Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തുണി പൊക്കി കാട്ടി മതം തെളിയിക്കേണ്ട ഗതികേടിനെ കുറിച്ച് ശ്രീധരൻപിള്ളമാർ ചർച്ച ചെയ്യുന്നത് എന്തിന് വേണ്ടി ? വയനാട് പാക്കിസ്ഥാൻ ആണെന്ന് അമിത്ഷായ്ക്ക് തോന്നുന്നതും ചികിത്സ വേണ്ട രോഗമാണ് ;പൗരത്വ രജിസ്റ്ററിന്റെ പേരിൽ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു; പച്ചനിറവും മുസ്ലിം പേരും ബിജെപി എന്തുകൊണ്ടാണ് ഇത്രയധികം ഭയപ്പെടുന്നത്?

തുണി പൊക്കി കാട്ടി മതം തെളിയിക്കേണ്ട ഗതികേടിനെ കുറിച്ച് ശ്രീധരൻപിള്ളമാർ ചർച്ച ചെയ്യുന്നത് എന്തിന് വേണ്ടി ? വയനാട് പാക്കിസ്ഥാൻ ആണെന്ന് അമിത്ഷായ്ക്ക് തോന്നുന്നതും ചികിത്സ വേണ്ട രോഗമാണ് ;പൗരത്വ രജിസ്റ്ററിന്റെ പേരിൽ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു; പച്ചനിറവും മുസ്ലിം പേരും ബിജെപി എന്തുകൊണ്ടാണ് ഇത്രയധികം ഭയപ്പെടുന്നത്?

മറുനാടൻ ഡെസ്‌ക്‌

ശബരിമല വിഷയത്തിൽ സർക്കാർ പിടിവാശി കാണിച്ചെന്നും ഹിന്ദുവിന്റെ ആചാരം ലംഘിക്കുന്നതിന് വേണ്ടി ബോധപൂർവ്വം ശ്രമം നടന്നുവെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ആ വിഷയത്തിൽ ഇപ്പോൾ എങ്കിലും പ്രധാനമന്ത്രി ഇടപെടുകയും അത് ബിജെപിയുടെ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തുകയും പ്രധാനമന്ത്രി അടക്കമുള്ള നേതാക്കന്മാർ നടത്തുന്ന പ്രസംഗങ്ങളിലെ മുഖ്യവിഷയമായി മാറുകയും ചെയ്തതിൽ സന്തോഷമുണ്ട്. അയ്യപ്പഭക്തന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ ആചാരങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു എന്ന് ആശ്വസിക്കാൻ കഴിയും.

എന്നാൽ തെരഞ്ഞെടുപ്പ് തീയതികൾ അതിക്രമിച്ചുകൊണ്ടിരിക്കുമ്പോൾ ബിജെപി കേവലും വോട്ടു പിടിക്കുന്നതിന് വേണ്ടി ശബരിമല വിഷയത്തേയും മറ്റ് മത വിഷയങ്ങളേയും വർഗീയപരമായി തന്നെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉന്നയിക്കാതിരിക്കാൻ സാധിക്കുകയില്ല. ശബരിമലയിൽ ഇങ്ങനെയൊക്കെ സംഭവിച്ചതിൽ ഒരു പരിധിവരെ ബിജെപികാർക്കും പങ്കുണ്ട് എന്ന് സമ്മതിച്ചേ മതിയാകൂ. ഇങ്ങനെയൊരു വിഷയം ഉണ്ടാവുകയും പിണറായി വിജയന്റെ സർക്കാർ കാർക്കശ്യത്തോടു കൂടി നിലപാടെടുക്കുകയും ചെയ്തപ്പോൾ കേന്ദ്ര സർക്കാരിന് ഇടപെടാൻ കഴിയുന്ന സാഹചര്യങ്ങൾ പലതുണ്ടായിരുന്നു.

ഒരു ഓർഡിനൻസ് ഇറക്കുമെന്നോ നിയമം കൊണ്ടുവരുമെന്നോ ഭരണഘടന പരിഷ്‌കരിക്കുമെന്നോ എന്നും പറയാതിരുന്ന ബിജെപി തെരഞ്ഞെടുപ്പ് ലാക്കാക്കി കലാപത്തിന് വേണ്ടി കാത്തിരുന്നതാണ് എന്ന് വ്യഖ്യാനിച്ചാൽ അതിന് കുറ്റം പറയാൻ കഴിയുമോ. കേവലം ശബരിമല വിഷയത്തിന് അപ്പുറത്തേക്ക് കേരളത്തിലെ ന്യു പക്ഷത്തെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന കാഴ്‌ച്ചകളാണ് ഈ ദിവസങ്ങളിൽ പുറത്ത് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും മാത്രമല്ല കേരളത്തിലെ ബിജെപി പ്രസിഡന്റ് ശ്രീധരൻപിള്ള പോലും ഇസ്ലാമിക വിശ്വാസങ്ങളേയും ഇസ്ലാമിക മൂല്യങ്ങളേയും അപമാനിക്കുന്ന തരത്തിലേക്ക് വഴുതി മാറിക്കൊണ്ടിരിക്കുന്ന കാഴ്‌ച്ചയാണ് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

വയനാട്ടിൽ തെരഞ്ഞെടുപ്പ് കൺവെൻഷനെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാനെത്തിയ ലീഗുകാരെ പാക്കിസ്ഥാൻ എന്നും അവരുടെ കൊടിയെ പാക്കിസ്ഥാൻ കൊടിയെന്നും വിശേഷിപ്പിക്കുന്ന തരത്തിലാണ് ബിജെപിയുടെ അധ്യക്ഷൻ അമിത് ഷാ പോലും പ്രസംഗിച്ചത്. സമാന ആരോപണം ഇതിന് മുൻപ് പ്രേരണാ കുമാരിയെ പോലുള്ള ബിജെപി യുവ നേതാക്കൾ ആരോപിച്ചിരുന്നു. അതിൽ നിന്നും ഒട്ടും മുൻപോട്ട് പോകാൻ അമിത് ഷായ്ക്ക് സാധിക്കുകയില്ല എന്ന പ്രഖ്യാപനമാണ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സമ്മേളനത്തിൽ കണ്ട പച്ചക്കൊടിക്ക് നേരെയുണ്ടായ ആരോപണം വഴി അമിത് ഷാ സൂചിപ്പിച്ചത്. കേരളത്തിലെ ബിജെപി നേതാക്കളിൽ ഹിന്ദുത്വ അജൻഡ കുറവുള്ള നേതാക്കളെന്നും എല്ലാ പാർട്ടിക്കാരുമായി ആത്മബന്ധമുള്ള നേതാവെന്നും പി.എസ് ശ്രീധരൻപിള്ള കഴിഞ്ഞ ദിവസം നടത്തിയ പ്രസ്ഥാവന അതിനേക്കാൾ ഖേദകരമായി. മലബാർ ഗോൾഡ് അടക്കം തീവ്രമായ ഇസ്ലാമിക ബന്ധം വ്യക്തമായ സ്ഥാപനങ്ങൾ പോലും പി.എസ് ശ്രീധരൻപിള്ളയെ വിശ്വസിച്ച് അഭിഭാഷകനാക്കുമ്പോൾ തന്നെയറിയാം കൊടുക്കൽ വാങ്ങൽ രാഷ്ട്രീയത്തിന്റെ പ്രസക്തി.

മാറാട് കലാപമടക്കമുള്ള വിഷയങ്ങളിൽ ശ്രീധരൻപിള്ളയുടെ ഇടപെടൽ വിവാദമായതും ഇത്തരത്തിലുള്ള കോമ്പ്രമൈസിങ് രാഷ്ട്രീയത്തിന്റെ ആളായി ശ്രീധരൻപിള്ള അറിയപ്പെടുന്നതുകൊണ്ടാണ്. മലബാർ ഗോൾഡിൽ പാക്കിസ്ഥാൻ ദേശീയദിനം ആഘോഷിച്ചു എന്ന ആരോപണമുയർത്തിയ സംഘപരിവാർ ചാനലിനെതിരെ മലബാർഗോൾഡ് നിയമപോരാട്ടം നടത്തിയത് പോലും ശ്രീധരൻപിള്ളയെ ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു. അതേ ശ്രീധരൻപിള്ള തന്നെയാണ് കഴിഞ്ഞ ദിവസം പറഞ്ഞത് മതമറിയുന്നതിന് വേണ്ടി തുണി പൊക്കി നോക്കേണ്ട സാഹചര്യമുണ്ടെന്ന്.

അതായത് സുന്നത്ത് കല്യാണം നടത്തിയ ഇസ്ലാമിനെ തുണിപൊക്കി നോക്കി നടത്തി അവനെ ഒറ്റപ്പെടുത്തണം അല്ലെങ്കിൽ അവനെ തിരിച്ചറിയണം എന്ന സൂചനയാണ് ശ്രീധരൻപിള്ള പറയുന്നത്. ഇന്ത്യ പോലൊരു മതേതര രാജ്യത്തെ സമുദായത്തെ തിരിച്ചറിയുന്നതിന് വേണ്ടി തുണിപൊക്കി നോക്കേണ്ട സാഹര്യം ഉണ്ടായേക്കാം എന്ന് നാടു ഭരിക്കുന്ന പാർട്ടിയുടെ സംസ്താന അധ്യക്ഷൻ പറയുന്നത് പോലും ഭീതി ജനകമാണ്. മുസ്ലിം ലീഗ് പോലൊരു പാർട്ടിയ്‌ക്കെതിരെ ബിജെപി നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ആക്രമണങ്ങൾ ഇതിന്റെ ഉദാഹരണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP