Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലാം നമ്പറിൽ ആശങ്ക; ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും; പന്തും, രാഹുലും, വിജയ് ശങ്കറും, കേദാർ ജാഥവും പ്രതീക്ഷയിൽ

നാലാം നമ്പറിൽ ആശങ്ക; ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും; പന്തും, രാഹുലും, വിജയ് ശങ്കറും, കേദാർ ജാഥവും പ്രതീക്ഷയിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നരയോടെ മുംബൈയിലായിരിക്കും ടീം പ്രഖ്യാപനം.15 അംഗ ടീമിനെയാണ് ലോകകപ്പിന് ഇന്ത്യ അയക്കുന്നത്. നാലാം നമ്പറിൽ ആര് ടീമിലെത്തും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അംബാട്ടി റായിഡു, കെ.എൽ രാഹുൽ, വിജയ് ശങ്കർ, റിഷഭ് പന്ത്, കേദാർ ജാഥവ് എന്നിവരാണ് നാലാം നമ്പറിനായി മത്സരരംഗത്തുള്ളത്.

ഓപ്പണിംഗിൽ ശിഖർ ധവാനും രോഹിത് ശർമ്മയും മൂന്നാം നമ്പറിൽ വിരാട് കോഹ്ലിയും തന്നെയായിരിക്കും ബാറ്റിംഗിനിറങ്ങുക. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി മുൻ നായകൻ മഹേന്ദ്രസിങ് ധോണിയും ഉണ്ടാകും.ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർക്കായിരിക്കും പേസ് ഡിപ്പാർട്ട്മെന്റിന്റെ ചുമതല. കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും സ്പിൻ ബൗളിങ് കൈകാര്യം ചെയ്യും. ആൾറൗണ്ടറായി ഹർദിക് പാണ്ഡ്യയും ടീമിലുണ്ടാകും.

നാലാം നമ്പറിൽ റിഷഭ് പന്തിനാണ് സാധ്യത കൂടുതൽ. രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കാമെന്നതും പന്തിന് പ്ലസ് പോയന്റാണ്. രാഹുലും ഈ സ്ഥാനത്തിനായി മത്സരരംഗത്തുണ്ട്.ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. മെയ്‌ 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയ്ൽസിലുമായാണ് ലോകകപ്പ് നടക്കുക. ഓസ്ട്രലിയയാണ് നിലവിലെ ചാമ്പ്യന്മാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP