Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ന്യായ് പദ്ധതിയിലെ പണം അഞ്ചു കോടി സ്ത്രീകളുടെ അക്കൗണ്ടിലെത്തും; തങ്ങൾ അധികാരത്തിലേറിയാൽ ലോൺ അടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകനും ആത്മഹത്യ ചെയ്യേണ്ടി വരില്ല; പ്രതിവർഷം 22ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യായ് പദ്ധതിയിലെ പണം അഞ്ചു കോടി സ്ത്രീകളുടെ അക്കൗണ്ടിലെത്തും; തങ്ങൾ അധികാരത്തിലേറിയാൽ ലോൺ അടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകനും ആത്മഹത്യ ചെയ്യേണ്ടി വരില്ല; പ്രതിവർഷം 22ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

നാൻഡിഡ്; കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായ ന്യായ് പദ്ധതിയിലെ പണം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇൗ പണം രാജ്യത്തെ 5കോടി സത്രീകളുടെ അക്കൗണ്ടിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.പണം കുടുംബത്തിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ എല്ലാമാസവും എത്തും. കോടിക്കണത്തിനു സ്ത്രീകളെ ഇതു ശക്തീകരിക്കുകയും സ്വന്തം കാലിൽ നില്ക്കാറാക്കുകയും ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു രാഹുൽ പറഞ്ഞു.

ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നരേന്ദ്ര മോദി പൊള്ളയായ വാഗ്ദാനം നൽകി. എന്നാൽ, കോൺഗ്രസ് പ്രഖ്യാപിച്ച ന്യൂന്തൻ ആയ് യോജന (ന്യായ്) പദ്ധതിയിലൂടെ പാവപ്പെട്ടവരുടെ ഉന്നമനമുണ്ടാവുമെന്നും രാഹുൽ പറഞ്ഞു.പ്രതിവർഷം 72000 രൂപ ഓരോരുത്തരുടെയും അക്കൗണ്ടിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോൺ അടയ്ക്കാത്തതിന്റെ പേരിൽ ആർക്കും ജയിലിൽ കിടക്കേണ്ടിയോ ആത്മഹത്യയോ ചെയ്യേണ്ടി വരില്ല. ഇത്രയും വലിയ ലോണുകൾ അടയ്ക്കാതിരിന്നിട്ട് അംബാനിയെ ജയിലിൽ ഇടുന്നില്ല. പിന്നെ എന്തിന് ഈ ചെറിയ ലോണുകളുടെ പേരിൽ കർഷകരെ ജയിലിലടയ്ക്കണം

21-ാം നൂറ്റാണ്ടിൽ ഒരാൾക്കും മാസം 12,000 രൂപയിൽ കുറവ് വരുമാനം ഉണ്ടാവരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. പദ്ധതിയിലൂടെ ലഭിക്കുന്ന പണം പൊതുവിപണിയിൽ എത്തുന്‌പോൾ രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയ്ക്കു മാറ്റമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ സർക്കാരിന്റെ നോട്ട് റദ്ദാക്കലിലൂടെ രാജ്യത്തെ സന്പദ്വ്യസ്ഥ തകർന്നു. യുപിഎ അധികാരത്തിലെത്തിയാൽ ലോക്‌സഭയിലും രാജ്യസഭയിലും നിയമസഭകളിലും വനികൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും രാഹുൽ പറഞ്ഞു.

വാഗ്ദാനങ്ങൾ നൽകുന്നതിൽ കേമനായ മോദി പറഞ്ഞിരുന്നു അധികാരത്തിലേറിയാൽ ഇന്ത്യയുടെ യുവാക്കൾക്ക് രണ്ടു കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന്. എന്നാൽ അതൊക്കെ പൊള്ളയായ വാഗ്ദാനം മാത്രമെന്ന് കാലം തെളിയിച്ചു. എന്നാൽ തങ്ങൾ പറയുന്നു ഞങ്ങൾ അധികാരത്തിലേറിയാൽ പ്രതിവർഷം 22 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP