Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുകിപിന് തുടക്കം ഇട്ട് ഞെട്ടിച്ച നിജെൽ ഫെരാജ് തുടങ്ങിയ പുതിയ ബ്രെക്സിറ്റ് പാർട്ടിയിലേക്ക് കുത്തൊഴുക്ക്; യുകിപ് അംഗങ്ങളും യൂറോപ്യൻ എംപിമാരും കൂട്ടത്തോടെ വരുന്നതിനിടയിൽ ടോറികളിലെ എംപിമാരും ബ്രെക്സിറ്റ് പാർട്ടിയിൽ; യൂറോപ്യൻ ഇലക്ഷനിൽ മുമ്പിലെത്തുക പുതിയ പാർട്ടിയോ...?

യുകിപിന് തുടക്കം ഇട്ട് ഞെട്ടിച്ച നിജെൽ ഫെരാജ് തുടങ്ങിയ പുതിയ ബ്രെക്സിറ്റ് പാർട്ടിയിലേക്ക് കുത്തൊഴുക്ക്; യുകിപ് അംഗങ്ങളും യൂറോപ്യൻ എംപിമാരും കൂട്ടത്തോടെ വരുന്നതിനിടയിൽ ടോറികളിലെ എംപിമാരും ബ്രെക്സിറ്റ് പാർട്ടിയിൽ; യൂറോപ്യൻ ഇലക്ഷനിൽ മുമ്പിലെത്തുക പുതിയ പാർട്ടിയോ...?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മെയ്‌ മാസത്തിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ മുൻ യുകിപ് നേതാവ് നിജെൽ ഫെരാജ് സ്ഥാപിച്ചിരിക്കുന്ന പുതിയ ബ്രെക്സിറ്റ് പാർട്ടിക്ക് നിരവധി ടോറി എംപിമാരുടെ പിന്തുണ ലഭിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. 26 ടോറി എംപിമാർ ഇക്കാര്യത്തിൽ ഫെരാജിന് പിന്തുണ അറിയിച്ചിട്ടുണ്ട്. യുകിപിന് തുടക്കം ഇട്ട് ഏവരെയും ഞെട്ടിച്ച ഫെരാജിന്റെ പുതിയ പാർട്ടിയിലേക്ക് ടോറി അംഗങ്ങളടക്കമുള്ളവരുടെ കുത്തൊഴുക്ക് തുടരുന്ന അവസ്ഥയാണുള്ളത്. കാര്യങ്ങൾ ഇങ്ങനെയാണ് പുരോഗതിക്കുന്നതെങ്കിൽ യൂറോപ്യൻ യൂണിയൻ ഇലക്ഷനിൽ മുമ്പിലെത്തുക പുതിയ പാർട്ടിയായിരിക്കുമോ എന്ന ചോദ്യവും ഇതിനിടെ ശക്തമാകുന്നുണ്ട്.

ഒരു ടിവി താരം, ഉയർന്ന പ്രൊഫൈലിലുള്ള ചാരിറ്റി വ്യക്തിത്വങ്ങൾ, മുഖ്യധാരാ പാർട്ടിയിൽ നിന്നുള്ള നേതാക്കന്മാർ, തുടങ്ങിയവർ പുതിയ പാർട്ടിയിൽ ചേരുമെന്നാണ് കരുതുന്നത്. വരാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ കടുത്ത യൂറോപ്യൻ യൂണിയൻ വിരുദ്ധത ഉയർന്ന് വരുന്നതിനായുള്ള കടുത്ത ആഹ്വാനം യൂറോസെപ്റ്റിക് യൂറോപ്യൻ റിസർച്ച് ഗ്രൂപ്പ് വൈസ് ചെയർമാനായ മാർക്ക് ഫാൻകോയിസ് ഉയർത്തി അധികം വൈകുന്നതിന് മുമ്പാണ് പുതിയ വാർത്ത പുറത്ത് വന്നിരിക്കുന്നതെന്നത് നിർണായകമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി നിരവധി കൺസർവേറ്റീവ് എംപിമാർ, കൗൺസിലർമാർ, തുടങ്ങിയവർ തന്റെ നിലപാടുകളോട് താൽപര്യം പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നുവെന്നും ഫെരാജ് പറയുന്നു.

അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ മറ്റേത് പാർട്ടിയേക്കാളും സീറ്റ് ഫെരാജിന്റെ പാർട്ടിക്ക് ലഭിക്കുമെന്ന് പറഞ്ഞ് വാതുവയ്പുകാർ 1000 പൗണ്ടിന്റെ പന്തയം വരെ വയ്ക്കുന്നുണ്ട്. ഇആർജി ചെയർമാൻ ജേക്കബിന്റെ സഹോദരിയായ അനുൻസിയാറ്റ് റീസ് മോഗ് അടക്കമുള്ള നിരവധി പേർ പുതിയ ബ്രെക്സിറ്റ് പാർട്ടിയുടെ സ്ഥാനാർത്ഥികളായി മാറുന്നതിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുകെ യൂറോപ്യൻ യൂണിയനിൽ തന്നെ തുടരണമെന്ന നിലപാടുള്ള തങ്ങളുടെ എംപിമാരിൽ നിന്നും ടോറികൾ കടുത്ത വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ബ്രെക്സിറ്റ് പാർട്ടിയെ പിന്തുണക്കുന്ന എംപിമാർ വർധിക്കുന്നതും ടോറികൾക്ക് ഭീഷണിയായിത്തീരുന്നത്.

ബ്രെക്സിറ്റ് പ്രശ്നത്തിൽ ടോറി പാർട്ടിയിൽ നി്ന്നും രാജി വച്ച് ചേയ്ഞ്ച് യുകെ എന്ന ഇന്റിപെന്റന്റ് ഗ്രൂപ്പിലേക്ക് പോയവരിൽ അന്ന സൗബ്രി അടക്കമുള്ള പ്രമുഖ ടോറികൾ ഉൾപ്പെടുന്നു. കൺസർവേറ്റീവുകൾക്കുള്ള പിന്തുണ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുന്ന വേളയിലാണ് പുതിയ ബ്രെക്സിറ്റ് പാർട്ടിയിലേക്കുള്ള ടോറി കളുടെ ഒഴുക്കിനെക്കുറിച്ചുള്ള വാർത്ത പുറത്ത് വന്നിരിക്കുന്നതെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. തങ്ങൾ ടോറി പാർട്ടിയെ പിന്തുണക്കുമെന്ന് 2017ൽ വോട്ട് ചെയ്തവരിൽ വെറും മൂന്നിൽ രണ്ട് പേർ മാത്രമേ തറപ്പിച്ച് പറയുന്നുള്ളൂ. ബ്രെക്സിറ്റ് പാർട്ടി രൂപീകരിച്ച് ദിവസങ്ങൾക്കം അത് യൂറോപ്യൻ യൂണിയൻ ഇലക്ഷൻ വോട്ടിങ് ഇന്റൻഷന്റെ 15 ശതമാനം നേടുമെന്ന പ്രവചനം പുറത്ത് വന്നിരുന്നു. നേടുന്ന വോട്ടിങ് ഓഹരിയുടെ കാര്യത്തിൽ ബ്രെക്സിറ്റ് പാർട്ടി മൂന്നാം സ്ഥാനത്തെത്തുമെന്നും പ്രവചനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP