Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാലിയൻ വാലാബാഗിലെ കൂട്ടക്കുരുതി ലോകത്തെ അറിയിച്ചതും ബ്രിട്ടീഷ് ജേർണലിസ്റ്റ്; ലണ്ടനിലേക്ക് നാടുകടത്തപ്പെട്ടിട്ടും ബോംബെ ക്രോണിക്കിൾ എഡിറ്റർ പോരാട്ടം തുടർന്നു; ബ്രിട്ടീഷ് കൂട്ടക്കൊലയ്ക്ക് 100 വർഷം തികയുമ്പോൾ മറക്കരുത്താത്ത ഒരു സായിപ്പിന്റെ കഥ

ജാലിയൻ വാലാബാഗിലെ കൂട്ടക്കുരുതി ലോകത്തെ അറിയിച്ചതും ബ്രിട്ടീഷ് ജേർണലിസ്റ്റ്; ലണ്ടനിലേക്ക് നാടുകടത്തപ്പെട്ടിട്ടും ബോംബെ ക്രോണിക്കിൾ എഡിറ്റർ പോരാട്ടം തുടർന്നു; ബ്രിട്ടീഷ് കൂട്ടക്കൊലയ്ക്ക് 100 വർഷം തികയുമ്പോൾ മറക്കരുത്താത്ത ഒരു സായിപ്പിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: 1919 ഏപ്രിൽ 13ന് പഞ്ചാബിലെ അമൃത്സറിലെ ജാലിയൻ വാലാബാഗിൽ ബ്രിട്ടീഷ് പട്ടാളക്കാർ നടത്തിയ വെടിവയ്പ് കൂട്ടക്കുരുതിയുടെ നൂറാം വാർഷികം ഇക്കഴിഞ്ഞ ദിവസം ആചരിച്ച് കഴിഞ്ഞിട്ടേയുള്ളൂ. ബ്രിഗേജ് ജനറൽ റെജിനാൾഡ് ഡയറിന്റെ ഉത്തരവിനെ തുടർന്ന് നടത്തിയ വെടിവയ്പിൽ 1000ത്തിൽ അധികം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷുകാർ നടത്തിയ ഈ കൂട്ടക്കുരുതിയുടെ ഞെട്ടിപ്പിക്കുന്ന വാർത്ത ലോകത്തെ അറിയിച്ചതും ബെഞ്ചമിൻ ഗ്വേ ഹോർണിമാൻ എന്ന ബ്രിട്ടീഷ് ജേർണലിസ്റ്റായിരുന്നുവത്രെ. 1873ൽ ജനിച്ച അദ്ദേഹം 1948ലായിരുന്നു മരിച്ചത്.

ലണ്ടനിലേക്ക് നാടുകടത്തപ്പെട്ടിട്ടും ബോംബെ ക്രോണിക്കിളിന്റെ ഈ എഡിറ്റർ അനീതിക്കെതിരായ പോരാട്ടം തുടർന്നിരുന്നുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് കൂട്ടക്കൊലയ്ക്ക് 100 വർഷം തികയുമ്പോൾ മറക്കരുത്താത്ത ഒരു സായിപ്പിന്റെ കഥ കൂടിയാണിത്. കൂട്ടക്കൊലയെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഹോർണിമാൻ അന്ന് ധൈര്യം കാണിച്ചിരുന്നില്ലെങ്കിൽ ഈ സംഭവം ലോകം അറിയാൻ സാധ്യത കുറവായിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ച് ഹോർണിമാൻ നിർണായകമായ സംഭാവനകളാണ് നൽകിയിരുന്നത്.

ജാലിയൻ വാലാബാഗ് വെടിവയപിനെ തുടർന്ന് ഹോർണിമാൻ ഇത് സംബന്ധിച്ച ഫോട്ടോഗ്രാഫുകൾ വളരെ സമർത്ഥമായി ബ്രിട്ടീഷ് അധികൃതരുടെ കണ്ണ് വെട്ടിച്ച് പ്രസിദ്ധീകരിക്കാനായി കൈവശപ്പെടുത്തി പുറത്ത് വിടുകയായിരുന്നു. തുടർന്ന് ലേബർ പാർട്ടിയുടെ മുഖപത്രമായ ഡെയിലി ഹെറാൾഡും ഈ വാർത്തകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു ഈ സംഭവത്തിൽ കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിന് ബ്രിട്ടീഷ് ഭരണകൂടം കർശനായ നടപടികളെടുത്തത്. ഇതിനെ തുടർന്ന് ഹോർണിമാന്റെ കറസ്പോണ്ടന്റുമാരിൽ ഒരാളായ ഗോവർധൻ ദാസിനെ മൂന്ന് വർഷത്തേക്ക് തടവിലിടുകയും ചെയ്തിരുന്നു.

ജാലിയൻ വാലാബാഗിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയും ബ്രിട്ടീഷ് കൊളോണിയൽ ഗവൺമെന്റിനെ വിമർശിക്കുകയും ചെയ്തതിന്റെ പേരിൽ ഹോർണിമാനെ അറസ്റ്റ് ചെയ്യുകയും ലണ്ടനിലേക്ക് നാട് കടത്തി ബോംബെ ക്രോണിക്കിൾ താൽക്കാലികമായി നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ലണ്ടനിലെത്തിയിട്ടും ഹോർണിമാൻ കൊളോണിയൽ സർക്കാരിന് എതിരെയുള്ള തന്റെ പോരാട്ടം തുടർന്നിരുന്നു. തുടർന്ന് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ഹോർണിമാൻ ബോംബെ ക്രോണിക്കിളിന്റെ എഡിറ്റർ സ്ഥാനം വീണ്ടും ഏറ്റെടുത്തു.

1929ൽ ഹോർണിമാൻ സ്വന്തം ന്യൂസ് പേപ്പറായ ഇന്ത്യൻ നാഷണൽ ഹെറാൾഡും ഇതിന്റെ വീക്കിലി ഹെറാൾഡും ആരംഭിച്ചു. തുടർന്ന് ബോംബെ ക്രോണിക്കിളിൽ നിന്നും അദ്ദേഹം രാജി വക്കുകയും ബോംബെ സെന്റിനൽ ആരംഭിക്കുകയും ചെയ്തു. 1933 മുതൽ 12 വർഷത്തേക്ക് അദ്ദേഹം ഇതിന്റെ എഡിറ്റിങ് നിർവഹിച്ചു. 1948ലായിരുന്നു ഹോർണിമാൻ മരിച്ചത്. അദ്ദേഹത്തിന്റെ ആദരവിനാണ് മുംബൈയിലെ എൽഫിൻസ്റ്റോൺ സർക്കിളിന് ഹോർണിമാൻ സർക്കിൾ ഗാർഡൻസ് എന്ന് പേരിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP