Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിൽ കുരുക്കായത് സ്ഥാനാർത്ഥിയുടെ പേരും ചിത്രവും പതിച്ച് വിതരണം ചെയ്തത്; പരാതി നൽകിയത് യുഡിഎഫ് ജില്ലാ കൺവീനർ ആയിട്ടും സഖാക്കൾ വളഞ്ഞിട്ട് ആക്രമിച്ചത് പ്രേമചന്ദ്രനെ; ഊണ് മുട്ടിച്ചു എന്നാരോപിച്ച് ആസൂത്രിത പ്രചരണം; ജില്ലയിലെ ആശുപത്രികളിൽ ചോറു വിതരണത്തിന് തടസമില്ലെന്നും ബാലഗോപാലിന്റെ പേരും ചിത്രവും പതിക്കരുതെന്ന് കർശനമായി വ്യക്തമാക്കി ജില്ലാ കലക്ടറും

ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിൽ കുരുക്കായത് സ്ഥാനാർത്ഥിയുടെ പേരും ചിത്രവും പതിച്ച് വിതരണം ചെയ്തത്; പരാതി നൽകിയത് യുഡിഎഫ് ജില്ലാ കൺവീനർ ആയിട്ടും സഖാക്കൾ വളഞ്ഞിട്ട് ആക്രമിച്ചത് പ്രേമചന്ദ്രനെ; ഊണ് മുട്ടിച്ചു എന്നാരോപിച്ച് ആസൂത്രിത പ്രചരണം; ജില്ലയിലെ ആശുപത്രികളിൽ ചോറു വിതരണത്തിന് തടസമില്ലെന്നും ബാലഗോപാലിന്റെ പേരും ചിത്രവും പതിക്കരുതെന്ന് കർശനമായി വ്യക്തമാക്കി ജില്ലാ കലക്ടറും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്ത് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണത്തിന്റെ പേരിൽ ഏതാനും ദിവസമായി രാഷ്ട്രീയമായ പോരു കൊഴുക്കുകയായിരുന്നു. ജില്ലാ ആശുപത്രികളിൽ കുറച്ചുകാലമായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വിതരണം ചെയ്ത പൊതിച്ചോറിൽ ചിത്രവും ചിഹ്നവും പതിച്ച് വിതരണം ചെയ്യാൻ തുനിഞ്ഞതോടെ ഇതിനെതിരെ യുഡിഎഫ് ജില്ലാ കൺവീനർ പരാതി നൽകുകയും ഇതിന്റെ പേരിൽ ജില്ലാ കല്ക്ടർ തൽക്കാലം പൊതിച്ചോർ വിതരണം നിർത്തിവെക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഈ വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ശക്തമായ പ്രചരണം നടക്കുകയുമുണ്ടായി. സൈബർ ലോകത്ത് പ്രേമചന്ദ്രനെ അന്നം മുടക്കി എന്നു പറഞ്ഞു കൊണ്ടാണ് രംഗത്തെത്തിയത്. എന്നാൽ, ഒടുവിൽ ഈ വിഷയത്തിൽ യുഡിഎഫ് പരാതി ഫലം കണ്ടു. ചിഹ്നവും സ്ഥാനാർത്ഥിയുടെ പേരും പതിക്കാതെ പൊതിച്ചോർ നൽകുന്നതിൽ തടസമില്ലെന്നാണ് ജില്ലാ കലക്ടർ വ്യക്തമാക്കിയത്. യുഡിഎഫ് കൊല്ലം ജീല്ലാ കൺവീനർ അഡ്വ. ഫിലിപ്പ് കെ തോമസാണ് ചിഹ്നം പതിച്ച പൊതിച്ചോർ വിതരണം ചെയ്യുന്ന കാര്യത്തിൽ പരാതി ബോധിപ്പിച്ചത്. തുടർന്നായിരുന്നായിരുന്നു നടപടിയുണ്ടായത്.

എന്നാൽ, ഈ സംഭവത്തിന്റെ പേരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ ചെയ്യുന്ന വിലയിലേക്ക് കാര്യങ്ങൾ മാറി. ഇതോടെ കലക്ടർ വീണ്ടും ഇടപെടുകയായിരുന്നു. ജില്ലയിലെ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തി വരുന്ന ഭക്ഷണപ്പൊതി വിതരണം തുടരുന്നതിൽ തടസ്സമില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഭക്ഷണപ്പൊതിയിൽ പാർട്ടി ചിഹ്നമോ, സ്ഥാനാർത്ഥിയുടെ പേരോ ചിത്രമോ ഉൾപ്പെടുത്താൻ പാടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

'ഹൃദയസ്പർശം' എന്ന പേരിൽ ആശുപത്രികളിൽ നടത്തി വരുന്ന പൊതിച്ചോർ വിതരണം എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ എൻ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നാണ് യുഡിഎഫ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ജില്ലയിലെ പൊതിച്ചോർ സംഘാടകരോട് കളക്ടർ വിശദീകരണം തേടിയിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും പതിച്ച ഭക്ഷണപ്പൊതികളാണോ വിതരണം ചെയ്തത് എന്ന കാര്യത്തിൽ 48 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് ആവശ്യം.

കെ എൻ ബാലഗോപാൽ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ഹൃദയസ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തത്. 700 ദിവസങ്ങളായി പദ്ധതി മുടക്കമില്ലാതെ തുടർന്ന് വരികയായിരുന്നു. അതിനിടെ പൊതിച്ചോർ വിവാദത്തിന് ശേഷം നോട്ടിന് പണം വിവാദവും കൊല്ലം ജില്ലയെ ചുറ്റിപ്പറ്റി ഉയരുന്നുണ്ട്. എൽ.ഡി.എഫ് പണം നൽകി വോട്ട് നേടാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർതി എൻ.കെ.പ്രേമചന്ദ്രൻ രംഗത്തുവന്നു.

പണം നൽകേണ്ട 3000 കുടുംബങ്ങളെ എൽഡിഎഫ് കണ്ടെത്തിയിട്ടുണ്ടെന്നും ഇന്നോ നാളെയോ പണം വിതരണം ചെയ്യുമെന്ന വിവരം തനിക്ക് ലഭിച്ചെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ആരോപണങ്ങളും വ്യക്തിഹത്യയും നടത്തി ഫലം കിട്ടാതായതോടെ മറ്റു സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുകയാണ്. പണം കൊടുത്ത് വോട്ട് പിടിക്കുക എന്നതാണ് ഇപ്പോൾ ഗൗരവപരമായി ആലോചിക്കുന്നത്. ഇന്നോ നാളയോ അതിന്റെ പ്രക്രിയ ആരംഭിക്കും. നിയോജ മണ്ഡലങ്ങളിലെ കുടുംബത്തിന്റെ പേര് ലിസ്റ്റ് ചെയ്ത് 'ക്യാഷ് ഫോർ വോട്ട്' എന്ന ക്യാമ്പയിനാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ പ്രേമചന്ദ്രന്റെ ആരോപണം നുണയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ പറഞ്ഞു. യുഡിഎഫ് പ്രവർത്തകർ പോലും പ്രേമചന്ദ്രന്റെ ആരോപണം വിശ്വസിക്കില്ല. പരാജയഭീതിയാണ് അദ്ദേഹത്തെ ഇത്തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങൾ യു.ഡി.എഫ് പ്രവർത്തകർ പോലും വിശ്വസിക്കില്ലെന്നും പ്രേമചന്ദ്രൻ നുണ പറയുകയാണെന്നും ബാലഗോപാൽ പറഞ്ഞു. വോട്ടെടുപ്പാകുമ്പോൾ ഇതിലും വലിയ ആരോപണങ്ങൾ പ്രതീക്ഷിക്കുന്നതായും ബാലഗോപാൽ കൂട്ടിച്ചേർത്തു. ഇത്തവണ അതിശക്തമായ മത്സരമാണ് കൊല്ലത്ത് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP