കാര്യങ്ങൾ അത്രയ്ക്ക് എളുപ്പമല്ല.

നിലവിൽ പ്രിയങ്ക സന്നദ്ധത അറിയിച്ച സ്ഥിതിക്ക് ഇക്കാര്യത്തിൽ ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതോടെ കോൺഗ്രസ് അധ്യക്ഷൻ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് നിന്ന് ഒളിച്ചോടുന്നു എന്ന പ്രചരണം ബിജെപി ശക്തമാക്കിയിരുന്നു. വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുകയാണെങ്കിൽ ഈ പ്രചരണത്തിന് തടയിടാൻ കഴിയുമെന്ന് കോൺഗ്രസ് നേതൃത്വം കണക്ക്കൂട്ടുന്നുണ്ട്. മാത്രമല്ല, മണ്ഡലത്തിൽ തന്നെ മോദിയെ തളച്ചിടാൻ ഈ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി മൂന്ന് ലക്ഷത്തിൽ പരം വോട്ടുകൾക്ക് വിജയിച്ച വാരണാസിയിൽ മത്സരിക്കുന്നതോടെ ആദ്യ രാഷ്ട്രീയ പോരാട്ടത്തിൽ പ്രിയങ്ക പരാജയപ്പെടണോ എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ പ്രിയങ്ക സ്ഥാനാർത്ഥിയായി എത്തുന്നതോടെ മോദിക്ക് കാര്യങ്ങൾ അത്ര സുഗമാമാകില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പ്രധാന തീർത്ഥാടന നഗരമായ വാരണാസിയിൽ ആകെ 15 ലക്ഷം വോട്ടർമാരാണ് ഉള്ളത്.

ആകെ 5 നിയമസഭാ മണ്ഡലങ്ങളുള്ള വാരാണാസിയിൽ 2014 ൽ 581022 വോട്ടുകളായിരുന്നു മോദി നേടിയത്. 209238 വോട്ടുകൾ നേടിയ ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളായിരുന്നു മോദിക്ക് പിന്നിലായി രണ്ടാംസ്ഥാനത്ത് എത്തിയത്. എസ്‌പി, ബിഎസ്‌പി കക്ഷികളും കഴിഞ്ഞ തവണ വാരണാസിയിൽ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഒത്തുപിടിച്ചാൽ പ്രിയങ്ക മോദിയെ വെല്ലുവിളിക്കാനുള്ള സ്ഥാനാർത്ഥിയായി മാറും.

2009 ൽ ബിജെപിക്ക് വേണ്ടി മുരളീ മനോഹർ ജോഷിയായിരുന്നു വാരണാസിയിൽ മത്സരിച്ച് വിജയിച്ചത്. ആകെ 203122 വോട്ടുകൾ മാത്രമായിരുന്നു അന്ന് അദ്ദേഹത്തിന് ലഭിച്ചത്. 17000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു മുരളീ മനോഹർ ജോഷിക്ക് ലഭിച്ചത്. മോദി ഇന്ന് സുരക്ഷിത മണ്ഡലമെന്ന് കരുതുന്ന മണ്ഡലത്തിൽ 2004 ൽ കോൺഗ്രസിലെ ഡോ. രാജേഷ് കുമാർ മിശ്രയായിരുന്നു വിജയിച്ചത്. 1957 മുതലുള്ള വാരണാസിയുടെ ചരിത്രം പരിശോധിച്ചാൽ എല്ലാം ആർക്കും വ്യക്തമായ മേൽക്കൈ അവകാശപ്പെടാൻ കഴിയില്ല.

കോൺഗ്രസും ബിജെപിയും ആറ് തവണ വീതം വിജയിച്ച മണ്ഡലത്തിൽ ഓരോ തവണ വീതം ജനതാദളും ബിജു ജനതാദളും സിപിഎമ്മും വിജയിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു മണ്ഡലത്തിലേക്കാണ് പോരാട്ടം ശക്തമാക്കാൻ കടന്നുവരാൻ തയ്യാറാണെന്ന് പ്രിയങ്ക സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ തവണ ഒബിസി വിഭാഗങ്ങളുടെ പൂർണ്ണ പിന്തുണ നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നു. എസ്‌പിയും ബിഎസ്‌പിയും ആംആദ്മിയും മത്സരിച്ചപ്പോൾ ശക്തമായ ചതുഷ്‌കോണ മത്സരത്തിനായിരുന്നു 2014 ൽ വാരണാസി സാക്ഷ്യം വഹിച്ചത്. ഇപ്പോൾ കേന്ദ്രത്തിനെതരെ ഭരണവിരുദ്ധ വികാരം അതിശക്തമാണ്. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം കൂടിയായാൽ കാര്യങ്ങൾ എളുപ്പമാകില്ല.

ഇത്തവണ പ്രിയങ്ക സ്ഥാനാർത്ഥിയായി എത്തിയാൽ എസ്‌പിയും ബിഎസ്‌പിയും സ്ഥാനാർത്ഥിയെ നിർത്തിയേക്കില്ല. അങ്ങനെയെങ്കിൽ ഇത്തവണ വാരണാസിയിൽ വിജയിച്ച് കയറണമെങ്കിൽ മോദിക്ക് ഏറെ വിയർപ്പ് ഒഴുക്കേണ്ടി വരും. കഴിഞ്ഞ തവണ മോദിയെ പിന്തുണച്ച ഒബിസി വിഭാഗങ്ങൾ ഇത്തവണ ഒരു പാർട്ടിക്കും വ്യക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രിയങ്ക സ്ഥാനാർത്ഥിയായി എത്തുന്നതോടെ മത്സരം ശക്തമാകും. അതോടെ മോദിക്ക് മണ്ഡലത്തിൽ കൂടുതൽ സമയം വാരണാസിയിൽ ചെലവഴിക്കേണ്ടിവരും. രാഹുൽ രാജ്യത്തുടനീളം പ്രചരണം നടത്തുമ്പോൾ മോദിയെ വാരണാസിയിൽ തളച്ചിടാൻ കഴിയുന്നത് നേട്ടമാകുമെന്നും കോൺഗ്രസ് കണക്ക്കൂട്ടുന്നു.

അഥവാ വാരാണാസിയിൽ പ്രിയങ്ക പരാജയപ്പെടുകയും രണ്ടു മണ്ഡലങ്ങളിലും രാഹുൽ ജയിക്കുകയും ചെയ്താൽ വയനാട് കോൺഗ്രസ് അധ്യക്ഷൻ നിലനിർത്തും. ഇതോടെ അമേഠിയിൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്നും പാർട്ടി ചർച്ച ചെയ്തു. സഹോദരിയും എ ഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാരാണാസിയിൽ പരാജയപ്പെട്ടാൽ ഇവിടെ നിന്ന് ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നതിനാണ് സാധ്യത. അത്തരത്തിലാണ് കോൺഗ്രസിലെ ചർച്ചകൾ പുരോഗമിക്കുന്നത്.

ദക്ഷിണേന്ത്യയിൽ കോൺഗ്രസ് അനുകൂല തരംഗത്തിന് പാർട്ടി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ മത്സരം കാരണമാകുമെന്ന് വിലയിരുത്തൽ. കേരളം, തമിഴ് നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥ്വം ചർചയാകും. മാത്രമല്ല ഇത് കോൺഗ്രസ് പ്രവർത്തകർ ഊർജം പകരും. ഇതോടെ ദേശീയ തലത്തിൽ വൻ ശക്തിയായി വീണ്ടും അധികാരത്തിൽ തിരിച്ചുവരാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടന്നത്.

അതിനിടെ യുപിയിൽ മത്സരിക്കുന്ന ഒൻപത് പേരുടെ പുതിയ പട്ടിക കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതിൽ വാരാണസിയിലെ സ്ഥാനാർത്ഥിയുടെ പേരില്ല. വാരാണാസിക്ക് പുറമെ ലക്‌നൗ മണ്ഡലത്തിൽ നിന്നുമുള്ള സ്ഥാനാർത്ഥിയെയും കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിക്കായി മുതിർന്ന നേതാവ് രാജ്‌നാഥ് സിംഗാണ് ലക്‌നൗവിൽ മത്സരിക്കാനിറങ്ങുന്നത്. ആ സാഹചര്യത്തിൽ കരുത്തുറ്റ ഒരു എതിരാളിയെ തന്നെയാകും കോൺഗ്രസ് ഇറക്കുക എന്നാണ് കരുതപ്പെടുന്നത്.

ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ശത്രുഘൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ പട്‌ന സാഹിബ് മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. കോൺഗ്രസ് പിന്തുണയോടെ എസ്‌പി-ബിഎസ്‌പി-ആർഎൽഡി സഖ്യ സ്ഥാനാർത്ഥിയായി ആകും പൂനം മത്സരത്തിനിറങ്ങുക എന്നാണ് കരുതപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP