Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തൊരു പ്രഹസനമാണിത്...സാജിദ്..! ഷമീമ ബീഗത്തിന്റെ പാസ്പോർട്ട് റദ്ദ് ചെയ്ത ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനത്തിനെതിരെ നിയമപോരാട്ടം നടത്താൻ ഷമീമയ്ക്ക് കാശ് നൽകുന്നത് ബ്രിട്ടീഷ് സർക്കാർ...

എന്തൊരു പ്രഹസനമാണിത്...സാജിദ്..! ഷമീമ ബീഗത്തിന്റെ പാസ്പോർട്ട് റദ്ദ് ചെയ്ത ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനത്തിനെതിരെ നിയമപോരാട്ടം നടത്താൻ ഷമീമയ്ക്ക് കാശ് നൽകുന്നത് ബ്രിട്ടീഷ് സർക്കാർ...

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഐസിസിൽ ചേർന്ന് പ്രവർത്തിക്കുന്നതിനായി 2015ൽ തന്റെ 15ാം വയസിൽ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത ബ്രിട്ടീഷ് യുവതി ഷമീമ ബീഗം എന്ന ജിഹാദി വിധവയുമായി ബന്ധപ്പെട്ട പ്രശ്നം വീണ്ടും കുഴഞ്ഞ് മറിയുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഐസിസിന്റെ പതനത്തിന് ശേഷം മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തിരിച്ച് വരുന്നതിന് ഷമീമ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് അവരുടെ പാസ്പോർട്ട് ബ്രിട്ടീഷ് ഗവൺമെന്റ് റദ്ദാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ നിയമപോരാട്ടം നടത്താൻ ഷമീമയ്ക്ക് കാശ് നൽകുന്നത് ബ്രിട്ടീഷ് സർക്കാർ തന്നെയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സ്ഥിരീകരിച്ചിരിക്കുന്നത്. എന്തൊരു പ്രഹസനമാണിത്....? എന്ന ചോദ്യം ഹോം സെക്രട്ടറി സാജിദ് ജാവിദിനോട് ചോദിക്കാനായിരിക്കും ഇതറിയുമ്പോൾ മിക്കവർക്കും തോന്നുന്നത്.

ഷാമിമയുടെ കേസ് വാദിക്കാൻ ആ യുവതിക്ക് വേണ്ടി നികുതിദായകന്റെ പണം ചോദിക്കുന്നതിൽ ലോയർമാർ വിജയിച്ചുവെന്നും സൂചനയുണ്ട്. സർക്കാരിന്റെ ഈ നടപടി വെറുപ്പുളവാക്കുന്നതും പരിഹാസ്യവുമാണെന്നാണ് എംപിമാർ ആഞ്ഞടിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പോയതിന്റെ പേരിൽ ഷമീമയുടെ ബ്രിട്ടീഷ് പാസ്പോർട്ട് റദ്ദ് ചെയ്ത ജാവിദിന്റെ നടപടി നീതീകരിക്കാനാവില്ലെന്നും അതിനാൽ ഇതിനെതിരെയുള്ള നിയമപോരാട്ടത്തിന് നികുതിദായകന്റെ പണത്തിൽ നിന്നും ഫണ്ട് അനുവദിക്കണമെന്നുമാണ് ലോയർമാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതോടെ ഈ നിയമപോരാട്ടത്തിലൂടെ 19 കാരിയായ ഷമീമ യുകെയിലേക്ക് തിരിച്ച് വരാൻ നടത്തുന്ന നിയമ പോരാട്ടത്തിന് വേണ്ടി വരുന്ന ആയിരക്കണക്കിന് പൗണ്ട് ബിൽ നികുതിദായകൻ നൽകേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്. ഐസിസിന്റെ പതനത്തിന് ശേഷം നിലവിൽ സിറിയയിലെ അഭയാർത്ഥി ക്യാമ്പിലാണ് യുവതി കഴിയുന്നത്. ഇവിടെ വച്ച് മാർച്ച് ആദ്യം ഷമീമയ്ക്ക് ജനിച്ച ഒരു കുട്ടി 18 ദിവസം തികഞ്ഞപ്പോൾ മരിക്കുകയും ചെയ്തിരുന്നു. അഭയാർത്ഥി ക്യാമ്പിലെ വളരെ പരിമിതമായ സാഹചര്യങ്ങൾ മൂലമാണ് കുട്ടി മരിച്ചതെന്നും ഷമീമയെ ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ ബ്രിട്ടീഷ് ഗവൺമെന്റ് വിലക്കേർപ്പെടുത്തിയത് മൂലമാണ് കുഞ്ഞ് മരിച്ചതെന്നും ചിലർ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു.

ഇത്തരത്തിൽ പണം ആവശ്യപ്പെട്ട ലീഗൽ എയ്ഡ് ഏജൻസിയുടെ കഴിഞ്ഞ രാത്രിയിലെ നീക്കത്തെ ശക്തമായി അപലപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഐസിസിലെ ചാവേറുകൾക്ക് സ്യൂയിസൈഡ് വെസ്റ്റുകൾ തയ്ച്ച് കൊടുത്ത് അത് അവരെ അഴിക്കാൻ സാധിക്കാത്ത വിധത്തിൽ ധരിപ്പിക്കുന്നത് ഷമീമയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്ന ദിവസം തന്നെയാണ് ഏജൻസി ഇതിനായി ശ്രമിച്ചതെന്നത് കടുത്ത വിമർശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. കലാനിഷ്‌കോവ് റൈഫിൾ പിടിച്ച് ഷമീമ ഐസിസ് മൊറാലിറ്റി പൊലീസിന്റെ സീനിയർ റോൾ വഹിച്ചിരുന്നുവെന്നും ഇന്നലെ വെളിപ്പെട്ടിരുന്നു.

ഈസ്റ്റ് ലണ്ടനിലെ തന്റെ വീട്ടിൽ നിന്നും 2015ൽ തന്റെ രണ്ട് കൂട്ടുകാരികളോടൊപ്പം തുർക്കിയിലേക്ക് കടക്കുകയും അവിടെ നിന്നും സിറിയയിലേക്ക് പോവുകയും ചെയ്ത ഷമീമ അവിടെ വച്ച് ഡച്ച് കാരനായ ജിഹാദിയായ യാഗോ റെയ്ഡ്ജിക്കിനെ വിവാഹം ചെയ്യുകയായിരുന്നു.ഇവർക്ക് മൂന്ന് കുട്ടികൾ പിറന്നെങ്കിലും മൂന്ന് പേരും ചെറുപ്പത്തിൽ തന്നെ മരിച്ച് പോവുകയായിരുന്നു. അഭയാർത്ഥി ക്യാമ്പിൽ പോയി ഷമീമയെ കാണാൻ ലീഗൽ എയ്ഡ് ഏജൻസിക്ക് സാധിച്ചിട്ടില്ലെങ്കിലും നിയമപോരാട്ടത്തിനുള്ള പണത്തിനായി സർക്കാരിനോട് ആവശ്യപ്പെടാൻ ഷമീമയുടെ കുടുംബത്തിന് അവകാശമുണ്ടെന്നാണ് ഏജൻസി നിർദേശിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP