Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുമ്മനം വർഗ്ഗീയതയുടേയും ഹൈന്ദവ ദ്രുവീകരണത്തിന്റേയും വക്താവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പൊതുരംഗത്ത് ഒരു സംഭാവനയും നടത്താത്ത ഒരാളെ എന്തിന് ലോക്‌സഭയിലേക്ക് അയക്കണമെന്നും കെപിസിസി അധ്യക്ഷൻ; എന്ത് പരാമർശമാണ് നടത്തിയത് എന്ന് വ്യക്തമാക്കാൻ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് കുമ്മനവും

കുമ്മനം വർഗ്ഗീയതയുടേയും ഹൈന്ദവ ദ്രുവീകരണത്തിന്റേയും വക്താവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പൊതുരംഗത്ത് ഒരു സംഭാവനയും നടത്താത്ത ഒരാളെ എന്തിന് ലോക്‌സഭയിലേക്ക് അയക്കണമെന്നും കെപിസിസി അധ്യക്ഷൻ; എന്ത് പരാമർശമാണ് നടത്തിയത് എന്ന് വ്യക്തമാക്കാൻ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് കുമ്മനവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വർഗീയതയുടെയും ഹൈന്ദവ ധ്രുവീകരണത്തിന്റെയും ആളാണെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കു്മ്മനം രാജശേഖരൻ രംഗത്ത്. മാറാട് കലാപവും നിലയ്ക്കൽ സമരവും എടുത്തു പറഞ്ഞാണ് മുല്ലപ്പള്ളിയുടെ വിമർശനം.എന്നാൽ വർഗീയമായ എന്ത് പരാമർശമാണ് താൻ നടത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ പരാമർശമാണ് മുല്ലപ്പള്ളി നടത്തിയത്.

വർഗീയതയെ ഇളക്കിവിട്ട് പ്രചാരണം നടത്തുന്നത് കോൺഗ്രസാണ്. വീഴ്ചയിൽ നിന്ന് രക്ഷപ്പെടാനുള്ള വിലാപമാണ് മുല്ലപ്പള്ളി നടത്തുന്നതെന്നും കുമ്മനം വ്യക്തമാക്കി.ഒരിക്കലും ശുദ്ധരാഷ്ട്രീയത്തിന്റെ മുൻപന്തിയിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. സാമൂഹിക പ്രവർത്തന രംഗത്തും അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം ഈ രാജ്യത്ത് ഉണ്ടായിരുന്നത് ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുൻപന്തിയിലാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. അനന്തപുരിയിലെ ആളുകളെ നിങ്ങൾ നിസാരവത്കരിക്കരുത്. അവരെല്ലാം ചിന്തിച്ച് വിലയിരുത്തുന്ന ആളുകളാണ്'- മുല്ലപ്പള്ളി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP