Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; ഓഫീസിലെ പന്തലും ബാനറും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടു; രണ്ട് ബൈക്കുകളിലായി എത്തിയവരുടെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു; മുക്കാട്ടുകരയിലെ ഓഫീസിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ചു ബിജെപി; സുരേഷ് ഗോപിയുടെ പ്രചരണം മുന്നറുമ്പോഴുണ്ടായ ആക്രമണം പരാജയ ഭീതിയാലെന്നു പറഞ്ഞ് വോട്ടുപിടുത്തം ഊർജ്ജിതമാക്കാൻ ബിജെപി നേതാക്കൾ

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; ഓഫീസിലെ പന്തലും ബാനറും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടു; രണ്ട് ബൈക്കുകളിലായി എത്തിയവരുടെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു; മുക്കാട്ടുകരയിലെ ഓഫീസിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ചു ബിജെപി; സുരേഷ് ഗോപിയുടെ പ്രചരണം മുന്നറുമ്പോഴുണ്ടായ ആക്രമണം പരാജയ ഭീതിയാലെന്നു പറഞ്ഞ് വോട്ടുപിടുത്തം ഊർജ്ജിതമാക്കാൻ ബിജെപി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ കടുത്ത മത്സരമാണ് നടക്കുന്നത്. സുരേഷ് ഗോപി മത്സരരംഗത്തേക്ക് എത്തിയതോടെ ത്രികോണ പോരാട്ടത്തിന്റെ പ്രതീതിയാണ് മണ്ഡലത്തിലുള്ളത്. അതുകൊണ്ട് തന്നെ കിട്ടിയ അവസരം എല്ലാം മുതലെടുത്ത് വോട്ടുപിടുത്തം കൊഴുപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതിനിടെ അവിചാരിതമായി ബിജെപിക്ക് ഒരു അവസരം കൂടി ഈ വിഷയത്തിൽ വീണുകിട്ടി.

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായതാണ് ബിജെപിക്ക് പുതിയ പിടിവള്ളിയായി മാറുന്നത്. തൃശൂർ മുക്കാട്ടുകരയിലെ ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഓഫീസിലെ പന്തലും ബാനറുമാണ് പുലർച്ചെ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. പോസ്റ്ററുകളും നശിപ്പിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിൽ സി പി എം ആണെന്ന് ബിജെപി ആരോപിച്ചു. പരാജയഭീതി കാരണം സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇന്ന് പുലർച്ചയാണ് ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് ലഭിച്ച സൂചന. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി വിജയിക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് ഈ ആക്രമണത്തിലൂടെ വ്യക്തമായതെന്ന് ബിജെപി തൃശൂർ ജില്ലാ സെക്രട്ടറി എ.നാഗേഷ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന ഏഷ്യാനെറ്റ് ന്യൂസ് സർവേയിൽ സുരേഷ് ഗോപി മണ്ഡലത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയെന്നാണ് വ്യക്തമാക്കുന്നത്. തൃശൂരിൽ ഏറ്റവും വൈകിയാണ് സുരേഷ് ഗോപി മത്സര രംഗത്തേക്ക് വന്നത്. എന്നാൽ, ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ മുന്നേറ്റമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ബിജെപി കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തുകയും വിധം ഇടത് വലത് മുന്നണികളെ ഞെട്ടിക്കുകയും ചെയ്യുന്നുണ്ട് സുരേഷ് ഗോപിയുടെ പടയോട്ടം. അദ്ദേഹം മണ്ഡലത്തെ ഇളക്കിമറിച്ചാണ് പ്രചരണം കൊഴുപ്പിക്കുന്നത്. ഏഷ്യാനെറ്റ് സർവേ പ്രകാരം സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ ത്രികോണ പോരാട്ടം നടത്താൻ സാധിക്കും.

അതേസമയം മണ്ഡലത്തിൽ ശബരിമല വിഷയം അടക്കം വിഷയമാക്കിയാണ് പ്രചരണം കൊഴുപ്പിക്കുന്ന്ത. സുരേഷ് ഗോപി അയ്യന്റെ പേരിൽ വോട്ടു ചോദിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയെങ്കിലും മണ്ഡലത്തിൽ അദ്ദേഹത്തെ ജനകീയനാക്കാൻ ഈ സംഭവം ഉപകരിച്ചു. ചട്ടലംഘനം സംബന്ധിച്ച് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ വിശദീകരണത്തിൽ എന്തു നടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് തൃശൂർ കളക്ടർ ടി വി അനുപമ. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കഴിഞ്ഞ ഏപ്രിൽ 4 ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് അയ്യപ്പന്റെ പേരിൽ വോട്ട് തേടിയതിനു ജില്ലാ കളക്ടർ ടി വി അനുപമ വിശദീകരണം തേടിയിരുന്നു. സുരേഷ് ഗോപിയുടെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലെ പ്രസംഗത്തിന്റെ പേരിലാണ് വിശദീകരണം. കേരളത്തിലും ഇന്ത്യയിലും അയ്യപ്പൻ ഒരു വികാരം ആണെങ്കിൽ തിരഞ്ഞെടുപ്പിൽ അത് അലയടിക്കും. താൻ വോട്ട് തേടുന്നത് ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തിലെ കുടുംബങ്ങളുടെ ചർച്ചാവിഷയം ഇതാണെന്നും സുരേഷ് ഗോപി കൺവെൻഷനിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP