Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് കനത്ത മൺസൂൺ മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം; ഏപ്രിൽ മാസത്തിൽ സംസ്ഥാനത്ത് താപനില ഉയർന്നു നിൽക്കുമെന്നും മുന്നറിയിപ്പ്; ജൂൺ ആദ്യവാരത്തോടെ മൺസൂൺ മഴ ലഭിച്ചു തുടങ്ങും

കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് കനത്ത മൺസൂൺ മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം; ഏപ്രിൽ മാസത്തിൽ സംസ്ഥാനത്ത് താപനില ഉയർന്നു നിൽക്കുമെന്നും മുന്നറിയിപ്പ്; ജൂൺ ആദ്യവാരത്തോടെ മൺസൂൺ മഴ ലഭിച്ചു തുടങ്ങും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:ഇത്തവണ കേരളം ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ സാധാരണ ഗതിയിലുള്ള മൺസൂൺ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കനത്ത വേനലിൽ പൊള്ളുന്ന കേരളത്തിന് ആശ്വാസമായി ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ഇപ്രാവശ്യം പ്രതീക്ഷിക്കാമെന്നും വിലയിരുത്തുന്നു.കേരളത്തിൽ കഴിഞ്ഞ കൊല്ലത്തെ പോലെ പ്രളയത്തിനുള്ള സാധ്യതയുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രാലയം അറിയിച്ചു. ഏപ്രിൽ മാസത്തിൽ സംസ്ഥാനത്ത് താപനില ഉയർന്നു നിൽക്കുമെന്നും അറിയിപ്പിൽ പറയുന്നു.

പസഫിക് സമുദ്രത്തിന് മുകളിൽ കനത്ത മഴയ്ക്ക് കാരണമാകുന്ന എൽനിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്. ഇത് ജൂലൈ മാസത്തോടെ ദുർബലപ്പെടും. ഇതോടെ കേരളത്തിലുൾപ്പെടെ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം സെക്രട്ടറി എം രാജീവൻ പറഞ്ഞു. എൽനിനോ പ്രഭാവം കാരണം കാലവർഷം വൈകാൻ സാധ്യതയുണ്ട്. എന്നാൽ മെയ്മാസത്തോടെ കേരളത്തിൽ ചൂട് കുറയുമെന്നും എം രാജീവൻ പറഞ്ഞു.

രാജ്യത്ത് കാർഷിക മേഖലയ്ക്ക് സഹായകമാകുന്ന വിധത്തിൽ പരക്കെ മഴ ലഭിക്കുമെന്നാണ് ഭൗമ മന്ത്രാലയത്തിന്റെ അറിയിപ്പ്. ജൂൺ ആദ്യവാരത്തോടെ മൺസൂൺ മഴ ലഭിച്ചു തുടങ്ങും. മെയ് പകുതിയോടെ മൺസൂണിന്റെ ആരംഭം കൃത്യമായി പ്രവചിക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കു കൂട്ടൽ.

ഈ കൊല്ലം രാജ്യം അഭിമുഖീകരിക്കേണ്ടി വരിക 17% വരൾച്ചയായിരിക്കുമെന്നാണ് ഭൗമകേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രവചനം. മൺസൂണിന്റെ അളവ് 39% ആയിരിക്കുമെന്നും കേന്ദ്രം പറയുന്നു. സ്വാഭാവിക അളവിൽ നിന്ന് കുറവ് മഴ ലഭിച്ച 2017-18, 2018-19 കാലയളവിലും രാജ്യത്ത് കാർഷികമേഖലയിൽ മെച്ചപ്പെട്ട ഉത്പാദനം രേഖപ്പെടുത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP