Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ടേടുപ്പിന് മുന്നേ ക്രമീകരണങ്ങളിൽ കല്ലുകടി! പത്തനംതിട്ടയിൽ എത്തിച്ച വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറ്; കമ്മിഷനിംഗിൽ പല ഉപകരണങ്ങളിലും കാണിച്ചത് തെറ്റായ ഡേറ്റ; തകരാറുള്ള ഉപകരണങ്ങൾ മാറ്റുമെന്ന് അധികൃതർ

വോട്ടേടുപ്പിന് മുന്നേ ക്രമീകരണങ്ങളിൽ കല്ലുകടി! പത്തനംതിട്ടയിൽ എത്തിച്ച വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറ്; കമ്മിഷനിംഗിൽ പല ഉപകരണങ്ങളിലും കാണിച്ചത് തെറ്റായ ഡേറ്റ; തകരാറുള്ള ഉപകരണങ്ങൾ മാറ്റുമെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ ക്രമീകരണങ്ങളിൽ കല്ലുകടി. പത്തനംതിട്ടയിൽ വോട്ടെടുപ്പിനുള്ള ഉപകരണങ്ങളുടെ ക്രമീകരണത്തിൽ തുടക്കത്തിലെ ഉണ്ടായിരിക്കുന്നത് വലിയ പാളിച്ചയാണ്. വോട്ടിങ് യന്ത്രങ്ങൾ പലയിടത്തും പ്രവർത്തിക്കാത്തതാണ് തലവേദനയായത്. തകരാറുള്ള ഉപകരണങ്ങൾ മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കമ്മിഷനിംഗിൽ പല ഉപകരണങ്ങളും തെറ്റായ ഡേറ്റ കാണിച്ചു.

പത്തനംതിട്ട ലോക്‌സഭാമണ്ഡലത്തിലെ ഉപകരണങ്ങളുടെ കമ്മിഷനിങ് നടക്കുന്ന കേന്ദ്രത്തിൽ വോട്ടിഗ് യന്ത്രത്തിന്റെ രണ്ട് യൂണിറ്റുകളും, വിവി പാറ്റ് മെഷിനും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി ക്രമീകരിച്ച് സീൽ ചെയ്യുന്ന നടപടിയാണ് പുരോഗമിക്കുന്നത്. മോക് പോൾ നടത്തി കൃത്യമാണെന്ന് ഉറപ്പിച്ച ശേഷം ഉപകരണങ്ങൾ സ്‌ട്രോങ്ങ് റൂമിലേക്കും പിന്നീട് പോളിങ് കേന്ദ്രങ്ങളിലേക്കും കൊണ്ട് പോകുക.

കാലപഴക്കമുള്ള യന്ത്രങ്ങളുടെ തകരാർ പരിഹരിക്കുന്നതിന് ഓരോ കേന്ദ്രത്തിലും രണ്ട് ജീവനക്കാരെ വോട്ടിങ് മെഷിൻ വീതരണം ചെയ്ത കമ്പനികൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഉപകരണങ്ങളിൽ തെറ്റായ ഡേറ്റ കാണിച്ചാൽ പോളിങ് കേന്ദ്രങ്ങളിൽ പ്രശ്‌നങ്ങളുണ്ടാകുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരുള്ളത്.ഉപകരണങ്ങളിൽ തകരാർ വ്യാപകമായ സാഹചര്യത്തിൽ കമ്മിഷനിംഗിന് ഒരു ദിവസം കൂടെ വേണ്ടിവരുമെന്നാണ് കരുതുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് ഉപകരണങ്ങളുടെ കമ്മിഷനിങ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP