Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അർബുദ ബാധയെത്തുടർന്ന് ബിജെപി നേതാവ് മരിച്ചത് ദൈവ കോപത്താലെന്ന് വൈദികൻ; ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന് ദൈവകോപമുണ്ടായത് കത്തോലിക്കരുടെ പൊതു അവധികൾ ഇല്ലാതാക്കിയതിനാലെന്നും ഫാദർ കോൺസൈസാവോ ഡിസിൽവ; വൈദികൻ സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നെന്ന് ബിജെപി

അർബുദ ബാധയെത്തുടർന്ന് ബിജെപി നേതാവ് മരിച്ചത് ദൈവ കോപത്താലെന്ന് വൈദികൻ; ഗോവൻ  മുഖ്യമന്ത്രി മനോഹർ പരീക്കറിന് ദൈവകോപമുണ്ടായത് കത്തോലിക്കരുടെ പൊതു അവധികൾ ഇല്ലാതാക്കിയതിനാലെന്നും ഫാദർ കോൺസൈസാവോ ഡിസിൽവ; വൈദികൻ സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നെന്ന് ബിജെപി

മറുനാടൻ ഡെസ്‌ക്‌

പനാജി: ബിജെപി നേതാവും ഗോവ മുൻ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറുടെ മരണം സംബന്ധിച്ച കത്തോലിക്കാ വൈദികന്റെ പരാമർശം വിവാദത്തിൽ. മനോഹർ പരീക്കറുടെ അർബുദം ബാധിച്ചുള്ള മരണം ദൈവത്തിന്റെ ശിക്ഷയാണെന്നായിരുന്നു കത്തോലിക്ക വൈദികന്റെ പരാമർശം. വൈദികന്റെ പരാമർശം ഗോവയിലെ സാമുദായിക ഐക്യം തകർക്കുന്നതാണെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പരാതി നൽകിയിട്ടുണ്ട്.

കത്തോലിക്ക വൈദികനായ ഫാദർ കോൺസൈസാവോ ഡിസിൽവ നടത്തിയ പരാമർശമാണ് വിവാദമായത്. സൗത്ത് ഗോവയിലെ രാജാ പള്ളിയിൽ വിശ്വാസികളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. ഫാദർ കോൺസൈസാവോ ഡിസിൽവ ഇത്തരത്തിൽ പരാമർശം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുകയും കത്തോലിക്കരുടെ പൊതുഅവധികൾ ഇല്ലാതാക്കുകയും ചെയ്തതിനെ തുടർന്നുണ്ടായ ദൈവകോപത്തെ തുടർന്നാണ് പാരീക്കർക്ക് ക്യാൻസർ വന്നതും തുടർന്ന് മരണപ്പെട്ടതെന്നുമായിരുന്നു പരാമർശം.

ബിജെപി ന്യൂനപക്ഷങ്ങളെ ദ്രേഹിക്കുകയാണെന്നും അവർക്ക് വോട്ട് ചെയ്യരുതെന്നും കോൺസൈസാവോ ഡിസിൽവ പറഞ്ഞിരുന്നു. വൈദികൻ നടത്തിയ പരാമർശം സാമുദായിക ഐക്യം തകർക്കുന്നതും വെറുപ്പും ഭയവും പ്രചരിപ്പിക്കുന്നതും ആണെന്നും ബിജെപി നൽകിയ പരാതിയിൽ പറയുന്നു.

ഗോവൻ മുഖ്യമന്ത്രിയായിരിക്കെ ഈവർഷം മാർച്ച് 17നാണ് പരീക്കർ മരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പാൻക്രിയാസുമായി ബന്ധപ്പെട്ട രോഗത്തെ തുടർന്ന് പരീക്കർ ചികിത്സയിൽ പ്രവേശിക്കുന്നത്. ഗോവ, മുംബൈ, ഡൽഹി, യുഎസ് തുടങ്ങിയ വിവധ സ്ഥലങ്ങളിലെ ചികിത്സയ്ക്കു ശേഷം ഡിസംബറിലാണ് വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയിരുന്നു. ജനുവരി 30 ലെ ഗോവ ബജറ്റ് ദിനത്തിലും പരീക്കർ പങ്കെടുത്തിരുന്നു. 2014-17 വരെ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു.

ഗോവയിലെ മാപുസയിൽ ജനിച്ച പരീക്കർ ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തനത്തിൽ എത്തുന്നത്. മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിംങ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. 1994 ലാണ് ആദ്യമായി ഗോവ നിയമസഭയിലേക്ക് പരീക്കർ തെരഞ്ഞെടുക്കുന്നത്. 1999 ൽ ഗോവയുടെ പ്രതിപക്ഷ നേതാവായി. 2000 ഓക്ടോബറിലാണ് പരീക്കർ ആദ്യമായി ഗോവ മുഖ്യമന്ത്രിയാകുന്നത്. 2005, 2012, 2017 എന്നീ വർഷങ്ങളിൽ വീണ്ടും മുഖ്യമന്ത്രിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP