Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജമ്മു കേന്ദ്ര സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സംഘപരിവാർ ആക്രമണം; പരുക്കേറ്റത് നാനോ സയൻസ് വിദ്യാർത്ഥി വിഷ്ണുവിനും നാഷണൽ സെക്യൂരിറ്റി വിദ്യാർത്ഥി ഭരത്തിനും; സംഭവം ആർട്ട്‌സ് ഫെസ്റ്റ് നടക്കുന്നതിനിടെ; സ്വയ രക്ഷയ്ക്ക് വേണ്ടി ഹോസ്റ്റൽ മുറികളിൽ തന്നെ കഴിയുകയാണെന്നും വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ

ജമ്മു കേന്ദ്ര സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സംഘപരിവാർ ആക്രമണം; പരുക്കേറ്റത് നാനോ സയൻസ് വിദ്യാർത്ഥി വിഷ്ണുവിനും നാഷണൽ സെക്യൂരിറ്റി വിദ്യാർത്ഥി ഭരത്തിനും;  സംഭവം ആർട്ട്‌സ് ഫെസ്റ്റ് നടക്കുന്നതിനിടെ; സ്വയ രക്ഷയ്ക്ക് വേണ്ടി ഹോസ്റ്റൽ മുറികളിൽ തന്നെ കഴിയുകയാണെന്നും വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ജമ്മു കേന്ദ്ര സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്കുനേരെ സംഘപരിവാർ ആക്രമണം. സർവകലാശാലയിലെ എബിവിപി പ്രവർത്തകരും ക്യാമ്പസിന് പുറത്തുനിന്നെത്തിയ ആർഎസ്എസ് പ്രവർത്തകരും വെള്ളിയാഴ്ച വൈകിട്ടാണ് ആക്രമണം നടത്തിയത്. നാനോസയൻസ് വിദ്യാർത്ഥി വിഷ്ണു, നാഷണൽ സെക്യൂരിറ്റി വിദ്യാർത്ഥി ഭരത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ആർട് ഫെസ്റ്റ് നടക്കുന്നതിനിടെയാണ് അക്രമം.

വിസിയും ഹോസ്റ്റൽ വാർഡനും ഇടപെട്ട് പൊലീസിൽ പരാതി നൽകാനുള്ള നീക്കം തടഞ്ഞു.പരാതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. അതേസമയം, വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇടപെടാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ രാജ്യദ്രോഹികളും കമ്യൂണിസ്റ്റുകളും മാംസാഹാരം കഴിക്കുന്നവരുമാണെന്ന് പറഞ്ഞാണ് അതിക്രമം. വൈസ് ചാൻസലർ ഉൾപ്പെടെയുള്ള അധികൃതരുടെ ഒത്താശയോടെയാണ് കേരളത്തിൽ നിന്നുള്ള മുപ്പത്തഞ്ചോളം വിദ്യാർത്ഥികളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. സർവകലാശാലയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഹോസ്റ്റലിലേക്കുള്ള ബസ് സർവീസിന് വലിയതുക ഈടാക്കുന്നതിൽ പ്രതിഷേധിച്ചതിൽ കോളേജ് അധികൃതർ മലയാളി വിദ്യാർത്ഥികളോട് ശത്രുതയോടെയാണ് പെരുമാറുന്നത്.

സ്വയരക്ഷയ്ക്കുവേണ്ടി പൊലീസിനെപ്പോലും സമീപിക്കാൻ കഴിയാതെ ഹോസ്റ്റൽ മുറികളിൽത്തന്നെ കഴിയുകയാണെന്ന് മാനന്തവാടി സ്വദേശിയും ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമായ വിഷ്ണുപ്രസാദ് വ്യക്തമാക്കിയിരുന്നു. 2017ൽ ക്യാമ്പസിൽ എസ്എഫ്‌ഐ യൂണിറ്റ് തുടങ്ങിയതു മുതലാണ് എബിവിപി ആക്രമണം ശക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP