Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിക്ക് 120 സീറ്റ് മാത്രമെന്ന് കാണിച്ച് അഡ്വാനിക്ക് മുരളീ മനോഹർ ജോഷി കത്തയച്ചോ? മുതിർന്ന ബിജെപി നേതാവിന്റെ പേരിൽ വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നത് വ്യാജകത്തെന്ന് ബിജെപി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ജോഷി

ബിജെപിക്ക് 120 സീറ്റ് മാത്രമെന്ന് കാണിച്ച് അഡ്വാനിക്ക് മുരളീ മനോഹർ ജോഷി കത്തയച്ചോ? മുതിർന്ന ബിജെപി നേതാവിന്റെ പേരിൽ വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നത് വ്യാജകത്തെന്ന് ബിജെപി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ജോഷി

ന്യൂഡൽഹി: സോഷ്യൽ മീഡിയാ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ കാലമാണ് ഇപ്പോൾ. വ്യാജപ്രചരണങ്ങൾ എല്ലായിടത്തുമുണ്ട്. ദേശീയ തലത്തിലും വലിയ പ്രചരണം നടക്കുന്നു. ഇപ്പോൾ തന്റെ പേരിൽ ഒരു വ്യാജപ്രചരണം നടക്കുന്നു എന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മുരളി മനോഹർ ജോഷി രംഗത്തെത്തി. എൽ.െക.ആഡ്വാനിക്ക് അയച്ചതെന്ന പേരിൽ പ്രചരിക്കുന്ന കത്തിനെതിരെയാണ് ജോഷി പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ജോഷി പരാതിയിൽ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു ശേഷമാണ് മുരളി മനോഹർ ജോഷി എൽ.കെ.അഡ്വാനിക്ക് അയച്ചെന്ന പേരിൽ ഒരു കത്ത് വാട്‌സാപ്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ജോഷിയുടെ ലെറ്റർ പാഡിൽ എഎൻഐ വാട്ടർമാർക്ക് ഉൾപ്പെടെയാണ് കത്ത്.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ 120 സീറ്റുകളും അദ്യഘട്ട വോട്ടെടുപ്പ് നടന്ന 91 മണ്ഡലങ്ങളിൽ 810 സീറ്റുകളും മാത്രമെ ലഭിക്കുയെന്നുമാണ് കത്തിൽ പറയുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിന് സമാജ്വാദി പാർട്ടിയും ബിഎസ്‌പിയും തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ കുടുംബാംഗങ്ങൾ പുറത്താക്കിയിട്ടും കുടുംബം വിട്ടുപോകാൻ മനസ്സ് വരുന്നില്ലെന്നും ജോഷി കത്തിൽ വെളിപ്പെടുത്തുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാൻപൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നു മുരളി മനോഹർ ജോഷി പ്രതിപക്ഷ സഖ്യത്തിന്റെ പൊതുസ്ഥാനാർത്ഥിയാകുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. കത്ത് പ്രചരിച്ചതിനെ തുടർന്നു ജോഷിയും അഡ്വാനിയും പാർട്ടിവിടുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാണ് നടക്കുന്നത്. എന്നാൽ ഇത്തരമൊരു കത്ത് പുറത്തുവിട്ടിട്ടില്ലെന്നു എഎൻഐ പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP