Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട്ടിൽ 'ജോസഫ്' വിജയ്‌യുടെ നീക്കത്തിൽ വിറച്ച് ബിജെപി-അണ്ണാ ഡി.എം.കെ കേന്ദ്രങ്ങൾ; ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിന് അനുകൂല നിലപാടെടുക്കാൻ വിജയ് ആരാധകർക്ക് രഹസ്യസന്ദേശം കൈമാറിയെന്ന് റിപ്പോർട്ടുകൾ; രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇളയദളപതിയുടെ നീക്കം തിരച്ചടിയെന്ന് വിലയിരുത്തി ബിജെപി; രാഹുൽ ഗാന്ധിയുമായി മുന്നേ നടത്തിയ കൂടിക്കാഴ്ചകളും ചർച്ചയാകുന്നു

തമിഴ്‌നാട്ടിൽ 'ജോസഫ്' വിജയ്‌യുടെ നീക്കത്തിൽ വിറച്ച് ബിജെപി-അണ്ണാ ഡി.എം.കെ കേന്ദ്രങ്ങൾ; ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിന് അനുകൂല നിലപാടെടുക്കാൻ വിജയ് ആരാധകർക്ക് രഹസ്യസന്ദേശം കൈമാറിയെന്ന്  റിപ്പോർട്ടുകൾ; രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇളയദളപതിയുടെ നീക്കം തിരച്ചടിയെന്ന് വിലയിരുത്തി ബിജെപി; രാഹുൽ ഗാന്ധിയുമായി മുന്നേ നടത്തിയ കൂടിക്കാഴ്ചകളും ചർച്ചയാകുന്നു

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യുടെ പുതിയ നീക്കത്തിൽ അണ്ണാ ഡി.എം.കെ-ബിജെപി കേന്ദ്രങ്ങൾ ആശങ്കയിൽ. ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിന് അനുകൂല നിലപാടെടുക്കാൻ വിജയ് ആരാധകർക്ക് രഹസ്യസന്ദേശം കൈമാറിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതാണ് ഭരണകക്ഷിയെ ആശങ്കയിലാക്കിയത്.

പ്രമുഖ സംവിധായകനും നിർമ്മാതാവുമായ ചന്ദ്രശേഖറിന്റെ മകനാണ് വിജയ്. കഴിഞ്ഞ വർഷങ്ങളിൽ റിലീസ് ചെയ്യപ്പെട്ട വിജയ്‌യുടെ മെർസൽ, സർക്കാർ എന്നീ സിനിമകൾ രാഷ്ട്രീയരംഗത്തടക്കം ചർച്ചകൾക്കു വഴിവെച്ചിരുന്നു. കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങളുണ്ടെന്നതിന്റെ പേരിൽ ആക്രമിക്കപ്പെട്ട ചിത്രമാണ് മെർസൽ. ഇതിനുശേഷമിറങ്ങിയ 'സർക്കാറാ'വട്ടെ തമിഴ്‌നാട് സർക്കാറിനെ വിമർശിക്കുന്നതും. ഇൗ രണ്ടു ചിത്രങ്ങളുടെ പേരിലും വിജയ് വലിയ തോതിൽ ആക്രമിക്കപ്പെട്ടിരിന്നു.

മെർസൽ സിനിമയിലെ കേന്ദ്രസർക്കാരിനെതിരായ പരാമർശങ്ങളാണ് വിജയ്ക്കെതിരെ രംഗത്തുവരാൻ ബിജെപിയെ പ്രേരിപ്പിച്ചത്. വിജയ് ക്രിസ്ത്യാനിയായതുകൊണ്ടാണ് കേന്ദ്രത്തിനെതിരെ പറഞ്ഞതെന്ന രാജയുടെ പാരമർശം രാജ്യമെങ്ങും ബിജെപിക്കും, സംഘപരിവാറിനും വലിയ നാണക്കേടാണ് സൃഷ്ടിച്ചത്.ബിജെപിയുടെ വർഗീയ നിലപാടിനെതിരെ രാജ്യമൊന്നടങ്കം ഒറ്റക്കെട്ടായതോടെ ജനമധ്യത്തിൽ ബിജെപി നാണം കെടുകയായിരുന്നു. രജനീകാന്തും, കമൽഹാസനും അടക്കമുള്ള താരങ്ങളും, മുൻനിര സംവിധായകരും ബിജെപിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.

സ്‌കൂൾ രേഖകൾ പ്രകാരം തന്റെ മകന്റെ പേര് ജോസഫ് വിജയ് എന്നാണെന്നും ജാതിയും മതവുമില്ലാതെയാണ് തങ്ങൾ അവനെ വളർത്തിയതെന്നും വിജയ് യുടെ അച്ഛൻ ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. ഇനി ക്രിസ്ത്യാനിയാണെങ്കിൽ കൂടി അതിൽ എന്തുപ്രശ്‌നമാണ് ദേശീയനേതാക്കൾ കാണുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിജയ്‌യെ 'ഇളയ ദളപതി'യെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. 10 വർഷം മുമ്പ് തുടങ്ങിയ 'വിജയ് മക്കൾ ഇയക്കം' എന്ന ഫാൻസ് അസോസിയേഷൻ ഇപ്പോഴും സജീവമാണ്. സംഘടന രൂപവത്കരണത്തിനുശേഷം വിജയ് ഡൽഹിയിൽ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ ഇതിനെ രാഷ്ട്രീയകക്ഷിയായി മാറ്റുമെന്ന് വിജയ് ആരാധകർക്ക് ഉറപ്പുനൽകിയിരുന്നു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയെ അപഹസിക്കുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡി.എം.കെ പ്രവർത്തകർ തിയറ്ററുകൾ ആക്രമിച്ച സംഭവവുമുണ്ടായി. തുടർന്ന് വിവാദ രംഗങ്ങൾ തമിഴ്‌നാട്ടിൽ ഒഴിവാക്കേണ്ടിവന്നു. സിനിമകളുടെ റിലീസ് വേളകളിൽ വിജയ് ആരാധകരും അണ്ണാ ഡി.എം.കെ, ബിജെപി പ്രവർത്തകരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടലുമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വന്നതോടെ ഡി.എം.കെ- കോൺഗ്രസ് സഖ്യത്തിന് അനുകൂല നിലപാടെടുക്കാൻ വിജയ് ആരാധകർക്ക് രഹസ്യ സന്ദേശം നൽകിയെന്നാണ് റിപ്പോർട്ട്.

സർക്കാരിലെ രംഗങ്ങൾ വെട്ടിമാറ്റാൻ കാരണക്കാരായ അണ്ണാ ഡിഎംകെ സർക്കാരിനെതിരെ വിജയ് ആരാധകരുടെ പ്രതിഷേധം അലയടിച്ചിരുന്നു. തമിഴ്‌നാട് സർക്കാർ മുൻ വർഷങ്ങളിൽ നൽകിയ സൗജന്യ വസ്തുക്കൾ നശിപ്പിച്ച് അതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തായിരുന്നു പ്രതിഷേധം. ഫാനും മിക്‌സിയും ഗ്രൈൻഡറും ലാപ്‌ടോപുമെല്ലാം നശിപ്പിക്കുന്ന ദൃശൃങ്ങൾ വാട്‌സാപിലും യു ട്യൂബിലുമെല്ലാം വൻതോതിൽ പ്രചരിന്നു. സിനിമയിൽ സർക്കാർ നൽകിയ സൗജന്യ വസ്തുക്കൾ തീയിടുന്ന ദൃശ്യം അണ്ണാ ഡിഎംകെയുടെ പ്രതിഷേധത്തെത്തുടർന്നു നീക്കിയിരുന്നു.

വിജയ്യുടെ ആരാധകർക്കും സർക്കാരിന്റെ സൗജന്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന മന്ത്രിമാരുടെ പ്രസ്താവനയും ആരാധകരെ പ്രകോപിപ്പിച്ചു. ജയലളിത സർക്കാരിന്റെ കാലത്തു നൽകിയ മിക്‌സി, ഗ്രൈൻഡർ, ഫാൻ എന്നിവയാണു കൂടുതൽ നശിപ്പിക്കുന്നത്. ചിലർ ലാപ്‌ടോപ്പുകൾ ചുമരിലിടിച്ചു നശിപ്പിക്കുന്ന ദൃശ്യങ്ങളാണു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിഎംകെ ഭരണകാലത്തു നൽകിയ ടെലിവിഷനുകളും ചിലർ നശിപ്പിച്ചു.

സർക്കാർ സിനിമയിലെ ഗാനത്തിന്റെ അകമ്പടിയോടെയാണു പലരും സൗജന്യ സാമഗ്രികൾ നശിപ്പിക്കുന്നത്. 2010-ൽ വിജയ്യുടെ കാവലൻ സിനിമയുടെ റിലീസുമായു ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കു പിന്നിൽ അന്നത്തെ ഡിഎംകെ സർക്കാരാണെന്ന ആരോപണമുണ്ടായിരുന്നു. ജയലളിതയുടെ സഹായം തേടിയ ശേഷമാണ് അന്നു സിനിമ റിലീസ് ചെയ്തത്. ഒരു വർഷം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് ഫാൻസ് അണ്ണാ ഡിഎംകെയ്ക്കു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തു. സർക്കാർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിജയ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരസ്യ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP