Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീവ്രവാദവും ഇന്ത്യ-പാക് പ്രശ്‌നങ്ങളും ചർച്ചയാക്കി മോഹൻലാൽ; പ്രധാനമന്ത്രിയായി മോഹൻലാലെത്തുമ്പോൾ അംഗരക്ഷകനായി സൂര്യ; തരംഗം തീർത്ത് കാപ്പാൻ ടീസർ;15 മണിക്കൂർ കൊണ്ട് കണ്ടത് 2.7 മില്യൻ ആളുകൾ

തീവ്രവാദവും ഇന്ത്യ-പാക് പ്രശ്‌നങ്ങളും ചർച്ചയാക്കി മോഹൻലാൽ;  പ്രധാനമന്ത്രിയായി മോഹൻലാലെത്തുമ്പോൾ അംഗരക്ഷകനായി സൂര്യ; തരംഗം തീർത്ത് കാപ്പാൻ ടീസർ;15 മണിക്കൂർ കൊണ്ട് കണ്ടത് 2.7 മില്യൻ ആളുകൾ

രു ഇടവേളക്കു ശേഷം മോഹൻലാൽ തമിഴിൽ തിരിച്ചെത്തുന്ന സൂര്യ ചിത്രം കാപ്പാന്റെ ടീസർ പുറത്തിറങ്ങി. ഒരു മിനിറ്റ് 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പല ഗെറ്റപ്പുകളിൽ സൂര്യ മിന്നിമറയുമ്പോൾ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ആര്യയും പ്രധാന വേഷത്തിലുണ്ട്.

ഇന്ത്യൻ രാഷ്ട്രീയമാണ് കാപ്പാൻ ചർച്ച ചെയ്യുന്നത് എന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചനകൾ. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്‌നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. തമിഴ് പുതുവത്സര ദിനത്തിൽ പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി 15 മണിക്കൂർ പിന്നിടുമ്പോൾ ടീസറിന് 27 ലക്ഷത്തിന് മേൽ കാഴ്‌ച്ചക്കാരായിട്ടുണ്ട്. ട്രെൻഡിംഗിലും രണ്ടാമതുണ്ട്.

കെ.വി ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് കാപ്പാൻ. പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് മറ്റ് താരങ്ങൾ.

ചെന്നൈ, ഡൽഹി, കുളുമണാലി, ലണ്ടൻ, ന്യൂയോർക്ക്, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ഓഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിൽ ചിത്രം തിയേറ്ററുകളിലെത്തും

ചിത്രത്തിൽ മോഹൻലാലിനും സൂര്യയ്ക്കും ഒപ്പം ആര്യ, സമുദ്രക്കനി എന്നിവരും ബോളീവുഡ് താരം ബൊമ്മൻ ഇറാനിയും സുയേഷയും എത്തുന്നുണ്ട്. സൂര്യയും ആര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാപ്പാനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP