Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമുകി നിരന്തരമായി വിവാഹത്തിന് നിർബന്ധിച്ചു; വനിതാ എൻജിനീയറെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച് കാമുകൻ; സഹപാഠികളായിരുന്ന ഇവർ 2017 മുതൽ പ്രണയത്തിലായിരുന്നുവെന്നു പൊലീസ്  

കാമുകി നിരന്തരമായി വിവാഹത്തിന് നിർബന്ധിച്ചു; വനിതാ എൻജിനീയറെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച് കാമുകൻ; സഹപാഠികളായിരുന്ന ഇവർ 2017 മുതൽ പ്രണയത്തിലായിരുന്നുവെന്നു പൊലീസ്   

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്; കാമുകിയായ വനിതാ എൻജിനീയറെ കൊലപ്പെടുത്തുകയും ജഡം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയും ചെയ്തതിന് സുനിൽ എന്ന യുവ എൻജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു.സഹപാഠികളായ ഇവർ 2017 മുതൽ പ്രണയത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇരുപത്തഞ്ചുകാരിയായ പെൺകുട്ടി നിരന്തരം വിവാഹത്തിനു നിർബന്ധിച്ചതാണു വധത്തിനു കാരണം. മസ്‌കത്തിൽ ജോലിക്കായി ഇന്റർവ്യൂവിനു പോകുന്നുവെന്നു കാമുകിയുടെ വീട്ടിൽ ധരിപ്പിച്ചശേഷം പെൺകുട്ടിയെ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

എയർപോർട്ടിൽ നിന്ന് കാമുകിയെയും കൂട്ടി ലോഡ്ജിൽ എത്തിയ പ്രതി അടുത്ത ദിവസം കൊലനടത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വലിയ സ്യൂട്ട്‌കേസിലാക്കി സിറ്റി ബസിൽ യാത്ര ചെയ്ത് ഡ്രൈയിനേജിൽ തള്ളുകയായിരുന്നു. 

രാമചന്ദ്രപുരം സ്വദേശിയായ ലാവണ്യ (25) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കാണാതായ യുവതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ലാവണ്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 7ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഹൈദരാബാദിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്തുവരികയാണ് കൊല്ലപ്പെട്ട യുവതി. പ്രണയബന്ധം അവസാനിപ്പിക്കണമെന്ന കാമുകന്റെ ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP