Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് ആരോഗ്യ വകുപ്പിൽ നടത്തിയ പാർട്ട് ടൈം സ്വീപ്പർമാരുടെ നിയമനത്തിൽ വൻ അഴിമതി; നിയമവിരുദ്ധമായ നിയമനത്തിന് പിന്നിൽ സിപിഎം ശുപാർശയെന്നും ആരോപണം; ഫയൽ നോട്ടിൽ വ്യക്തമാക്കുന്ന സ്ഥാപനങ്ങളിലെ 24 ഒഴിവുകളിലേക്കുള്ള നിയമനവും വിവരാവകാശ പ്രകാരം ലഭിച്ച നിയമന വിവരങ്ങളും തമ്മിൽ 'അജഗജ അന്തരം' തന്നെ; അവസരങ്ങൾ ബാക്കിയുള്ള വിധവകളടക്കം '50 കഴിഞ്ഞവർ' പട്ടികയ്ക്ക് പുറത്ത്

കോഴിക്കോട് ആരോഗ്യ വകുപ്പിൽ നടത്തിയ പാർട്ട് ടൈം സ്വീപ്പർമാരുടെ നിയമനത്തിൽ വൻ അഴിമതി; നിയമവിരുദ്ധമായ നിയമനത്തിന് പിന്നിൽ സിപിഎം ശുപാർശയെന്നും ആരോപണം; ഫയൽ നോട്ടിൽ വ്യക്തമാക്കുന്ന സ്ഥാപനങ്ങളിലെ 24 ഒഴിവുകളിലേക്കുള്ള നിയമനവും വിവരാവകാശ പ്രകാരം ലഭിച്ച നിയമന വിവരങ്ങളും തമ്മിൽ 'അജഗജ അന്തരം' തന്നെ; അവസരങ്ങൾ ബാക്കിയുള്ള വിധവകളടക്കം '50 കഴിഞ്ഞവർ' പട്ടികയ്ക്ക് പുറത്ത്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട് : സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾക്ക് പിന്നിലുള്ള അഴിമതി തുടർക്കഥയാകുന്നു. കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പിൽ പിടിഎസ് (പാർട്ട് ടൈം സ്വീപ്പർ) തസ്തികയിൽ നടത്തിയ നിയമനത്തിലെ അഴിമതിയും സ്വജന പക്ഷപാതവുമാണ് ഇപ്പോൾ പുറത്ത് വരുന്നത്. പിന്നിൽ സിപിഎം ശുപാർശയുണ്ടെന്ന ആരോപണവും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പ്രദീപ് പി പുതിയോട്ടിൽ എന്ന വ്യക്തി വിവരാവകാശ നിയമ പ്രകാരം യഥാർത്ഥത്തിൽ നടന്ന നിയമനത്തിന്റെ വിവരങ്ങൾ ശേഖരിക്കുകയും ഇതിന്റെ വിശദാംശങ്ങൾ സമൂഹ മാധ്യമം വഴി പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് അവൻ അഴിമതിയുടെ കഥ പുറം ലോകമറിയുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടന്നിട്ടുള്ള അഴിമതി നിയമന ആരോപണങ്ങളിലെ ഏറ്റവും പുതിയതാണ് കോഴിക്കോട് ആരോഗ്യ വകുപ്പിൽ സംഭവിച്ചിരിക്കുന്നത്.

2018 നവംബറിൽ എംപ്ലോയ്‌മെന്റ് ലിസ്റ്റ് പ്രകാരം ഡിഎംഒ കൂടിക്കാഴ്‌ച്ച നടത്തുകയും ഈ വർഷം ജനുവരിയിൽ നടത്തുകയും ചെയ്ത നിയമനത്തിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത് എന്ന് രേഖകൾ സഹിതം കാട്ടി പ്രദീപ് പറയുന്നു. വിവരാവകാശ നിയപ്രകാരം ലഭിച്ച നിയമിച്ചവരുടെ വിവരങ്ങളും അതിനായി ഇന്റർവ്യു ബോർഡ് എഴുതിയ ഫയൽ നോട്ടുമാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 2018 നവംബർ വരെ അതത് സ്ഥാപനങ്ങളിലായി 24 ഒഴിവുകൾ ഉണ്ടായിരുന്നുവെന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു.

എന്നാൽ ഫയൽ നോട്ടിൽ വ്യക്തമാക്കിയിരിക്കുന്ന സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കും പ്രദീപിന് വിവരാവകാശ പ്രകാരം ലഭിച്ച ഒഴിവിലേക്കും അല്ല നിയമനം നടത്തിയിട്ടുള്ളത് എന്നും നിയമനം നടത്തിയ ഒഴിവുകളിലെ പകുതിയിലധികവും ഫയൽ നോട്ട് പ്രകാരം തയാറാക്കിയവയല്ലെന്നും രേഖകളിൽ നിന്നും വ്യക്തമാണ്. മാത്രമല്ല പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഒറ്റ വിധവയ്ക്ക് പോലും നിയമനം കൊടുത്തിട്ടില്ല. എന്നാൽ 50 കഴിഞ്ഞ 30 വിധവകളെ ഇന്റർവ്യൂവിന് ക്ഷണിച്ചിരുന്നു. 24 ഒഴിവുകളിൽ മൂന്ന് പേർ ഒഴികെ ബാക്കി ഇനിയും അവസരങ്ങൾ ബാക്കിയുള്ള ഉദ്യോഗാർത്ഥികളാണെന്നും പ്രദീപ് ചൂണ്ടിക്കാട്ടുന്നു.

നിയമനം ലഭിക്കാതെ വഞ്ചിതരായവരിൽ മിക്കവരും 50 വയസ് പിന്നിട്ടവരാണ്. മാത്രമല്ല ആറ് പേർ കക്കാട്ട് പ്രദേശത്തെ സമീപങ്ങളിലുള്ളവരാണെന്നും സിപിഎം ശുപാർശ പ്രകാരം നിയമവിരുദ്ധമായ നിയമനമാണ് നടന്നിരിക്കുന്നതെന്നും പ്രദീപ് ആരോപിക്കുന്നു. ഇത്തരത്തിൽ അഴിമതി നിറഞ്ഞ നിയമനം നടന്നതിന് പുറമേയാണ് ഉദ്യോഗാർത്ഥികളെ നിയമിച്ച വിവരം ഡിഎംഒ ഓഫീസ് നോട്ടീസ് ബോർഡിൽ ഇടാതെ രഹസ്യമായി വച്ചിരുന്നത് എന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്ന ഒന്നാണ്. വിധവകൾക്ക് മുൻഗണന ലഭിക്കേണ്ട ഇത്തരത്തിലുള്ള സ്വീപർ പോസ്റ്റിലേക്ക് പോലും അർഹിക്കുന്ന പരിഗണന അവർക്ക് നൽകാതെ നിയമനം നടത്തിയെന്നും ഇത് കൃത്യമായി തെളിയിക്കുന്ന വിവരാവകാശ രേഖകൾ തന്റെ പക്കലുണ്ടെന്നും പ്രദീപ് പറയുന്നു.

കമന്റ് ബോക്‌സുകളിൽ നിറഞ്ഞത് സിപിഎമ്മിനെതിരെയുള്ള ജനകീയ രോഷം

ആരോഗ്യ വകുപ്പിലെ അഴിമതി കാട്ടി പ്രദീപ് ഇട്ട പോസ്റ്റിന് തേടിയെത്തിയത് ഒട്ടേറെ കമന്റുകളാണ്. സിപിഎമ്മിനെതിരെയുള്ള ജനകീയ രോഷമാണ് കമന്റുകളിൽ തെളിഞ്ഞ് നിന്നിരുന്നത്. 'കിട്ടിയ ജോലി ഇല്ലാതാക്കുകയും ജോലി തരാം എന്ന് പറഞ്ഞ് പാർട്ടിയിൽ ചേർക്കുകയും..പ്രവർത്തിച്ചാൽ ജോലി തരാമെന്ന് പറയുന്ന സ്ഥിതിയാണ് ഇപ്പോൾ അരൂരിലെന്ന് അരൂർ നിവാസിയായ യുവാവ് കമന്റിട്ടിരുന്നു.

35 വർഷമായി താൻ ഇപ്പോഴും പരിഗണനയ്ക്ക് പുറത്താണെന്നും പോസ്റ്റിനെ തേടി കമന്റ് എത്തിയിരുന്നു. സ്വീപർ തസ്‌കികയുടെ പ്രായ പരിധി തേടി കമന്റ് ചെയ്തവരും കുറവല്ല. സിപിഎം എപ്പോഴും എടുക്കുന്ന നിലപാടുകൾ ഇതാകുമെന്നും തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നിരത്തിയപ്പോൾ പറഞ്ഞ വാചകങ്ങളും പോസ്റ്റിനെ തേടിയെത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പാർട്ടിക്ക് പങ്കുണ്ട് എന്ന് ആരോപിക്കപ്പെടുന്ന അഴിമതി നിയമനം പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

പ്രദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP