Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോഴക്കണക്കുകൾ എഴുതിയ യദ്യൂരപ്പയുടെ യഥാർത്ഥ ഡയറി പുറത്തുവിട്ട് കോൺഗ്രസ്; അന്വേഷണം വേണമെന്നും ഏത് അന്വേഷണ ഏജൻസിക്കും ഡയറി പരിശോധിക്കാമെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ; മുഖ്യമന്ത്രിയാക്കാൻ ബിജെപി നേതാക്കൾക്കു തന്നെ കോഴ നൽകിയത് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്; പുതിയ തെളിവുകൾ തങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ ബിജെപി കേന്ദ്രങ്ങൾ

കോഴക്കണക്കുകൾ എഴുതിയ യദ്യൂരപ്പയുടെ യഥാർത്ഥ ഡയറി പുറത്തുവിട്ട് കോൺഗ്രസ്; അന്വേഷണം വേണമെന്നും ഏത് അന്വേഷണ ഏജൻസിക്കും ഡയറി പരിശോധിക്കാമെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ; മുഖ്യമന്ത്രിയാക്കാൻ ബിജെപി നേതാക്കൾക്കു തന്നെ കോഴ നൽകിയത് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്; പുതിയ തെളിവുകൾ തങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ ബിജെപി കേന്ദ്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കർണാടക മുഖ്യമന്ത്രിയാവാൻ ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ കോഴ നൽകിയെന്ന കോൺഗ്രസിന്റെ ആരോപണം പുതിയ വഴിത്തിരിവിൽ. കോഴ നൽകിയതുമായി ബന്ധപ്പെട്ട് കണക്കുകൾ സൂക്ഷിച്ചിരുന്ന യെദ്യൂരപ്പയുടെ യഥാർത്ഥ ഡയറി കോൺഗ്രസ് നേതാക്കൾ പുറത്തുവിട്ടു. മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ, ബിജെപി നേതാക്കൾക്ക് 2000കോടി രൂപ നൽകിയെന്നാരോപിച്ച് ഡയറിയിലെ ഏതാനും പേജുകളുടെ പകർപ്പ് കോൺഗ്രസ് നേരേത്തെ പുറത്തുവിട്ടിരുന്നു.

എന്നാൽ ആരോപണം നിഷേധിച്ച ബിജെപിയും യെദ്യൂരപ്പയും കോൺഗ്രസ് പുറത്തുവിട്ട പകർപ്പുകൾ വ്യാജമാണെന്ന് ആരോപിച്ചിരുന്നു. ഡയറിയുടെ അസൽ പുറത്തുവിടാൻ ബിജെപി വെല്ലുവിളിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇന്ന് യെദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടത്.

ബിജെപി നേതാക്കളായ നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റ്‌ലി 150 കോടി, രാജ്‌നാഥ് സിങ് 100 കോടി എന്നിങ്ങനെയാണ് ഡയറിയിലെ കോഴക്കണക്ക്. ബിജെപി കേന്ദ്രകമ്മിറ്റി 1000 കോടി, ജഡ്ജിമാർ 500 കോടി എന്നും രേഖയിൽ പറയുന്നു. ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തിൽ ബിജെപി നേതാക്കൾക്കും ജഡ്ജിമാർക്കും അഭിഭാഷകർക്കുമായി 2000 കോടിയിലേറെ രൂപ നൽകിയതായി കാരാവൻ മാസിക വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് ബിജെപി ദേശീയ നേതാക്കൾക്ക് വൻതുക കോഴ നൽകിയതായി രേഖപ്പെടുത്തിയ ഡയറിയിലെ പേജുകൾ കോൺഗ്രസും പുറത്തുവിടുകയായിരുന്നു. മോദി, അമിത് ഷാ, ഖഡ്കരി, രാജ്‌നാഥ് സിങ് തുടങ്ങി നിരവധി ബിജെപി നേതാക്കളുടേയും ജഡ്ജിമാരുടേയും പേരുകൾ ഡയറിയിൽ ഉണ്ട്.

യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് വീണ്ടും ആവശ്യപ്പെട്ടു. ഡയറി തെളിവായി സ്വീകരിച്ച് ലോക്പാൽ സ്വമേധയാ യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഡയറിയിലൂടെ പുറത്തുവന്ന വിവരങ്ങൾ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തെത്തി.

യഥാർഥ ഡയറി തന്റെ പക്കലുണ്ടെന്നും ഏത് അന്വേഷണ ഏജൻസിക്കും ഇത് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസ് പുറത്തുവിട്ട പുതിയ തെളിവുകൾ ബിജെപിക്ക് തിരിച്ചടിയാകുമെന്ന സൂചനയുണ്ട്. കോഴക്കണക്കുമായി ബന്ധപ്പിച്ച് ബിജെപിക്കെതിരെ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനാണ് കോൺഗ്രസിന്റെ നീക്കം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP