Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുലാഭാരം നടത്തിയപ്പോൾ ത്രാസ് പൊട്ടിവീണു തരൂരിന് പരിക്കേറ്റതിന് പിന്നിൽ ദുരൂഹതയുണ്ടോ? ഹുക്ക് ഇടാതെ അപകടം ഉണ്ടാക്കിയെന്ന് ഉറപ്പിച്ചു കോൺഗ്രസ് വൃത്തങ്ങൾ; പ്രവർത്തകർ ത്രാസിൽ തൂങ്ങിയിട്ട് തങ്ങളെ കുറ്റം പറയരുതെന്നും ക്ഷേത്രം അധികൃതർ; ത്രാസിൽ നിന്നും കമിഴ്ന്നു വീണ തരൂരിനെ മെഡിക്കൽ കോളേജ് നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി; നെക്ക് ടു നെക്ക് പോരാട്ടം നടക്കുന്ന തിരുവനന്തപുരത്തെ ചൂടുപിടിപ്പിക്കാൻ ശശി തരൂരിന്റെ തലയിലെ ആറു സ്റ്റിച്ചുകൾ

തുലാഭാരം നടത്തിയപ്പോൾ ത്രാസ് പൊട്ടിവീണു തരൂരിന് പരിക്കേറ്റതിന് പിന്നിൽ ദുരൂഹതയുണ്ടോ? ഹുക്ക് ഇടാതെ അപകടം ഉണ്ടാക്കിയെന്ന് ഉറപ്പിച്ചു കോൺഗ്രസ് വൃത്തങ്ങൾ; പ്രവർത്തകർ ത്രാസിൽ തൂങ്ങിയിട്ട് തങ്ങളെ കുറ്റം പറയരുതെന്നും ക്ഷേത്രം അധികൃതർ; ത്രാസിൽ നിന്നും കമിഴ്ന്നു വീണ തരൂരിനെ മെഡിക്കൽ കോളേജ് നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി; നെക്ക് ടു നെക്ക് പോരാട്ടം നടക്കുന്ന തിരുവനന്തപുരത്തെ ചൂടുപിടിപ്പിക്കാൻ ശശി തരൂരിന്റെ തലയിലെ ആറു സ്റ്റിച്ചുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അതിശക്തമായ ത്രികോണ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ലോക്‌സഭാ മണ്ഡലാണ് തിരുവനന്തപുരം. ബിജെപിയുടെ കുമ്മനം രാജശേഖരൻ ഇക്കുറി കോൺഗ്രസിലെ കരുത്തനായ ശശി തരൂരിനെ അട്ടിമറിക്കുമെന്ന വാർത്തകൾ കുറച്ചുദിവസങ്ങളായി കേട്ടു തുടങ്ങിയിട്ട്. ഇന്നലെ പുറത്തുവന്ന സർവേയും തരൂരിനെ കുമ്മനം അട്ടിമറിക്കുമെന്ന വാർത്തകളാണ് പുറത്തുവന്നത്. ഇതിനിടെയാണ് ഇന്ന് തലസ്ഥാനത്ത് പിഎംജിയിലുള്ള ഗാന്ധാരിയമ്മൻ കോവിലിൽ വെച്ച് തരൂരിന് തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റതും.

പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് തരൂരിന്റെത് വേണ്ടത്ര ശ്രദ്ധക്കുറവ് കൊണ്ട് ഉണ്ടായ അപകടമാണ്. എന്നാൽ, തരൂരിനോട് അടുത്തു നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകർ ഈ അപകടത്തിൽ ചില സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. മറ്റൊന്നുമല്ല, തുലാഭാരത്തിന്റെ ത്രാസിൽ നിന്നും വീണ് അപകടം ഉണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചോ എന്ന സംശയമാണ് തരൂരിനോട് അടുത്ത നിൽക്കുന്ന കോൺഗ്രസ് പ്രവർത്തർ അപകട വിവരം തിരക്കിയ മറുനാടനോട് പ്രതികരിച്ചത് അപ്രകാരമായിരുന്നു.

രാവിലെ 11 മണിയോടെയാണ് ത്രാസ് പൊട്ടി അപകടം ഉണ്ടായത്. തരൂർ പഞ്ചാസര കൊണ്ടുള്ള തുലാഭാര വഴിപാടായിരുന്നു പ്രവർത്തകർക്കൊപ്പം എത്തിയപ്പോൾ നടത്തിയത്. തുലാഭാരത്തിന്റെ ത്രാസിന്റെ ഹൂക്ക് വേണ്ടവിധത്തിൽ ഘടിപ്പിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കോൺഗ്രസുകാർ പറയുന്നത്. ഇതിൽ അസ്വാഭാവാകിതയുണ്ടോ എന്ന സംശയവും ഇവർ ഉയർത്തുന്നു. തുലാഭാരം നടത്തി പുറത്തിറങ്ങാൻ തുനിഞ്ഞ തരൂരിനോട് ക്ഷേത്ര ജീവനക്കാരിൽ ചിലരാണ് കുറച്ചു സമയം കൂടി അവിടെ ഇരുന്നുകൊള്ളാൻ നിർദ്ദേശം നൽകിയത്. ഇങ്ങനെ ഇരിക്കവേയാണ് അപകടം ഉണ്ടായതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ത്രാസ് ഹുക്ക് തെറ്റിയതോടെ വീഴുകയും തരൂർ കമിഴ്ന്നടിച്ച് വീഴുകയുമായിരുന്നു. അദ്ദേഹത്തിന്റെ തലയിലേക്കാണ് ത്രാസ് വീണതും. വീഴ്‌ച്ചയിൽ തരൂരിന്റെ കാലിനും പരിക്കുപറ്റി. അദ്ദേഹം വീണതോടെ അടുത്തുനിന്ന വി എസ് ശിവകുമാർ എംഎൽഎയും മറ്റു പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ താങ്ങി എഴുനേൽപ്പിക്കുകയായിരുന്നു. ഉടനെ അശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തലയിൽ ആറു സ്റ്റിച്ചിടേണ്ടി വന്ന അദ്ദേഹം ഇപ്പോൾ മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലാണ്. സംഭവത്തിൽ ക്ഷേത്രം അധികൃതരുടെ ഭാഗത്തു നിന്നും വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാൽ, ഈ ആരോപണം കൈയോടെ തള്ളുകയാണ് ഗാന്ധാരിയമ്മൻ കോവിൽ ഭാരവാഹികൾ.

തരൂരിനൊപ്പം വന്ന പ്രവർത്തകരുടെ അമിതാവേശമാണ് അപകടം ഉണ്ടാക്കിയതെന്നാണ് ക്ഷേത്രം ഭാരവാഹികൾ വിശദീകരിക്കുന്നത്. പഞ്ചസാര കൊണ്ടായിരുന്നു ശശി തരൂർ തുലാഭാര വഴിപാട് നടത്തിയത്. നിർദ്ദേശം അനുസരിക്കാതെ പ്രവർത്തകർ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടിൽ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആർ പി നായർ വിശദീകരിച്ചു. കൂടാതെ പ്രവർത്തകർ ചങ്ങലയിൽ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാൻ വച്ചിരുന്ന സ്റ്റൂൾ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പെട്ടെന്ന് ഭാരം വന്നപ്പോൾ ചങ്ങലയുടെ കൊളുത്ത് നിവർന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി വ്യക്തമാക്കി.

തലയിൽ പരുക്കേറ്റ ശശി തരൂരിനെ കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സിടി സ്‌കാൻ റിപ്പോർട്ട് പ്രകാരം ശശി തരൂരിന് കാര്യമായ പരുക്കില്ല. നാളെ മുതൽ തരൂരിന് പ്രചാരണത്തിന് ഇറങ്ങാൻ തടസ്സമില്ലെന്ന് തരൂരിനെ പരിശോധിച്ച ഡോ തങ്കരാജ് പറഞ്ഞു. തുലാഭാര ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തരൂരിന് തലയിൽ ആറ് തുന്നലുകൾ ഇടേണ്ടിവന്നിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും മാറ്റിവെച്ചു. ഇനി ഏഴു ദിവസം മാത്രമാണ് തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. ഇതിൽ തന്നെ പരസ്യ പ്രചരണത്തിന് അവശേഷിക്കുന്നത് അഞ്ച് ദിവസം മാത്രവും. ഇതിനിടെ തരൂരിനുണ്ടായ അപകടം യുഡിഎഫിനും തിരിച്ചടിയാകുന്നുണ്ട്.

അതേസമയം തരൂരിന്റെ പരിക്കേറ്റ സംഭവം അട്ടിമറിയെന്ന് കോൺഗ്രസുകാർ ആരോപണം ഉന്നയിക്കുമ്പോഴും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് പറഞ്ഞ് ട്രോളുകളുമായി ഇടതുമുന്നണി പ്രവർത്തകരും സൈബർ ലോകത്ത് രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP