Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`സിപിഎം എത്ര കള്ളവോട്ട് ചെയ്താലും കണ്ണൂരിൽ ശ്രീമതി രക്ഷപ്പെടില്ല`; കുറച്ച് ഭൂരിപക്ഷം കുറയ്ക്കാം എന്നല്ലാതെ ഒന്നും നടക്കില്ല; നിയമപരമായ മുൻകരുതലുകൾ എടുത്ത് കെ സുധാകരൻ; പൊരിഞ്ഞ ചൂടിലും സ്ഥാനാർത്ഥിയെ കാത്ത് വൻ ജനാവലി; നോട്ട് നിരോധിച്ച ബിജെപിക്ക് എംഎൽഎമാരെ ചാക്കിലാക്കാൻ പണം എവിടെന്ന് എന്ന പ്രസംഗത്തിന് കൈയടിച്ച് നാട്ടുകാർ; ബൈക്ക് റാലിയും ബാൻഡ് മേളവും അകമ്പടിയായി കണ്ണൂരിൽ കെ സുധാകരന്റെ പ്രചാരണം കൊഴുക്കുന്നു

`സിപിഎം എത്ര കള്ളവോട്ട് ചെയ്താലും കണ്ണൂരിൽ ശ്രീമതി രക്ഷപ്പെടില്ല`; കുറച്ച് ഭൂരിപക്ഷം കുറയ്ക്കാം എന്നല്ലാതെ ഒന്നും നടക്കില്ല; നിയമപരമായ മുൻകരുതലുകൾ എടുത്ത് കെ സുധാകരൻ; പൊരിഞ്ഞ ചൂടിലും സ്ഥാനാർത്ഥിയെ കാത്ത് വൻ ജനാവലി; നോട്ട് നിരോധിച്ച ബിജെപിക്ക് എംഎൽഎമാരെ ചാക്കിലാക്കാൻ പണം എവിടെന്ന് എന്ന പ്രസംഗത്തിന് കൈയടിച്ച് നാട്ടുകാർ; ബൈക്ക് റാലിയും ബാൻഡ് മേളവും അകമ്പടിയായി കണ്ണൂരിൽ കെ സുധാകരന്റെ പ്രചാരണം കൊഴുക്കുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂരിൽ എത്ര കള്ളവോട്ട് ചെയ്താലും അതിനെ അതിജീവിക്കുന്ന വിജയം തനിക്കുണ്ടാകുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയും കോൺഗ്രസ്സ് വർക്കിഗ് പ്രസിഡണ്ടുമായ കെ. സുധാകരൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇരിക്കൂർ മണ്ഡലത്തിലെ ചുഴലിയിൽ ' മറുനാടൻ മലയാളിക്ക് ' അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ ജയം ഉറപ്പായെങ്കിലും എത്ര കള്ളവോട്ടു ചെയ്യുമെന്നതിനനുസരിച്ചായിരിക്കും തന്റെ ഭൂരിപക്ഷമെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാനന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം കാരണം തൊട്ടടുത്ത മണ്ഡലമായ കണ്ണൂരിൽ തരംഗം സൃഷ്ടിച്ചിരിക്കയാണെന്ന് സുധാകരൻ പറയുന്നു.

കള്ളവോട്ടുകൾ തടയാൻ നിയമപരമായ നടപടികൾക്കായി ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനികം അക്കാര്യത്തിലുള്ള തീരുമാനമറിയുമെന്ന് സുധാകരൻ പറഞ്ഞു. സ്ഥാനാർത്ഥിയെ കാത്ത് അടുത്ത സ്വീകരണ കേന്ദ്രത്തിൽ ജനങ്ങൾ നിറഞ്ഞതായി ഭാരവാഹികൾ വന്നു പറയുന്നു. കൂടുതൽ സംസാരിക്കാൻ നേരമില്ലെന്നു പറഞ്ഞ് അടുത്ത പര്യടന കേന്ദ്രത്തിലേക്ക് കെ.സി. ജോസഫ് എംഎൽഎ ക്കൊപ്പം ധൃതിയിൽ ഇറങ്ങുന്നു.

ഉച്ച ഭക്ഷണം കഴിച്ച് കുളിയും കഴിഞ്ഞാണ് പിന്നീടുള്ള കെ.സുധാകരന്റെ പര്യടനം. രാവിലെ 9 മണിക്ക് മുമ്പ് തന്നെ വീട്ടിൽ നിന്നും ഇറങ്ങി. കുടിയേറ്റ മേഖലകളിലായിരുന്നു പ്രചാരണം. ചെങ്ങളായിൽ നിന്ന് തുടങ്ങി പൊരി വെയിലിൽ ചാലിൽ വയൽ വരെ പത്തിലേറെ കേന്ദ്രങ്ങളിൽ പ്രചാരണം. ഉച്ചതിരിഞ്ഞാണ് അടുത്ത പരിപാടി. വളക്കയ്യിൽ നിന്നും തുടങ്ങുന്നു. ബാന്റ് മേളവും ഇരുചക്രവാഹനങ്ങളിൽ യുവാക്കളുടെ അകമ്പടി. സ്ഥാനാർത്ഥി വീണ്ടും കുതിക്കുകയാണ്.

വളക്കൈ ടൗണിലെത്തിയപ്പോൾ ജനസാഗരമായി. ആദ്യകാല കുടിയേറ്റ ഗ്രാമമാണ് ഈ പ്രദേശം. കർഷകരടക്കം സ്ഥാനാർത്ഥിയെ കാത്തിരിക്കയാണ്. കെ.സി. ജോസഫ് സുധാകരന് മൈക്ക് കൈമാറി. ജനത്തെ നോക്കി കൈവീശിയ ശേഷം സുധാകരന്റെ പ്രസംഗം. രാജ്യത്തെ വെട്ടി മുറിക്കുന്ന ബിജെപി.യേയും മനുഷ്യനെ വെട്ടിക്കൊല്ലുന്ന സിപിഎം. നേയും ഈ തെരഞ്ഞെടുപ്പിൽ തറപറ്റിക്കണം. നാട്ടിൽ വികസനം നടക്കണമെങ്കിൽ സമാധാനം വേണം. അതിന് എൽ.ഡി.എഫിന് വോട്ട് ചെയ്തതുകൊണ്ട് കാര്യമില്ല. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകർന്നാലെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കഴിയൂ. അതിന് യു.ഡി.എഫി നെ വിജയിപ്പിക്കണം.

രാജ്യത്ത് കോൺഗ്രസ്സും ബിജെപി.യും തമ്മിലാണ് മത്സരം. സിപിഎം. ന് ഈ തെരഞ്ഞെടുപ്പിന് ഒരു പ്രസക്തിയുമില്ല. സുധാകരൻ പറഞ്ഞു. ആൾക്കൂട്ടം വർദ്ധിക്കുന്നതിനനുസരിച്ച് പ്രസംഗ ദൈർഘ്യവും കൂടുന്നു. നോട്ട് നിരോധിച്ചു എന്ന് പറയുന്ന ബിജെപിക്ക് എംഎൽഎ മാരെ ചാക്കിട്ട് പിടിക്കാൻ എവിടുന്നാണ് പണം ലഭിക്കുന്നത്. അത് ശരിയെന്ന മട്ടിൽ ജനക്കൂട്ടത്തിൽ നിന്ന് തലയാട്ടുന്നവരുമുണ്ട്. വളക്കൈയിൽ നിന്നും അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.

വഴിയിൽ റബ്ബർ മരച്ചോട്ടിൽ വൃദ്ധരും സ്ത്രീകളും കുട്ടികളും സ്ഥാനാർത്ഥിയെ കാണാൻ കാത്തിരിക്കുന്നു. ഒരു നിമിഷം അവരുമായി സംവദിക്കാൻ സുധാകരൻ ഇറങ്ങുന്നു. അതിനിടെ ഒരു കുടുംബയോഗവുമുണ്ട്. നെടുവാലൂരിലെ ഒരു വീട്ടിലാണ്. സ്വാഗത പ്രാസംഗികൻ പ്രസംഗിച്ച് തകർക്കുകയാണ്. അതിനിടെ സുധാകരനും സംഘവുമെത്തി. കെ.സി. ജോസഫ് പ്രസംഗിക്കാതെ സ്ഥാനാർത്ഥിക്ക് മൈക്ക് കൈമാറി. വീട്ടുമുറ്റത്തെ പന്തലിൽ നൂറുക്കണക്കിന് സ്ത്രീകളും യുവാക്കളും പുരുഷന്മാരും.

സ്ഥാനാർത്ഥിയുടെ പ്രസംഗത്തിന് ഇവിടെ പ്രത്യേക ശൈലി. കാച്ചിക്കുറുക്കിയ വാക്കുകൾ. തീർത്തും ഒരു ക്ലാസു പോലെ കേന്ദ്ര സർക്കാറിനും കേരള സർക്കാരിനേയും പ്രതിക്കൂട്ടിലാക്കിയുള്ള പ്രസംഗം. ഇട്ക്ക് കൈയടി. പ്രസംഗം നിർത്തിയ ശേഷം സെൽഫി ഭ്രമക്കാരുടെ കൂട്ടപ്പൊരിച്ചിൽ. വിയർത്ത് കുളിച്ച യുവാക്കൾ മൊബൈൽ ക്യാമറയുമായി സ്ഥാനാർത്ഥിക്കൊപ്പം നിന്നു. ആരേയും നിരാശപ്പെടുത്തിയില്ല. ഒപ്പം കെ.സുധാകരന്റെ കമന്റ്. ഞാൻ കുളിച്ചത് വെറുതെയായി. അതോടെ കൂട്ടച്ചിരി. അടുത്തത് തേരളായിലേക്ക് അനൗൺസ്മെന്റ് വാഹനത്തിൽ നിന്നും സ്ഥാനാർത്ഥിയെ വീരപുരുഷനാക്കി അവതരിപ്പിക്കുന്നു. കണ്ണൂരിന്റെ പ്രിയ പുത്രൻ, ധീരൻ എന്നക്കെയുള്ള വാക്കുകൾ കടന്നു വരുന്നു.

കെ.എസ്. ബ്രിഗേഡിന്റെ മുദ്രാവാക്യം വിളി. അവിടേയും പതിവ് പ്രസംഗം. പെരുന്തേരിയും കൊയ്യത്തും സ്വീകരണം കഴിയുമ്പോൾ നേരം ഇരുട്ടിയിരുന്നു. ഇരിക്കൂറിലാണ് സമാപന പൊതു യോഗം. സ്ഥാനാർത്ഥി മണ്ഡലം എം.എൽ. എ. യായ കെ.സി. ജോസഫിനൊപ്പം വേദിക്കരികിലിറങ്ങിയപ്പോൾ മുദ്രാവാക്യം വിളി യിൽ മുഖരിതമായി. താളമേളങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയേയും നേതാക്കളേയും വേദിയിലേക്ക് ആനയിച്ചു. വിവിധ കമ്മിറ്റികളുടെ പേരിൽ ഹാരാർപ്പണത്തിന് ശേഷം നേതാക്കളുടെ പ്രസംഗം. ഒരു ദിവസത്തെ പ്രചാരണ പരിപാടി അവസാനിക്കുമ്പോഴേക്കും സമയം അതിക്രമിച്ചിരിക്കുന്നു. തിരിച്ച് കണ്ണൂരിലെത്തിയാൽ തന്നെ വിശ്രമത്തിനുള്ള സമയം നേതാക്കളുമായുള്ള ചർച്ച അപഹരിക്കുന്നു. വിഷു ആശംസകളും നേർന്ന് സ്ഥാനാർത്ഥി കണ്ണൂരിലേക്ക് കുതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP