Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊർമ്മിള മതോണ്ട്കറുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് മോദി അനുകൂല മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ; സ്ത്രീകൾ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരെ ഭയപ്പെടുത്താനും ശ്രമം; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ നോർത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി

ഊർമ്മിള മതോണ്ട്കറുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് മോദി അനുകൂല മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ; സ്ത്രീകൾ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരെ ഭയപ്പെടുത്താനും ശ്രമം; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ നോർത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: തിരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിലിൽ സംഘർഷം. മുംബൈ നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും നടിയുമായ ഊർമിള മതോണ്ട്കറുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഒരു സംഘം ബിജെപി പ്രവർത്തകർ മോദി അനുകൂല മുദ്രാവാക്യങ്ങളുമായി എത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. സംഭവത്തെ തുടർന്ന് ഊർമ്മിള പൊലീസ് സംരക്ഷണം തേടി.

ഇത്തരം അക്രമങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് താൻ കരുതുന്നുവെന്നായിരുന്നു ഊർമ്മിളയുടെ പ്രതികരണം. ബിജെപി പ്രവർത്തകർ ഭയം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഊർമിള മാധ്യമങ്ങളോട് പറഞ്ഞു. തന്റെ റാലിക്കിടയിലേക്ക് ബിജെപി പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചുവെന്നും ഈ സാഹചര്യത്തിൽ തന്റെ സുരക്ഷ അപകടത്തിലാണെന്നും പൊലീസിന് നൽകിയ പരാതിയിൽ അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രശ്‌നമുണ്ടാക്കാനെത്തിയവർ മോശമായ ഭാഷയിലാണ് സംസാരിച്ചതെന്നും അവർ പറഞ്ഞു.

ബിജെപി പ്രവർത്തകർ ഇത്തരത്തിൽ അക്രമാസക്തരായാൽ തന്റെ ജീവൻപോലും അപകടത്തിലാകുമെന്ന ആശങ്കയുണ്ടെന്നും അവർ പരാതിയിൽ പറയുന്നു. തന്റെ റാലിയിലേക്ക് കടന്നുകയറാൻ ശ്രമിച്ചത് സാധാരണ ജനങ്ങളല്ല. ബിജെപി പ്രവർത്തകർ തന്നെയാണ്. സാധാരണക്കാർ ഇത്തരത്തിൽ അക്രമം കാട്ടുമെന്ന് കരുതുന്നില്ല. .

തന്റെയൊപ്പമുള്ള സ്ത്രീകൾ അടക്കമുള്ളവരെ ഭയപ്പെടുത്താനാണ് അവർ ശ്രമിച്ചതെന്നും ഊർമിള ആരോപിച്ചു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഒപ്പമുള്ള വനിതാ പ്രവർത്തകർ അപമാനിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് അവർ പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ മാസമാണ് ഊർമിള കോൺഗ്രസിൽ ചേർന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ പ്രവർത്തിക്കണമെന്ന് ദീർഘകാലമായി ആഗ്രഹിക്കുന്നുവെന്ന് അവർ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP