Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ ലിഫ്റ്റ് ചോദിച്ചത് ഷാഡോ സംഘത്തിന്റെ വാഹനത്തിന്; പിടിയിലായത് ഇരുചക്ര യാത്രക്കാരെ കരുവാക്കി കഞ്ചാവ് കടത്തിയിരുന്ന യുവാവ്; രൂക്ഷഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെ പരിശോധനയിൽ ലഭിച്ചത് ഒന്നേകാൽ കിലോ കഞ്ചാവ്; തിരഞ്ഞെടുപ്പ് ചൂടിനിടയിലും കഞ്ചാവ് വിൽപന തകൃതി; ശക്തമായ നീരിക്ഷണവുമായി ഉദ്യോഗസ്ഥർ

കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ ലിഫ്റ്റ് ചോദിച്ചത് ഷാഡോ സംഘത്തിന്റെ വാഹനത്തിന്; പിടിയിലായത് ഇരുചക്ര യാത്രക്കാരെ കരുവാക്കി കഞ്ചാവ് കടത്തിയിരുന്ന യുവാവ്; രൂക്ഷഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെ പരിശോധനയിൽ ലഭിച്ചത് ഒന്നേകാൽ കിലോ കഞ്ചാവ്; തിരഞ്ഞെടുപ്പ് ചൂടിനിടയിലും കഞ്ചാവ് വിൽപന തകൃതി; ശക്തമായ നീരിക്ഷണവുമായി ഉദ്യോഗസ്ഥർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് ലിഫ്റ്റ് ചോദിച്ചത് ഷാഡോ സംഘത്തിന്റെ വാഹനത്തിന്. സംഭവത്തിൽ ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മാഹിനാണ് പൊലീസ് പിടിയിലായത്. ഇയാൾ അപരിചിതരായ ഇരുചക്രവാഹന യാത്രക്കാരെ കരുവാക്കിയാണ് കഞ്ചാവ് കടത്തിയിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിരീക്ഷണത്തിനായി ഏർപ്പെടുത്തിയ പ്രത്യേക ഷാഡോ സംഘമാണ് യുവാവിനെ പിടികൂടിയത്.

നഗരത്തിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്ന മാഹിൻ ശനിയാഴ്ചകളിൽ നാട്ടിലേക്ക് പോകുന്ന സമയത്ത് കഞ്ചാവ് അവിടെയുള്ള കച്ചവടക്കാർക്ക് വിതരണം നടത്തിവരികയായിരുന്നുവെന്ന് എക്‌സൈസ് വ്യക്തമാക്കി. ഇയാൾ വാഹനത്തിൽ കയറിയതിന് പിന്നാലെ കഞ്ചാവിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥന് സംശയം തോന്നിയിരുന്നു. നിമിഷ നേരങ്ങൾക്കുള്ളിൽ ഇദ്ദേഹം എക്‌സൈസ് സ്‌പെഷ്യൽ സ്വാഡിനെ വിവരം അറിയിക്കുകയും അധികൃതരെത്തി മാഹിനെ പിടികൂടുകയുമായിരുന്നു.

മാഹിന്റെ പക്കൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവാണ് കണ്ടെടുത്തത്. ഇരുചക്ര വാഹനങ്ങൾക്ക് കൈ കാണിച്ച് വാഹനങ്ങളിൽ യാത്രചെയ്യുകയും പൊലീസ് പരിശോധന നടക്കുന്ന സമയത്ത് കൈവശമുള്ള കഞ്ചാവ് നിറച്ച ബാഗ് ബൈക്കിൽ തൂക്കിയിട്ട് രക്ഷപെടുകയുമായിരുന്നു ഇയാളുടെ രീതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP