Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷോറൂമിൽ നിന്ന് സാധനം വാങ്ങിയാൽ ക്യാരി ബാഗിന് പണം നൽകണോ? ചെരുപ്പ് വാങ്ങിയ ഉപഭോക്താവിൽ നിന്ന് ക്യാരി ബാഗിന് മൂന്ന് രൂപ ഈടാക്കി ബാറ്റ കമ്പനി; 399 രൂപയുടെ ചെരുപ്പിന് 402 രൂപ എന്തിനെന്ന് ചോദിച്ചപ്പോൾ മറുപടി കവർ ഫ്രീയല്ല സാർ എന്ന്; കുത്തക കമ്പനികൾ നടത്തുന്ന ക്യാരി ബാഗ് കൊള്ളയ്‌ക്കെതിരെ നിയമ നടപടിയുമായി യുവാവ്; ബാറ്റയ്ക്ക് 9000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

ഷോറൂമിൽ നിന്ന് സാധനം വാങ്ങിയാൽ ക്യാരി ബാഗിന് പണം നൽകണോ? ചെരുപ്പ് വാങ്ങിയ ഉപഭോക്താവിൽ നിന്ന് ക്യാരി ബാഗിന് മൂന്ന് രൂപ ഈടാക്കി ബാറ്റ കമ്പനി; 399 രൂപയുടെ ചെരുപ്പിന് 402 രൂപ എന്തിനെന്ന് ചോദിച്ചപ്പോൾ മറുപടി കവർ ഫ്രീയല്ല സാർ എന്ന്; കുത്തക കമ്പനികൾ നടത്തുന്ന ക്യാരി ബാഗ് കൊള്ളയ്‌ക്കെതിരെ നിയമ നടപടിയുമായി യുവാവ്; ബാറ്റയ്ക്ക് 9000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡിഗഢ്: ചെരുപ്പ് വിൽപ്പന രംഗത്തെ ഭീമന്മാരായ ബാറ്റയ്ക്ക് പിഴയിട്ട് കൺസ്യൂമർ ഫോറം. ബാറ്റാ ഷോറൂമിൽ നിന്ന് സാധനം വാങ്ങിയ ശേഷം ക്യാരി ബാഗിന് മൂന്ന് രൂപ ഈടാക്കിയതിനാണ് പിഴ ചുമത്തിയത്. ക്യാരി ബാഗിന്റെ വിലയായ മൂന്നു രൂപ തിരിച്ചുനൽകണം. ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടിന് പരിഹാരമായി 3000 രൂപയും വ്യവഹാര ചെലവിലേയ്ക്ക് 1000 രൂപയും നൽകണമെന്നും 5000 രൂപ കൺസ്യൂമർ ഫോറത്തിൽ കെട്ടിവെയ്ക്കണമെന്നുമാണ് വിധിച്ചത്.

ചണ്ഡിഗഢ് സ്വദേശിയായ ദിനേഷ് പ്രസാദ് റാതൂരിയാണ് പരാതിക്കാരൻ. ഫെബ്രുവരി അഞ്ചിന് അദ്ദേഹം സെക്ടർ 22ഡിയിലെ ഷോറൂമിൽനിന്ന് ഷൂ വാങ്ങി. ബാറ്റ എന്ന് പ്രിന്റ് ചെയ്ത പേപ്പർ ബാഗിനുള്ള മൂന്നു രൂപയടക്കം 402 രൂപയാണ് അവർ ഈടാക്കിയത്. ഉത്പന്നം വാങ്ങിയ ഉപഭോക്താവിന് പേപ്പർ ബാഗ് സൗജന്യമായി നൽകണമെന്നാണ് ഫോറം വിധിച്ചത്. നമ്മുടെ രാജ്യത്തെ വൻകിട കച്ചവടക്കാർ എല്ലാം തന്നെ ഇത്തരത്തിൽ ബ്രാൻഡ് നെയിം പതിപ്പിച്ച ക്യാരി ബാഗ് നൽകിയ ശേഷം അതിന് പണം ഈടാക്കാറുണ്ട്.

ഷോറൂമിലെത്തി സാധനങ്ങൾ വാങ്ങുന്ന ഒരു ഉപഭോക്താവ് ഒരിക്കലും കവറുമായി വരില്ല എന്ന് അറിയാമെന്നതും സാധനങ്ങൾ വാങ്ങിയ ശേഷം അത് കൈയിൽ കൊണ്ട് പോകുന്നത് ബുദ്ധിമുട്ടായതിനാൽ തന്നെ പണം മുടക്കി കവർ വാങ്ങും എന്നതുമാണ് കുത്തക കമ്പനികൾ മുതലാക്കുന്നത്. ഇതിനെതിരെ ഷോറൂമിൽ ബഹളം ഉണ്ടാക്കുമെങ്കിലും പലരും അവസാനം പമം മുടക്കി കവർ വാങ്ങും. സാധനങ്ങൾ കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ് ഇതിന് കാരണം.

അടുത്ത തവണ ഷോപ്പിങിന് പോകുമ്പോൾ കവർ വീട്ടിൽ നിന്ന് കൊണ്ട് വരും എന്നൊക്കെ കരുതുമെങ്കിലും തിരക്കും മറവിയും ഒക്കെ കാരണം നമ്മൾ പലപ്പോഴും അത് ഒഴിവാക്കും. വളരെ വലിയ വില നൽകി നിരവധി സാധനങ്ങൾ വാങ്ങുമ്പോൾ എന്തിനാണ് ചെറിയ തുകയ്ക്കായി തർക്കിക്കുന്നത് എന്ന് കണക്ക് കൂട്ടി പലരും ഇതിനെ കുറിച്ച് മിണ്ടാറില്ല. ഇത്തരത്തിൽ നിരവധി ആളുകളാണ് ഓരോ ഷോറൂമുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത്. പ്രത്യക്ഷത്തിൽ വലിയ നഷ്ടം ഒന്നും ഇല്ലെന്ന് തോന്നുമെങ്കിലും മുതലാളിമാർക്ക് വൻ ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഒപ്രിന്റിങ് ചാർജ് ഉൾപ്പടെ ശരാശരി 1 രൂപയൊക്കെ മാത്രം ചെലവ് വരുന്ന പേപ്പർ ബാഗുകളാണ് സാധനം വാങ്ങുമ്പോൾ 3 രൂപ മുതൽ 10 രൂപ വരെ ഈടാക്കി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. ഇതിനെതിരെ നിയമം നിലനിൽക്കുന്നുണ്ടെന്നും ഇത്തരം കൊള്ളക്കാരെ തിരിച്ചറിയണം എന്നും. എന്നാൽ നമ്മളാരും പ്രതികരിക്കാറില്ല. ഇത്തരത്തിൽ രാജ്യത്ത് ദിവസം തോറും വ്യാപാരം നടത്തുമ്പോൾ വിറ്റ സാധനങ്ങളിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന് തുല്യമായ തുകയാണ് ലഭിക്കുന്നത്. അതായത് ചെറിയ മുതൽ മുടക്കിൽ പോക്കറ്റിൽ വീഴുന്നത് കോടികൾ.

ഇത് വ്യക്തമായ നിയമലംഘനമാണ് എന്ന് അറിയാമെങ്കിലും നമ്മളാരും തന്നെ ഇടപെടുകയോ എതിർത്ത് സംസാരിക്കുകയോ ചെയ്യില്ല. നിയമ രംഗത്തെ കുറിച്ചുള്ള അറിവില്ലായ്മയും കോടതി നടപടികളിലെ നൂലാമാലകളുമാണ് നിയമനടപടിയിലെക്ക് പോകുന്നതിൽ നിന്ന് പലപ്പോഴും നാം പിന്നോട്ട് പോകുന്നത്. മുഖ്യധാര മാധ്യമങ്ങൾ ഇത് വാർത്തയാക്കില്ല എന്ന ധൈര്യമാണ് ഇവരെ കുത്തകകൾ ഇത്തരം പ്രവർ്തതി ചെയ്യുന്നതിന് കാരണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP