Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസിൽ ലൈംഗിക അതിക്രമ ശ്രമം ദേശാഭിമാനി ലേഖകൻ രഘു മാട്ടുമ്മലിന് ബലാൽസംഗമായി; പ്രതികൾക്ക് ശിക്ഷ കിട്ടിയിട്ടും ലേഖകന്റെ താരതമ്യം ചേർപ്പുളശ്ശേരി പീഡനവുമായി; സംഭവം വിവാദമായതോടെ മാപ്പപേക്ഷിച്ച് തടിയൂരാനും ശ്രമം; സംഭവം കത്തി നിന്നപ്പോൾ പോലും ഇല്ലാത്ത ബലാൽസംഗം ആരോപിച്ചിട്ട് മാപ്പ് പറഞ്ഞാൽ തീരുമോ എന്ന് ചോദിച്ച് പൊതുപ്രവർത്തക; തെരഞ്ഞെടുപ്പ് സമയത്ത് ബലാൽസംഘം പറയുന്ന `തറവേല` ആവർത്തിക്കുന്നുവെന്ന് കാണിക്കാൻ ശ്രമിച്ച ലേഖകൻ കുടുങ്ങിയത് ഇങ്ങനെ

ബസിൽ ലൈംഗിക അതിക്രമ ശ്രമം ദേശാഭിമാനി ലേഖകൻ രഘു മാട്ടുമ്മലിന് ബലാൽസംഗമായി; പ്രതികൾക്ക് ശിക്ഷ കിട്ടിയിട്ടും ലേഖകന്റെ താരതമ്യം ചേർപ്പുളശ്ശേരി പീഡനവുമായി; സംഭവം വിവാദമായതോടെ മാപ്പപേക്ഷിച്ച് തടിയൂരാനും ശ്രമം; സംഭവം കത്തി നിന്നപ്പോൾ പോലും ഇല്ലാത്ത ബലാൽസംഗം ആരോപിച്ചിട്ട് മാപ്പ് പറഞ്ഞാൽ തീരുമോ എന്ന് ചോദിച്ച് പൊതുപ്രവർത്തക; തെരഞ്ഞെടുപ്പ് സമയത്ത് ബലാൽസംഘം പറയുന്ന `തറവേല` ആവർത്തിക്കുന്നുവെന്ന് കാണിക്കാൻ ശ്രമിച്ച ലേഖകൻ കുടുങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീ സുരക്ഷ്യയ്ക്ക് മുന്തിയ പരിഗണന എന്ന് എല്ലായിപ്പോഴും പ്രസംഗിക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ ഇപ്പോൾ സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖകൻ തന്നെ ഒരു സ്ത്രീയെ അപമാനിക്കുന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ട് കുടുങ്ങിയിരിക്കുകയാണ്. ദേശാഭിമാനി ലേഖകൻ രഘുനാഥ് എന്ന രഘു മാട്ടുമ്മലാണ് പൊതുപ്രവർത്തകയായ പി ഇ ഉഷയ്ക്ക് എതിരെ തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റ് ഇട്ടത്. പിന്നീട് ലേഖകൻ തന്നെ മാപ്പപേക്ഷിച്ച് മറ്റൊരു പോസ്റ്റ് ഇട്ടെങ്കിലും ലേഖകൻ ആദ്യം ഇട്ട പോസ്റ്റ് വളരെ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കാണിച്ചാണ് പി ഇ ഉഷ പരാതിയിൽ ഉറച്ച് നിന്നതും ഡിജിപിയെ സമീപിച്ചതും.

ചെർപ്പുളശ്ശേരി പീഡനത്തിന് സമാനമായതാണ് പിഇ ഉഷയുടെ കേസെന്ന് പറഞ്ഞാണ് ദേശീഭിമാനി ലേഖകൻ പോസ്റ്റ് ഇട്ടിരിക്കുന്നത്. എന്നാൽ അത് പൊതുപ്രവർത്തകയ്ക്ക് അപമാനമായി ചിത്രീകരിക്കപ്പെടുന്നുണ്ട്. കേരളത്തിൽ വലിയ ചർച്ചയായ കേസാണ് പി ഇ ഉഷയുടേത്. ബസിൽ തന്നെ ലൈംഗികമായി അതിക്രമിച്ചയാൾക്കെതിരെ പരസ്യമായി രംഗത്ത് വരികയും നീതിക്കായി പോരാടുകയും ചെയ്തയാളാണ് ഉഷ. ചെർപ്പുളശേരി പീഡനവും, നാദാപുരം ബിനു-നബീസു കേസിനോടും താരതമ്യം ചെയ്തുകൊണ്ടാണ് രഘു മാട്ടുമ്മൽ പി ഇ ഉഷ കേസിനേയും വിമർശിച്ചത്. ' സമാനമായ മറ്റൊരു നുണയായിരുന്നു പി ഇ ഉഷ കേസ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരിയും പൊതു പ്രവർത്തകയുമായിരുന്ന ഉഷയെ രാത്രി ബസ് യാത്രക്കിടെ ഒരാൾ ശല്യം ചെയ്തു. കോഴിക്കോട് ആർഇസിയിലെ ഒരു താൽക്കാലിക പ്ലംബർ തൊഴിലാളിയായിരുന്നു പ്രതി. പ്രതിയെ കയ്യോടെ പിടികൂടി. പ്രതി ഉഷയ്ക്കെതിരെ നൽകിയ മൊഴിയിലെ ഒരു വിവരം അന്ന് രാഷ്ട്രദീപിക പത്രത്തിൽ വന്നു. ഈ വാർത്ത ഉറക്കെ വായിച്ച് തന്നെ അപമാനിച്ചുവെന്ന് കാട്ടി സഹപ്രവർത്തകനെതിരെ ഉഷ വൈസിചാൻസലർക്ക് പരാതി നൽകി. ദിവസങ്ങൾ കഴിയുമ്പോഴേക്കും കഥ മാറി. ഇടതുയൂണിയനിൽ പെട്ട ഈ ജീവനക്കാരനാണ് ശല്യം ചെയ്തതെന്ന നിലയിലേക്ക് കഥ വളച്ചൊടിച്ചു. അതും ചിലർ ബലാത്സംഗ കഥ വരെ എത്തിച്ചു. 2001ലെ തിരഞ്ഞെടുപ്പിൽ കേരളമാകെ യുഡിഎഫ് അജണ്ട ഇത് രണ്ടുമായി..' എന്നാണ് രഘുമാട്ടുമ്മൽ ഫേസ്‌ബുക്കിൽ കുറിച്ച് പിഇ ഉഷയെ അപമാനിച്ചത്.

വെറും നുണ പറഞ്ഞുവെന്നും ഇത് തെറ്റാണ് എന്നും പറയുന്നുണ്ടെങ്കിലും പക്ഷേ താൻ ബലാൽലംഘം ചെയ്യപ്പെട്ടുവെന്ന് തെറ്റിദ്ധരിക്കപ്പെട്ടതൊടെയാണ് പിഇ ഉഷ പരാതിയുമായി രംഗത്ത് വന്നത്.' പി ഇ ഉഷ ഒരു നുണയല്ല' എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പരാതി ഡിജിപിക്കും വനിതാ കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും നൽകി. പരാമർശങ്ങളിൽ രഘു മാട്ടുമ്മൽ ക്ഷമചോദിച്ചുകൊണ്ട് മറ്റൊരു കുറിപ്പ് ഫേസ്‌ബുക്കിൽ ഇട്ടെങ്കിലും നിരവധി തെറ്റിദ്ധാരണകൾ സമൂഹത്തിൽ ഉണ്ടാക്കിയേക്കാവുന്ന മാധ്യമപ്രവർത്തകന്റെ പരാമർശങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് പോവാൻ തന്നെയാണ് പി ഇ ഉഷയുടെ തീരുമാനം.

1999ൽ നടന്ന സംഭവത്തെ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലാണ് മാധ്യമപ്രവർത്തകൻ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് എന്ന് പി ഇ ഉഷ പറയുന്നു. ആ കേസിൽ അന്ന് പരാതി നൽകിയിരുന്നെവെന്നും ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തു. അന്നത്തെ സംഭവത്തിന് ശേഷം പിറ്റേ ദിവസം പത്രങ്ങളിൽ അച്ചടിച്ച വന്ന വാർത്ത സഹപ്രവർത്തകനായ ഒരു വ്യക്തി ഉറക്കെ വായിച്ചതിനെ അപമാനമായി കണ്ട പി ഇ ഉഷ പരാതി നൽകുകയും ചെയ്തു. കോഴിക്കോട് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പിന്നീട് ഇതിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. അന്ന് പ്രതി പറയുന്നത് ഇങ്ങനെ എന്നും പ്രതി നൽകിയ മൊഴി എന്ന രീതിയിലുമാണ് സഹപ്രവർത്തകൻ വായിച്ചത്. എന്നാൽ ദേശാഭിമാനി ലേഖകന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെത്തിയപ്പോൾ പക്ഷേ അന്ന് അവർ റേപ്പ് ചെയ്യപ്പെട്ടു എന്ന് പ്രചരിച്ചുവെന്ന രീതിയിലായി.

ഉഷ പ്രതികരിച്ചതോടെ മാധ്യമപ്രവർത്തകൻ ഫേസ്‌ബുക്കിലൂടെ ക്ഷമചോദിച്ചു. ഉഷയ്ക്ക് ബസിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ മുഖ്യധാരാ മാധ്യമങ്ങൾ വളച്ചൊടിച്ചതിനെയാണ് താൻ പോസ്റ്റിൽ പരാമർശിച്ചതെന്നായിരുന്നു വിശദീകരണം. ഉഷയെ പോലുള്ള ഒരു പൊതുപ്രവർത്തകയ്ക്കുണ്ടായ ദുരനുഭവത്തെ പോലും സ്വാർഥ താത്പര്യത്തിനായി ചിലർ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്നും അത് തെരുവംപറമ്പ് ബലാത്സംഗ കഥവരെയെത്തിച്ചുവെന്നും ചൂണ്ടിക്കാട്ടാനാണ് താൻ ശ്രമിച്ചതെന്നും ഖേദപ്രകടന കുറിപ്പിൽ പറയുന്നു. എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാൻ അവർ തയ്യാറാകുന്നില്ല.

ബലാൽസംഗം ചെയ്യപ്പെട്ടതായി പ്രചരണം നടന്നതായി അദ്ദേഹം പ്രചരണം നടത്തുകയാണ്. ഇതെന്നെ സ്ത്രീ എന്ന രീതിയിൽ അപമാനിക്കുന്നു. അതിനാൽ ഇക്കാര്യത്തിൽ നടപടി എടുക്കണം എന്നപേക്ഷിക്കുന്നു.'എന്നാൽ മാപ്പപേക്ഷ കൊണ്ട് തനിക്കുണ്ടായ അധിക്ഷേപം ഇല്ലാതാവുന്നില്ലെന്ന് പി ഇ ഉഷ പ്രതികരിച്ചു. 'ദേശാഭിമാനിയിലെ പത്രപ്രവർത്തകൻ ഇട്ട കുറിപ്പിനെതിരെയാണ് എന്റെ പരാതി. ഡിജിപിക്ക് പരാതി മെയിൽ അയച്ചു. പരാതി സ്വീകരിച്ചു, നടപടിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന് തിരികെ മെയിൽ ലഭിച്ചു. വനിതാ കമ്മീഷനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാറ്റർ ആയതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. അയാൾ മാപ്പ് പറഞ്ഞുകൊണ്ട് പോസ്റ്റിട്ടു. പക്ഷെ അത് നോക്കിയാൽ തന്നെ അത് രണ്ടും തമ്മിൽ ബന്ധമില്ലെന്ന് മനസ്സിലാവും.

പി ഇ ഉഷ കേസ് ഒരു നുണയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അയാളുടെ കുറിപ്പ് തുടങ്ങിയത്. അതുകൊണ്ട് തന്നെ ഞാൻ ഒരു നുണയല്ല എന്ന് പറഞ്ഞ് ഫേസ്‌ബുക്കിലും കുറിപ്പിട്ടത്. ഇത് എന്റെ വ്യക്തിപരമായ കാര്യം മാത്രമല്ലല്ലോ. എന്നുമാത്രമല്ല താരതമ്യം ചെയ്യാൻ പോലും കഴിയാത്ത രണ്ട് സംഭവങ്ങൾ ചേർത്തിട്ടാണ് ഇത് പറയുന്നത്. അത് പെട്ടെന്ന് തന്നെ ആളുകളിൽ തെറ്റിദ്ധാരണയുണ്ടാക്കും. എന്റെ പോരാട്ടം രാഷ്ട്രീയപരമായല്ലായിരുന്നു. രണ്ട് കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്തതാണ്. പിന്നെ അയാൾ നുണ പറയുകയാണെന്ന് പറയുമ്പോൾ അത് തെറ്റല്ലേ.

ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് എന്നെക്കുറിച്ച് ആരെങ്കിലും പറഞ്ഞു എന്ന് ഞാൻ കേട്ടിട്ടില്ല. അത് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. 2001ൽ നടന്ന സംഭവം 2019ൽ ഡിസ്റ്റോർട്ട് ചെയ്ത് പറയുമ്പോൾ അതിൽ വലിയ പ്രശ്നമുണ്ടല്ലോ. യുവതലമുറക്ക് പലർക്കും അതൊന്നും അറിയില്ല. അപ്പോൾ ഇത് കേൾക്കുമ്പോൾ ആ കേസ് ഇങ്ങനെയാണെന്ന് വിചാരിക്കും. ഞാനിന്ന് ജീവിച്ചിരിക്കുന്നയാളാണല്ലോ? അതുകൊണ്ട് തീർച്ചയായും എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. എന്റെ മകൾ, അമ്മ, സഹോദരന്മാരെല്ലാം വളരെയധികം വിഷമത്തിലായി. എനിക്ക് ഇത് പറഞ്ഞയാളെ അറിയില്ല. അയാൾ ഉത്തരവാദിത്തപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെയും പത്രത്തിന്റെയുമൊക്കെ ആളല്ലേ. അയാൾ ഒരു വലിയ അധികാരിയായിട്ടാണല്ലോ ഇതൊക്കെ പറയുന്നത്. അതുകൊണ്ട് തന്നെ ഇതിനെ നേരിടണമെന്ന് ഞാൻ കരുതി.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP